'ചട്ടമ്പികളുടെ' കുസൃതിക്ക് കൂട്ടായി ഇനി ടാറ്റ കർവ്വും, സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രങ്ങൾ
കേരളത്തിലെ യുട്യൂബറുമാരിൽ ഏറെ ജനപ്രീതി പിടിച്ചു പറ്റിയ രണ്ട് കുസൃതി കുടുക്കകളാണ് അഷ്നയും ആനിയും. ചട്ടമ്പീസ് എന്ന ഇവരുടെ യുട്യൂബ് ചാനലിന് 5 മില്യൺ സബ്സ്ക്രൈബേഴ്സുണ്ട്. ഇവർക്ക് കട്ട സപ്പോർട്ടുമായി ഇവരോടൊപ്പം എബിൻ,ജോഷ്വാ,ബെൻ,അഷിൻ എന്നിവരുമുണ്ട്. ഓരോരുത്തരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് വീഡിയോയിൽ കാഴ്ച്ചവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചട്ടമ്പികൾ വൈറലായിരിക്കുന്നത് പുതിയ വാഹനം സ്വന്തമാക്കിയതിലൂടെയാണ്. ടാറ്റ കർവ്വാണ് ഇവർ സ്വന്തമാക്കിയിരിക്കുന്നത്. വാഹനത്തോടൊപ്പമുളള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആരാധകർ അഭിനന്ദനം അറിയിച്ചു കൊണ്ട് കമൻ്റുകൾ ചെയ്യുന്നുണ്ട്. ഇവർ സ്വന്തമാക്കിയ ടാറ്റ കർവ്വിൻ്റെ വിശേഷങ്ങളറിയാൻ ചിത്രങ്ങൾ കാണുന്നതിന് വേണ്ടിയും തുടർന്ന് വായിക്കാൻ മറക്കരുതേ.
എസ്‌യുവി കൂപ്പെ സ്‌റ്റൈലിലുള്ള ഈ കാര്‍ ഇലക്ട്രിക്, ഐസി എഞ്ചിന്‍ പതിപ്പുകളിലായാണ് വിപണിയില്‍ എത്തുന്നത്. പാവങ്ങളുടെ ലംബോര്‍ഗിനി ഉറൂസ് എന്ന് ആരാധകര്‍ ഇതിന് പേരും ചാര്‍ത്തി നല്‍കിയിരുന്നു. 10 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയിലാണ് കര്‍വ് പുറത്തിറക്കിയിരിക്കുന്നത്. ഈ പ്രത്യേക വില 2024 ഒക്ടോബര്‍ 31 വരെ നടത്തിയ ബുക്കിംഗുകള്‍ക്ക് മാത്രമേ സാധുതയുള്ളൂ.

ടാറ്റ കര്‍വ് സ്മാര്‍ട്ട്, പ്യുവര്‍+, പ്യുവര്‍+ S, ക്രിയേറ്റീവ്, ക്രിയേറ്റീവ് S, ക്രിയേറ്റീവ്+ S, അക്കംപ്ലിഷ്ഡ് S, അക്കംപ്ലിഷ്ഡ്+ A എന്നിങ്ങനെ എട്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ഗോള്‍ഡ് എസെന്‍സ്, പ്രിസ്റ്റീന്‍ വൈറ്റ്, പ്യുവര്‍ ഗ്രേ, ഫ്‌ലേം റെഡ്, ഡേടോണ ഗ്രേ, ഓപ്പറ ബ്ലൂ എന്നിങ്ങനെ ആറ് നിറങ്ങളില്‍ തെരഞ്ഞെടുക്കാം. ടാറ്റ കര്‍വിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ രൂപകല്‍പ്പനയാണ്.
കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലാണ് ഇത് മത്സരിക്കുന്നതെങ്കിലും അതിന്റെ എസ്യുവി-കൂപ്പെ സിലൗറ്റും ചെരിഞ്ഞ റൂഫും കാരണം എതിരാളികളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ഹാരിയറിന് സമാനമായ ഗ്രില്‍, കണക്റ്റഡ് എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ഡ്യെുവല്‍-ടോണ്‍ അലോയ് വീലുകള്‍ ചെറിയ ലൈറ്റ് ബാര്‍ ഉള്ള ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

ടാറ്റ കര്‍വിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിന്റെ രൂപകല്‍പ്പനയാണ്. കോംപാക്റ്റ് എസ്യുവി സെഗ്മെന്റിലാണ് ഇത് മത്സരിക്കുന്നതെങ്കിലും അതിന്റെ എസ്യുവി-കൂപ്പെ സിലൗറ്റും ചെരിഞ്ഞ റൂഫും കാരണം എതിരാളികളില്‍ നിന്നെല്ലാം വേറിട്ടുനില്‍ക്കുന്നു. ഹാരിയറിന് സമാനമായ ഗ്രില്‍, കണക്റ്റഡ് എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ഡ്യെുവല്‍-ടോണ്‍ അലോയ് വീലുകള്‍ ചെറിയ ലൈറ്റ് ബാര്‍ ഉള്ള ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് എക്സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.
ടാറ്റ കര്‍വിന്റെ ടോപ്പ്-സ്‌പെക്ക് പതിപ്പില്‍ മൂഡ് ലൈറ്റിംഗിനൊപ്പം വലിയ പനോരമിക് സണ്‍റൂഫും ഉണ്ട്. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ മിററിംഗ് ഉള്ള 12.3 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനലും ഇതില്‍ വരുന്നു. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, പവര്‍ഡ് ഡ്രൈവര്‍ സീറ്റ്, റിയര്‍ സീറ്റ് റിക്ലൈന്‍ ഫംഗ്ഷന്‍, വയര്‍ലെസ് ചാര്‍ജര്‍ എന്നിവയാണ് അധിക സവിശേഷതകള്‍.
ജെസ്റ്റര്‍ കണ്‍ട്രോളോട് കൂടിയ പവേര്‍ഡ് ടെയില്‍ഗേറ്റ്, ഫ്‌ലഷ്-ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകള്‍. ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററോട് കൂടിയ 360 ഡിഗ്രി സറൗണ്ട് ക്യാമറയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി ലെവല്‍ 2 ADAS സ്യൂട്ടും വാഹനം വാഗ്ദാനം ചെയ്യുന്നു. ലെവല്‍ 2 ADAS സ്യൂട്ട് പോലുള്ള നൂതന സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് വാഹനങ്ങളിലെ സുരക്ഷയ്ക്കും പുതുമയ്ക്കും ഉള്ള ടാറ്റയുടെ പ്രതിബദ്ധതയെ എടുത്തുകാണിക്കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








