'0001' നമ്പർ ലേലത്തില്‍ പോയ തുക കേട്ടാല്‍ ഞെട്ടും! ദുബായ്ക്കാരുടെ അത്രയും വരില്ലെങ്കിലും ഇന്ത്യക്കാരും മോശമല്ല

വാഹനത്തിന്റെ നമ്പര്‍പ്ലേറ്റില്‍ എന്തിരിക്കുന്നു എന്ന ചോദ്യത്തിന് ഇന്നത്തെ കാലത്ത് പ്രസക്തിയില്ല. കാരണം ചിലരുടെ 'ഐഡന്റിറ്റി' തന്നെ അതാണെന്ന് പറയാം. ലക്ഷങ്ങളും കോടികളും വാരിയെറിഞ്ഞ് ഇഷ്ട നമ്പര്‍പ്ലെയിറ്റുകള്‍ സ്വന്തമാക്കുന്നവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നമ്മള്‍ നിരന്തരം വായിക്കാറുണ്ട്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഫാന്‍സി ആയിരിക്കണമെന്നതിനാല്‍ വാഹനത്തിന് പ്രത്യേക രജിസ്‌ട്രേഷന്‍ വേണമെന്നും ഇന്ന് ഒത്തിരി പേര്‍ ആഗ്രഹിക്കുന്നു. വില കൂടിയ കാറുകള്‍ വാങ്ങുമ്പോള്‍ അതിനോട് കിട പിടിക്കുന്ന ഒരു നമ്പറും വേണമെന്നത് ഇന്ന് ഒരു ആവശ്യമായി ഇയര്‍ന്നിട്ടുണ്ട്. യുഎഇയിലെ ദുബായ്‌യില്‍ കോടികള്‍ പൊടിച്ച് ഫാന്‍സി നമ്പറുകള്‍ വാങ്ങുന്ന വാര്‍ത്തകള്‍ നാം വായിക്കാറുണ്ട്.

എന്നാല്‍ ഇന്ത്യക്കാരും അക്കാര്യത്തില്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കുന്ന ഒരു ഉദാഹരണം ഇപ്പോള്‍ നമ്മുടെ മുന്നിലുണ്ട്. ഇന്ത്യയില്‍ സര്‍ക്കാര്‍ ഫാന്‍സിയായി കണക്കാക്കുന്ന എല്ലാ നമ്പറുകളും ലേലം ചെയ്യും. ഇത്തരം എല്ലാ വിഐപി നമ്പറുകളും 2014 മുതല്‍ ഡല്‍ഹിയില്‍ ഓണ്‍ലൈനായി ലേലം ചെയ്യപ്പെടുന്നുണ്ട്. വാഹന രജിസ്‌ട്രേഷനായി ഡല്‍ഹി ഗതാഗത വകുപ്പ് നടത്തിയ ഓണ്‍ലൈന്‍ ലേലത്തില്‍ 23.4 ലക്ഷം രൂപയ്ക്ക് ഒരു നമ്പര്‍ ലേലത്തില്‍ പോയി.

fancy number plate 0001

നിലവിലുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക് ലേലം ചെയ്യപ്പെട്ട നമ്പറാണ് ഇത്. ഏറ്റവും പുതുതായി ഉയര്‍ന്ന തുകയ്ക്ക് ലേലത്തില്‍ പോയ ആ ഫാന്‍സി നമ്പറിനെ കുറിച്ചാണ് നമ്മള്‍ ഇനി പറയാന്‍ പോകുന്നത്.ഫാന്‍സി നമ്പറുകള്‍ക്കുള്ള ലേലത്തിനായുള്ള രജിസ്‌ട്രേഷന്‍ എല്ലാ മാസവും ആദ്യവാരം ആരംഭിക്കും. തന്നിരിക്കുന്ന നമ്പറിന് ഏറ്റവും കൂടുതല്‍ തുക ലേലം വിളിക്കുന്ന വ്യക്തിക്കാണ് ആ നമ്പര്‍ അനുവദിച്ച് നല്‍കുക. ആ നമ്പര്‍ അവരുടെ വണ്ടിക്ക് ഉപയോഗിക്കാം.

ഇത്തരത്തില്‍ കഴിഞ്ഞ മാര്‍ച്ചില്‍ 0001 എന്ന നമ്പര്‍ ലേലത്തില്‍ വന്നു. ഈ നമ്പര്‍ വളരെ ഉയര്‍ന്ന തുകയ്ക്കാണ് ലേലത്തില്‍ പോയതായാണ് വിവരം. 23.4 ലക്ഷം രൂപയാണ് '0001' എന്ന നമ്പര്‍ ലഭിക്കാനായി ഒരാള്‍ വാരിവിതറിയത്. അതായത് ഒരു പ്രീമിയം എസ്‌യുവിയുടെ വില. അടിസ്ഥാന വിലയായ 5 ലക്ഷം രൂപയില്‍ നിന്നാണ് മാര്‍ച്ചില്‍ 0001 എന്ന നമ്പറിനായുള്ള ലേലം വിളി ആരംഭിച്ചത്. ഏറ്റവും ഉയര്‍ന്ന തുക വിളിച്ചവര്‍ക്ക് ഈ നമ്പര്‍ നല്‍കി.

'0009' ആണ് ലേലം വിളിയില്‍ ഏറ്റവും ഏറ്റവും ഉയര്‍ന്ന തുക ലഭിച്ച രണ്ടാമത്തെ നമ്പര്‍. കഴിഞ്ഞ ജൂണില്‍ 11 ലക്ഷം രൂപയ്ക്കാണ് ഈ നമ്പര്‍ ലേലത്തില്‍ പോയത്. അടുത്ത സെലിബ്രിറ്റി നമ്പര്‍ '0007' ആണ്. ഹോളിവുഡ് സിനിമകളിലെ വിഖ്യാത കഥാപാത്രമായ ജെയിംസ് ബോണ്ടിന്റെ '007' എന്ന നമ്പറുമായി അടുത്ത് നില്‍ക്കുന്നതിനാല്‍ ഈ നമ്പറിന് ആരാധകര്‍ ഏറെയാണ്.

മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ജഴ്‌സി നമ്പര്‍ '7' ആയിരുന്നു. അതുകൊണ്ട് ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് ഈ നമ്പര്‍ വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ ജനുവരിയില്‍ 10.8 ലക്ഷം രൂപയ്ക്കാണ് ഈ നമ്പര്‍ ലേലത്തില്‍ പോയത്. കഴിഞ്ഞ ജനുവരിയില്‍ 0002 എന്ന നമ്പര്‍ 5.1 ലക്ഷം രൂപയ്ക്കാണ് ലേലത്തില്‍ പോയത്.

അത്തരം എല്ലാ വിഐപി നമ്പറുകളും കുറഞ്ഞത് 5 ലക്ഷത്തിന് ലേലം ചെയ്യും. അങ്ങനെയാണ് ഈ നമ്പറും ലേലം ചെയ്യുന്നത്. ലേലം ചെയ്യാതെ പ്രത്യേകം പണമടച്ചും നമ്പര്‍ ലഭിക്കും. അങ്ങനെ, തിരഞ്ഞെടുക്കുന്ന നമ്പര്‍ ലേലത്തില്‍ ഇല്ലെങ്കില്‍ ആ നമ്പര്‍ 25,000 രൂപ അടിസ്ഥാന വിലയില്‍ നിങ്ങള്‍ക്ക് ലഭിക്കും. ലേലം വിളിക്കുന്നവര്‍ അവരുടെ വാഹനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഫിറ്റ് ചെയ്യേണ്ടതുണ്ട്.

പുതിയ വാഹനം വാങ്ങുന്നവര്‍ ലേലത്തില്‍ വന്‍ തുക മുടക്കി പ്രിയപ്പെട്ട നമ്പര്‍ ലേലം വിളിച്ചെടുക്കുന്നു.ഇന്ത്യയില്‍ അത്തരം നമ്പര്‍ തിരഞ്ഞെടുക്കുന്നത് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. രാശി, ഭാഗ്യ നമ്പര്‍, ജനനത്തീയതി തുടങ്ങിയ കാരണങ്ങള്‍ മുന്‍നിര്‍ത്തി ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്ന ശീലം ഇന്ത്യക്കാര്‍ക്കിടയിലുണ്ട്. '0001' അത്തരത്തില്‍ ഒരു നമ്പര്‍ ആണ്.

കേരളത്തിലെ ബാലഗോപാല്‍ എന്ന വ്യവസായി തന്റെ പോര്‍ഷ 718 ബോക്സ്റ്ററിനായി 31 ലക്ഷം രൂപ മുടക്കിയാണ് '0001' എന്ന നമ്പര്‍ ലേലത്തില്‍ പിടിച്ചത്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന് ലേലത്തുക കൂടിയായിരുന്നു ഇത്. അതേ നമ്പറിലുള്ള ടൊയോട്ട ലാന്‍ഡ് ക്രൂയിസറിനായി 18 ലക്ഷം രൂപയും മുടക്കി. ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ വാഹന രജിസ്‌ട്രേഷന്‍ നമ്പറുകള്‍ക്കുള്ള ലേലം ഓണ്‍ലൈനായി നടത്താറുണ്ട്. ഈ ഇനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് വന്‍ തുകയാണ് വന്ന് ചേരുന്നത്.

സമ്പന്നരായ വ്യവസായികളും സെലിബ്രിറ്റികളും തങ്ങളുടെ ഇഷ്ട നമ്പറുകള്‍ വാങ്ങാന്‍ ഇന്ന് വിപണിയില്‍ വില്‍ക്കുന്ന പല ആഡംബര കാറുകളുടെ വിലയേക്കാള്‍ കൂടുതല്‍ മുടക്കാനും തയാറാണ്. ഇത്തരത്തില്‍ നമ്പര്‍ ലേലം വിളിയില്‍ ലക്ഷങ്ങള്‍ പൊടിക്കുന്ന പരിപാടിയെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത്. അഭിപ്രായം എന്തായാലും കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കൂ.

More from DriveSpark

Article Published On: Thursday, July 11, 2024, 14:01 [IST]
English summary
Fancy number 0001 auctioned for rs 23 lakh in delhi all details here
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X