ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. എന്നാല്‍ താര ജാഡകള്‍ ഏതുമില്ലാത്ത താരത്തെ 'തല' എന്നാണ് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി പൊതു പരിപാടികളില്‍ അധികം പ്രത്യക്ഷപ്പെടാത്തതിനാല്‍ ബിഗ് സ്‌ക്രീനില്‍ മാത്രമാണ് താരത്തെ ആരാധകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. മാധ്യമങ്ങള്‍ക്ക് അജിത്ത് അഭിമുഖവും നല്‍കാറില്ല.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

ഷൂട്ടിങ് സെറ്റില്‍ നിന്നോ അതോ യാത്രക്കിടയിലോ മറ്റേതെങ്കിലും ചടങ്ങില്‍ നിന്നോ ഉള്ള ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമ്പോള്‍ മാത്രമാണ് ആരാധകര്‍ക്ക് പിന്നീട് പ്രിയ താരത്തെ കാണാനൊക്കുന്നത്.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

അജിത്തിന് വാഹനങ്ങളോടുള്ള പ്രിയം വളരെ പ്രശസ്തമാണ്. വിലകൂടിയ കാറുകളുടെയും ബൈക്കുകളുടെയും ഒരു ശേഖരം നടന്‍ അജിത്തിന്റെ പക്കലുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ബൈക്ക് റൈഡിംഗില്‍ സജീവമാണ് താരം. 'വലിമൈ' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ റഷ്യയുടെ വിവിധ ഭാഗങ്ങളിലൂടെ താരം സഞ്ചാരം നടത്തിയിരുന്നു. താരത്തിന്റെ യൂറോപയന്‍ ബൈക്ക് ട്രിപ്പിന്റെ ഫോട്ടോകളും വൈറലായി.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

നിലവില്‍ ഇന്ത്യയുടെ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലായി യാത്രയിലാണ് അജിത്ത്. ബിഎംഡബ്ല്യു ബൈക്കില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരത്തിന്റെ ബൈക്ക് യാത്രക്കിടെയുള്ള ചിത്രങ്ങള്‍ ആരാധകര്‍ക്കും പ്രിയപെട്ടതാണ്. ലഡാക്കില്‍ ബൈക്ക് ട്രിപ്പ് പോയ അജിത്തിന്റെ ചിത്രങ്ങള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മലയാളികളുടെ പ്രിയങ്കരിയായ മഞ്്ജു വാരിയറും റൈഡില്‍ അജിത്തിനൊപ്പം ചേര്‍ന്നിരുന്നു.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

അജിത്തിന്റെ എളിമ തെളിയിക്കുന്ന ഒരു വാര്‍ത്ത കൂടി കഴിഞ്ഞ ദിവസം പുറത്തുവന്നു. ടയര്‍ പഞ്ചറായി വഴിയില്‍ കുടുങ്ങിയ ആരാധകന്റെ ബൈക്ക് നന്നാക്കാന്‍ സഹായിച്ചാണ് അജിത്ത് വീണ്ടും െകെയ്യടി നേടുന്നത്. ബിഎംഡബ്ല്യു ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ആരാധകന്‍ അജിത്തിനെ സഹായത്തിന് വിളിച്ചത്. കര്‍ണാടകക്കാരനായ മഞ്ജു കശ്യപ് ആണ് ലഡാക്ക് യാത്രക്കിടെ ഉണ്ടായ സംഭവം വെളിപ്പെടുത്തിയത.് തന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

'യാത്രയിക്കിടെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ബൈക്കുമായി സഹായത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ഒരാള്‍ BMW 1250GSA ബൈക്ക് ഓടിച്ചു വരുന്നുണ്ടായിരുന്നു. ഞാന്‍ കൈകാണിച്ചതോടെ അദ്ദേഹം ബൈക്ക് നിര്‍ത്തി. എയര്‍ കംപ്രസര്‍ ഉണ്ടോ എന്ന് ചോദിച്ചു. അത് മറ്റൊരു ബൈക്കില്‍ ആണെന്നും ഇവിടെ നിന്ന് 10 മിനിറ്റ് ഉണ്ടെന്നും എടുക്കമെന്നും അദ്ദേഹം പറഞ്ഞു' മഞ്ജു പോസ്റ്റില്‍ എഴുതി.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

'ശേഷം ഞാന്‍ അദ്ദേഹത്തിന്റെ ബൈക്കിനെ കുറിച്ച് ചോദിച്ചു. എന്നിട്ട് എന്റെ പേര് എന്താണെന്നും നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്റെ മറുപടിക്ക് ശേഷം എന്റെ പേര് അജിത് കുമാര്‍ എന്ന് സ്വയം പരിചയപ്പെടുത്തി. അതിന് ശേഷം അടുത്ത് നിന്ന് നോക്കിയപ്പോഴാണ് അത് നടന്‍ അജിത് കുമാര്‍ ആയിരുന്നു എന്ന് അറിയുന്നത്. എന്നിട്ട് ബൈക്കില്‍ നിന്നിറങ്ങി എന്നെ സഹായിക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നു' യുവാവ് പോസ്റ്റില്‍ കുറിച്ചു.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

അദ്ദേഹം ഇറങ്ങി ചെന്ന് യുവാവിന്റെ ബൈക്ക് ശരിയാക്കി. പിന്നീട് അവര്‍ ഒരുമിച്ചായിരുന്നു യാത്ര. മണിക്കൂറുകളോളം ബൈക്കില്‍ യാത്ര ചെയ്ത മടുത്ത ശേഷം ഒരുമിച്ച് ചായ കുടിക്കാന്‍ ഇറങ്ങിയാലോ എന്ന് ചോദിച്ചു. ഒരു മടിയും കൂടാതെ അടുത്ത ചായക്കടയില്‍ വണ്ടി നിര്‍ത്തി ചായ കുടിക്കാന്‍ അദ്ദേഹം അവര്‍ക്കൊപ്പം ചെന്നു. പിന്നീട് ഈ യാത്രയില്‍ താന്‍ പിന്നിട്ട വഴിയെ കുറിച്ച് ഏകദേശം 10 മിനിറ്റോളം സംസാരിച്ച ശേഷം യുവാക്കള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് അജിത്ത് മടങ്ങിയത്.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

അജിത്തിനെ കുറിച്ചുള്ള പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ബൈക്ക് റൈഡിങ്ങില്‍ വിദഗ്ധനായ അജിത്ത് താനൊരു മികച്ച മെക്കാനിക്ക് കൂടിയാണെന്ന് തെളിയിച്ചതായാണ് നെറ്റിസണ്‍സ് പറയുന്നത്.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

ബിഎംഡബ്ല്യു ആര്‍1250 ജിഎസ് അഡ്വഞ്ചര്‍ ബൈക്കാണ് ട്രിപ്പില്‍ അജിത്ത് ഓടിക്കുന്നത്. 2 സിലിണ്ടര്‍ 1254 സിസി എഞ്ചിനാണ് ഈ ബൈക്കിന് കരുത്തേകുന്നത്. ഇത് 7750 rpmല്‍ 136 bhp പവറും 6250 rpmല്‍ 143 nm ടോര്‍ക്കും പുറപ്പെടുവിക്കുന്നു. കൂടാതെ ബൈക്കിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഈ ബൈക്കിന്റെ ബ്രേക്കിംഗ് സിസ്റ്റത്തിന്, ഡ്യുവല്‍ ചാനല്‍ എബിഎസ് സംവിധാനമുണ്ട്.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

ഈ ബൈക്കിന് 16 കിലോമീറ്റര്‍ വരെയാണ് മൈലേജ് ലഭിക്കുന്നത്. 17.25 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ എക്സ് ഷോറൂം വില. പ്രോ മോഡലിന് 20.95 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഡൈനാമിക് പ്ലസ് മോഡലിന് 21.30 ലക്ഷം രൂപ നല്‍കണം.

ആളറിയാതെ സഹായം ചോദിച്ച് ആരാധകന്‍; ഇറങ്ങിച്ചെന്ന് 'മെക്കാനിക്ക്' ആയി തിളങ്ങി അജിത്ത്

അജിത്തിനൊപ്പമുള്ള യാത്രയുടെ ചിത്രങ്ങള്‍ നടി മഞ്ജു തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പങ്കുവെച്ചിരുന്നു.ഇരു അഭിനേതാക്കളും മറ്റ് പല ബൈക്ക് റൈഡേഴ്‌സിന്റെ കൂടെ പോസ് ചെയ്ത ചിത്രങ്ങള്‍ വൈറലായിരുന്നു. 'ഞങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ റൈഡര്‍ അജിത് കുമാര്‍ സാറിന് നന്ദി! ഞാന്‍ ഫോര്‍വീലര്‍ വാഹനങ്ങളില്‍ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഞാന്‍ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നത്' നടി മഞ്ജു ഇന്‍സ്റ്റായില്‍ കുറിച്ചു. മുമ്പും പലതവണ അജിത്ത് ബൈക്കില്‍ ലഡാക്കിലെത്തിയിരുന്നു.

More from DriveSpark

Article Published On: Wednesday, September 21, 2022, 16:50 [IST]
English summary
Fans instagram post explains actor ajith turns mechanic and helped him to fix his bikes issue
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X