പണ്ട് സൈക്കിള്‍ ചവിട്ടി നടന്ന പയ്യനാ! 24-കാരന്‍ സ്വന്തമാക്കിയ ആഡംബര കാറുകള്‍ കണ്ടാല്‍ അമ്പരക്കും

ദേശീയ കായിക വിനോദം ഹോക്കിയാണെങ്കിലും ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയം ക്രിക്കറ്റിനോടാണ്. ബ്രിട്ടീഷുകാരാണ് ഇന്ത്യയെ ക്രിക്കറ്റ് പഠിപ്പിച്ചതെങ്കിലും ഇന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡിനേക്കാള്‍ സമ്പന്നമാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നതാണ് യാഥാര്‍ത്ഥ്യം. ക്രിക്കറ്റ് എന്നാല്‍ ഇന്ത്യക്കാര്‍ക്ക് ഒരു വികാരമാണ്. ഇന്ത്യയിലെ പല യുവാക്കളുടെയും ലക്ഷ്യം തന്നെ ദേശീയ ടീം കുപ്പായമണിയുന്നതാണ്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിളങ്ങുന്ന താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രശസ്തിയും അവരുടെ സമ്പാദ്യവുമെല്ലാം ഈ കായിക വിനോദത്തോട് യുവതയെ അടുപ്പിക്കുന്നു. കോടികള്‍ മറിയുന്ന കളിയാണ് ക്രിക്കറ്റ് എന്നത് നമുക്കെല്ലാമറിയാം. കളത്തിനകത്ത് മാത്രമല്ല പുറത്തും കോടികളുടെ ബിസിനസാണ് ക്രിക്കറ്റ് വഴി നടക്കുന്നത്. എന്നാല്‍ ക്രിക്കറ്റ് കിറ്റണിയാതെ മൈതാനത്തിന് പുറത്തുനിന്ന് കളി കണ്ടുകൊണ്ട് പണം സമ്പാദിക്കാനുള്ള മാര്‍ഗങ്ങള്‍ ഇന്നുണ്ട്.

cricket expert anurag dwivedi car collection

ഡ്രീം 11 പോലുള്ള ഫാന്റസി സ്പോര്‍ട്സ് പ്ലാറ്റ്ഫോമുകളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ക്രിക്കറ്റിനെ സസൂക്ഷ്മമായി വീക്ഷിച്ച് ഇത്തരം ഫാന്റസി സൈറ്റുകള്‍ വഴി കോടികള്‍ സമ്പാദിക്കുന്നവര്‍ നിരവധിയാണ്. ഒരുകാലത്ത് അറ്റ്‌ലസ് സൈക്കിളില്‍ സഞ്ചരിച്ച് ഇന്ന് വില കൂടിയ ആഡംബര കാറുകള്‍ സ്വന്തമാക്കിയ അനുരാഗ് ദ്വിവേദി അവരില്‍ ഒരാളാണ്. ദരിദ്രകുടുംബ പശ്ചാത്തലമുള്ള അനുരാഗ് ഡ്രീം11 വഴിയാണ് സമ്പന്നനായത്.

ക്രിക്കറ്റ് കളിക്കാരനാവുകയെന്ന സ്വപ്‌നം പൂവണിയാതെ വന്നതോടെ സ്വന്തം പാഷനിലൂടെ തന്നെ മറ്റൊരു കരിയര്‍ കണ്ടുപിടിച്ച് ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു അവന്‍. ഡ്രീം 11 വഴി പണം നേടുക മാത്രമല്ല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഇതിനുള്ള ട്രിക്കുകള്‍ പഠിപ്പിക്കുന്ന പ്രശസ്തനായ ഓണ്‍ലൈന്‍ ഫാന്റസി ക്രിക്കറ്റ് എക്‌സ്പര്‍ട്ടാണ് അനുരാഗ്. ഉത്തര്‍ പ്രദേശുകാരനായ ഈ 24-കാരന്‍ ക്രിക്കറ്റ് പണ്ഡിറ്റിന്റെ പക്കലുള്ള കാറുകളും കണ്ണഞ്ചിപ്പിക്കുന്നവയാണ്. അനുരാഗ് ദ്വിവേദിയുടെ ഗരാജിലുള്ള ആഡംബര കാറുകള്‍ ഏതൊക്കെയെന്ന് നമുക്ക് വിശദമായി നോക്കാം.

cricket expert anurag dwivedi car collection

ബിഎംഡബ്ല്യു 7-സീരീസ്: അനുരാഗ് ദ്വിവേദിയുടെ ഗരാജിലുള്ള ഏറ്റവും പ്രധാനപ്പെട്ട കാറാണ് ജര്‍മന്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യുവില്‍ നിന്നുള്ള 7 സീരീസ്. ഇന്ത്യയിലെ പ്രശസ്തരായ സിനിമാതാരങ്ങള്‍, വ്യവസായികള്‍ എന്നിവരുടെ പ്രിയപ്പെട്ട കാര്‍ മോഡലുകളില്‍ ഒന്നാണ് ബിഎംഡബ്ല്യു 7 സീരീസ് എന്ന് പ്രത്യേകം എടുത്ത് പറയണം. നിലവില്‍ 1.78 കോടി രൂപയാണ് ബിഎംഡബ്ല്യു 7-സീരീസ് കാറിന്റെ ഇന്ത്യന്‍ വിപണിയിലെ പ്രാരംഭ വില.

അതേസമയം ടോപ് വേരിയന്റിന് 1.81 കോടി രൂപ എക്സ് ഷോറൂം വിലയായി മുടക്കണം. എന്നാല്‍ കാര്‍ നിരത്തിലെത്തുമ്പോഴുള്ള വില ഇതിനേക്കാള്‍ കൂടും. എന്നാല്‍ പുതിയത് വാങ്ങുന്നതിന് പകരം യൂസ്ഡ് കാര്‍ വിപണിയില്‍ നിന്നാണ് അനുരാഗ് ദ്വിവേദി ലക്ഷ്വറി സെഡാന്‍ സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു 7 സീരീസ് F01 അല്ലെങ്കില്‍ അഞ്ചാം തലമുറ മോഡലാണ് യുപിക്കാരന്റെ പക്കലുള്ളത്. ലക്ഷ്വറി കാറിന്റെ ഡീസല്‍ പതിപ്പാണ് അനുരാഗ് വാങ്ങിയതെന്നാണ് സൂചന.

cricket expert anurag dwivedi car collection

മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്: യഥാര്‍ത്ഥത്തില്‍ അനുരാഗ് സ്വന്തമാക്കിയ നാലാമത്തെ കാറാണിത്. കഴിഞ്ഞ വര്‍ഷം കുടുംബത്തോടൊപ്പമെത്തിയാണ് അനുരാഗ് ദ്വിവേദി മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ് കാറിന്റെ ഡെലിവറിയെടുത്തത്. കാറിന്റെ 350d വേരിയന്റാണ് അദ്ദേഹം വാങ്ങിയത്. ലോഞ്ച് ചെയ്ത സമയത്ത് ഏകദേശം 80 ലക്ഷം രൂപയായിരുന്നു ഇതിന്റെ എക്സ്‌ഷോറൂം വില. 286 bhp പവറും 600 Nm ടോര്‍ക്കും വികസിപ്പിക്കാന്‍ ശേഷിയുള്ള 3.0 ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ എഞ്ചിനാണ് ഈ വേരിയന്റിന് കരുത്തേകുന്നത്.

ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 130: ഏറ്റവും ഒടുവിലായി അനുരാഗ് സ്വന്തം ഗരാജിലെത്തിച്ച കാറാണ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 130. ഡിഫെന്‍ഡര്‍ 5 സീറ്റര്‍ എസ്‌യുവിയുടെ 8 സീറ്റര്‍ പതിപ്പാണ് ഡിഫെന്‍ഡര്‍ 130. ഈ വര്‍ഷം ജൂണിലായിരുന്നു അദ്ദേഹം ഈ കാര്‍ സ്വന്തമാക്കിയത്. സെലിബ്രിറ്റികളുടെ ഇഷ്ട വാഹനമായ ഇതിന് 1.41 കോടി രൂപയാണ് വില. അനുരാഗ് ദ്വിവേദിയുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വിലകൂടിയ കാറുകളില്‍ ഒന്നാണ് ഡിഫെന്‍ഡര്‍.

cricket expert anurag dwivedi car collection

അനുരാഗിന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലിലൂടെ കണ്ണോടിക്കുമ്പോള്‍ അറ്റ്‌ലസ് സൈക്കിളിന് ശേഷം അവന്‍ സ്വന്തമാക്കിയ ആദ്യത്തെ കാര്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയറാണ്. ശേഷം 2021-ല്‍ ഒരു ഫോര്‍ഡ് എന്‍ഡവറും മഹീന്ദ്ര ഥാറുമെല്ലാം സ്വന്തമാക്കിയിട്ടുണ്ട്. സൈക്കിള്‍ ചവിട്ടി നടന്നിരുന്ന പയ്യന്‍ ഇന്ന് ആഡംബര കാറുകളുടെ വളയം പിടിക്കുന്ന കഥ പല യുവാക്കള്‍ക്കും പ്രചോദനമാണ്. ഇവിടെ അനുരാഗ് തന്റെ പാഷന്‍ പ്രൊഫഷന്‍ ആക്കി മാറ്റുകയായിരുന്നു.

More from DriveSpark

Article Published On: Thursday, December 14, 2023, 12:31 [IST]
English summary
Fantasy cricket expert anurag dwivedis luxury car collection bmw 7 series to land rover defender
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X