ക്രിക്കറ്റ് 'പറഞ്ഞുകൊടുത്ത്' നേടുന്നത് കോടികള്‍, ഗരാജില്‍ ലക്ഷ്വറി കാറുകള്‍! 5 കോടിയുടെ കാറും വാങ്ങി 24-കാരന്‍
പണ്ട് കാലത്ത് ക്രിക്കറ്റ് എന്ന കായിക വിനോദത്തോട് ഉള്ള അടങ്ങാത്ത ഇഷ്ടം കാരണം മത്സരങ്ങള്‍ തത്സമയം കണ്ടുകൊണ്ടിരുന്ന ഒരു ജനതയായിരുന്നു ഇവിടെ ജീവിച്ചിരുന്നത്. എന്നാല്‍ ഇന്ന് കളിക്കുന്നവര്‍ക്കും ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ടെലിവിഷന്‍ ചാനലുകള്‍ക്കും മാത്രമല്ല കളി കാണുന്നവര്‍ക്കും വരെ പണമുണ്ടാക്കാമെന്ന സ്ഥിതിയാണ്. ഡ്രീം 11 (Dream 11), മൈ 11 സര്‍ക്കിള്‍ (My 11 Circle) എന്നീ ഫാന്റസി ക്രിക്കറ്റ് പ്ലാറ്റ്‌ഫോമുകളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ക്രിക്കറ്റ് കാണുകയും ഇഷ്ടപ്പെടുകയും അത് നന്നായി ഫോളോ ചെയ്യുകയും ചെയ്യുന്നവര്‍ ഈ പ്ലാറ്റ്‌ഫോമുകളില്‍ ഭാഗ്യപരീക്ഷണം നടത്തുന്നു.
ഈ പ്ലാറ്റ്‌ഫോമുകളില്‍ ടീമുകള്‍ രൂപീകരിക്കാനും വിജയിക്കാനും ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുന്ന ഒത്തിരി പേരുണ്ട്. ഇവരെ ഫാന്റസി ക്രിക്കറ്റ് എക്‌സ്‌പെര്‍ട്ടുകള്‍ എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന ഫാന്റസി ക്രിക്കറ്റ് എക്‌സ്‌പെര്‍ട്ടുകളില്‍ ഒരാളാണ് അനുരാഗ് ദ്വിവേദി. വെറും 24 വയസ് മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രായം. ഈ ചെറുപ്രായത്തില്‍ തന്നെ ഫാന്റസി ക്രിക്കറ്റ് പറഞ്ഞ് കൊടുത്ത് മാത്രം കോടികള്‍ സമ്പാദിച്ച യുവാവ് നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഒരുകാലത്ത് സൈക്കിളില്‍ കറങ്ങി നടന്നിരുന്ന ബാലന്‍ ഇന്ന് കോടികളുടെ കാറുകള്‍ വാങ്ങിക്കൂട്ടുന്ന വാര്‍ത്ത ഞങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതിനോടകം തന്നെ നിരവധി ആഡംബര കാറുകള്‍ സ്വന്തമായുള്ള അനുരാഗ് ഇപ്പോള്‍ തന്റെ ഗരാജ് വീണ്ടും വലുതാക്കിയിരിക്കുകയാണ്. ഇന്ത്യയിലെ പണക്കാര്‍ക്കിടയില്‍ ഏറ്റവും ജനപ്രിയമായ ലക്ഷ്വറി എസ്‌യുവികളില്‍ ഒന്നായ ലംബോര്‍ഗിനി ഉറൂസ് S ആണ് അനുരാഗ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. 5 കോടി രൂപയിലധികമാണ് ഇതിന്റെ വില.
അനുരാഗ് ദ്വിവേദി തന്റെ ബ്രാന്‍ഡ്-ന്യൂ ലംബോര്‍ഗിനി ഉറുസ് S സൂപ്പര്‍ എസ്‌യുവിയുടെ താക്കോല്‍ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും തന്റെ സോഷ്യല്‍ മീഡിയ പേജുകളജില്‍ പങ്കുവെച്ചിട്ടുണ്ട്. പുതുതായി വാങ്ങിയ ലംബോര്‍ഗിനി ഉറൂസ് S സൂപ്പര്‍ എസ്‌യുവിക്ക് സമീപത്തായി അനുരാഗ് ഫോട്ടോക്ക് പോസ് ചെയ്യുന്നത് കാണാം. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങളോടുമൊപ്പം എത്തിയാണ് അനുരാഗ് ഈ അത്യാധുനിക ആഡംബര എസ്‌യുവി ഷോറൂമില്‍ നിന്ന് ഇറക്കിയത്.

ഫാന്റസി ക്രിക്കറ്റ് വിദഗ്ധന്‍ ജിയാല്ലോ ഓഗെ അല്ലെങ്കില്‍ ഗിയല്ലോ ഇന്റ്റി തിരഞ്ഞെടുത്തുവെന്ന് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ അനുരാഗ് തെരഞ്ഞെടുത്ത കൃത്യമായി പറയാന്‍ സാധിച്ചിട്ടില്ല. ഒരു ഫുള്‍ കാര്‍ബണ്‍ പാക്കേജ് അദ്ദേഹം തിരഞ്ഞെടുത്തിട്ടില്ലെന്നാണ് ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്. ലംബോര്‍ഗിനി കാറില്‍ അനുരാഗ് തിരഞ്ഞെടുത്ത ഓപ്ഷനുകളുടെ കൃത്യമായ ലിസ്റ്റ് അജ്ഞാതമാണ്.
4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V8 എഞ്ചിനുമായി വരുന്ന ഉറൂസ് S വേരിയന്റാണ് അനുരാഗ് വാങ്ങിയിരിക്കുന്നത്. 666 PS പവറും 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലൂടെയാണ് നാല് ചക്രങ്ങളിലേക്കും പവര്‍ അയക്കുന്നത്.

പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ വെറും 3.5 സെക്കന്‍ഡിനുള്ളില്‍ ലംബോര്‍ഗിനി ഉറുസ് S സൂപ്പര്‍ എസ്‌യുവി പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഉറുസ് S കൂടാതെ, ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കള്‍ ഇന്ത്യയില്‍ ഉറുസ് പെര്‍ഫോമന്റെയും വാഗ്ദാനം ചെയ്യുന്നു. സാധാരണ ഉറൂസിന്റെ സ്‌പോര്‍ട്ടിയര്‍ പതിപ്പാണിത്. സസ്‌പെന്‍ഷന്‍ സജ്ജീകരണമാണ് ഉറൂസ് S, ഉറൂസ് പെര്‍ഫോമന്റെ എന്നീ കാറുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം.
ഉറൂസ് S-ല്‍ ഒരു എയര്‍ സസ്പെന്‍ഷന്‍ സിസ്റ്റം സജ്ജീകരിച്ചിരിക്കുന്നു. അതേസമയം പെര്‍ഫോര്‍മന്റെയില്‍ ഒരു താഴ്ന്ന, ഫിക്‌സഡ് കോയില്‍ സജ്ജീകരണമാണ് സസ്‌പെന്‍ഷന്‍ ചുമതല നിര്‍വഹിക്കുന്നത്. കൂടുതല്‍ ചടുലമായ ഹാന്‍ഡ്‌ലിംഗിനായാണ് ഉറുസ് പെര്‍ഫോമന്റെ സസ്‌പെന്‍ഷന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം കൂടുതല്‍ സുഖപ്രദമായ ഡ്രൈവിംഗ് അനുഭവവും പ്രദാനം ചെയ്യുന്നതിനായി ഉയരം ക്രമീകരിക്കാവുന്ന സസ്‌പെന്‍ഷനുമായി വരുന്നു.
സബ്ബിയ (സാന്‍ഡ്), നീവ് (സ്‌നോ), ടെറ (മഡ്) എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഓഫ്-റോഡ് മോഡുകള്‍ ഉറുസ് S വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. ലംബോര്‍ഗിനി ഉറൂസ് കൂടാതെ മറ്റ് ചില ആഡംബര കാറുകള്‍ കൂടി അനുരാഗ് ദ്വിവേദിയുടെ പക്കലുണ്ട്. ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ 130, ബിഎംഡബ്ല്യു Z4, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, ബിഎംഡബ്ല്യു 7-സീരീസ്, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ഥാര്‍, മാരുതി സുസുക്കി ഡിസയര്‍ എന്നിവയാണ് അവയില്‍ ചിലത്.


Click it and Unblock the Notifications








