ഹംഗേറിയന്‍ ആശാരിയുടെ മരവാഹനങ്ങള്‍

ഇസ്ത്വാന്‍ പുസ്‌കാസ ഒരു കര്‍ഷകനാണ്. അദ്ദേഹത്തിന് ആശാരിപ്പണിയും അറിയാം. പണിയില്ലാത്ത ദിവസങ്ങളില്‍ ഈ ഹംഗേറിയക്കാരന്‍ വാഹന നിര്‍മാണത്തില്‍ മുഴുകുന്നു. നല്ല കാതലുറച്ച് എണ്ണ മുറ്റിയ കരിവീട്ടി കടഞ്ഞെടുത്ത്, ചിന്തേരിട്ട് മിനുക്കി പുസ്‌കാസ വാഹനങ്ങള്‍ നിര്‍മിക്കും.

തണുപ്പുകാലത്ത് ബാറിലും പബ്ബിലുമൊന്നും പോയി കുടിച്ച് കൂത്താടാതെ വീട്ടിലിരുന്ന സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ പുസ്‌കാസയുടെ ഭാര്യയാണ് നിര്‍ദ്ദേശിച്ചത്. ഭാര്യയുടെ പ്രസ്തുത നിര്‍ദ്ദേശം ഇസ്ത്വാന്‍ പുസ്‌കാസയിലെ ആശാരി പ്രതിഭയെ ഉണര്‍ത്താന്‍ പോന്നതായിരുന്നു. എന്‍ജിന്‍ പോലുള്ള നിര്‍ണായക ഘടകഭാഗങ്ങളൊഴികെ ബാക്കിയെല്ലാം നിര്‍മിച്ചത് മരം കൊണ്ടാണ്.

നാട്ടിടവഴികളില്‍ മാത്രം

നാട്ടിടവഴികളില്‍ മാത്രം

51കാരനായ പുസ്‌കാസ നിര്‍മിച്ച വാഹനത്തിന്റെ സൗന്ദര്യം പക്ഷെ, ഹംഗേറിയയിലെ കലാകാരന്മാരല്ലാത്ത പൊലീസുകാരെ അത്രകണ്ട് ആകര്‍ഷിക്കുകയുണ്ടായില്ല. അവര്‍ ഒന്നുരണ്ടു തവണ ഫൈനിട്ട് പണി കൊടുത്തു. വാഹന ലൈസന്‍സിന് വേണ്ട പുസ്‌കാസ ശ്രമിച്ചെങ്കിലും അവിടെയും കലാകാരന്മാര്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ലോക്കല്‍ പൊലീസ് തന്നെ ഒരു പരിഹാരം കണ്ടെത്തി. വാഹനങ്ങള്‍ നാട്ടിടവഴികളില്‍ മാത്രം ഓടിക്കാനുള്ള അനുവാദം നല്‍കി.

എന്‍ജിന്‍

എന്‍ജിന്‍

പുസ്‌കാസ നിര്‍മിച്ച കാറിന്റെ എന്‍ജിന്‍ ഫിയറ്റിന്റേതാണ്. ഒരു പഴയ മെഴ്‌സിഡിസ് ബെന്‍സില്‍ നിന്നാണ് കാറിന് സ്റ്റീയറിംഗ് വീല്‍ സംഘടിപ്പിച്ചത്.

വീഞ്ഞ് വീപ്പ

വീഞ്ഞ് വീപ്പ

ബൈക്കിന്റെ സ്ഥിതിയും ഇതൊക്കെ തന്നെയാണ്. ബൈക്കിന് ഘടിപ്പിച്ചിട്ടുള്ള പെട്രോള്‍ ടാങ്ക് വീഞ്ഞ് വീപ്പയാണ്.

പൂർണമായും മരനിർമിതം

പൂർണമായും മരനിർമിതം

കാറിന്റെ ഫ്രെയിം, ഗിയറുകള്‍, ആക്‌സിലുകള്‍ എന്നിവയെല്ലാം മരംകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.

പുസ്കാസയുടെ തിയറി

പുസ്കാസയുടെ തിയറി

ആളുകളെല്ലാം വീട്ടിനകത്ത് കുത്തിയിരുന്ന് കമ്പ്യൂട്ടറില്‍ ഓരോന്ന് ചെയ്തു കൊണ്ടിരിക്കുകയാണെന്ന് പുസ്‌കാസ ആരോപിക്കുന്നു. ഇവന്മാര്‍ക്കെല്ലാം എന്തുകൊണ്ട് മരം കൊണ്ടുള്ള വാഹനങ്ങള്‍ നിര്‍മിച്ചുകൂടാ? കുറെയേറെപ്പേര്‍ പബ്ബുകളില്‍ പോയി വെള്ളമടിച്ച് കിണ്ടിയാവുന്നു. ഇതിനൊന്നും തന്നെ കിട്ടില്ല എന്നാണ് പുസ്‌കാസ പറയുന്നു.

മൂന്ന് ചക്രമുള്ള കാര്‍

മൂന്ന് ചക്രമുള്ള കാര്‍

പുസ്‌കാസയുടെ അടുത്ത പദ്ധതി മൂന്ന് ചക്രമുള്ള ഒരു കാര്‍ നിര്‍മിക്കുവാനാണ്. നിലവില്‍ നിര്‍മിക്കപ്പെട്ട രണ്ട് കാറുകള്‍ വിറ്റഴിച്ചതില്‍ നിന്നു കിട്ടുന്ന പണം കൊണ്ടുവേണം മുച്ചക്രവാഹനം നിര്‍മിക്കാന്‍.

More from DriveSpark

Article Published On: Friday, July 26, 2013, 12:14 [IST]
English summary
Istvan Puskas, a 51 year old Hungarian farmer has created a car entirely from wood.
കൂടുതല്‍... #auto facts #news #വാര്‍‌ത്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X