പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

ക്ലാസിസ്റ്റ് പരാമർശങ്ങൾ ഉൾപ്പെടുന്ന കേസുകൾ ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണ്, ഏതെങ്കിലും പ്രത്യേക പ്രദേഷത്തേക്ക് മാത്രം ഇവ ഒതുങ്ങുന്നില്ല. ചിലർക്ക്, ഒരു വ്യക്തിക്ക് അർഹമായ ബഹുമാനത്തിന്റെ നിലവാരം നിർണ്ണയിക്കുന്നതിനുള്ള പ്രാഥമിക മാനദണ്ഡം പണമാണ്.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

അതിനാൽ ഒരാൾ ഒരു ധനികനെപ്പോലെ വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്യണമെന്ന് ഈ ചിന്താഗതിയുള്ളവർക്ക് തോന്നുന്നതിൽ അതിശയമില്ല. ഫലത്തിൽ, നിങ്ങൾക്ക് പണമുണ്ടെങ്കിലും അതിനനുസരിച്ച് വസ്ത്രം ധരിച്ചില്ലെങ്കിൽ, നിങ്ങൾക്ക് ചിലപ്പോൾ വിവേചനങ്ങളും അവഹേളനകളും നേരിടേണ്ടി വന്നേക്കാം.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

കർണ്ണാടകയിലെ തുമാകൂരിലെ ഒരു മഹീന്ദ്ര ഷോറൂമിൽ നടന്ന അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ വൈറലാവുന്നത്. ബൊലേറോ പിക്കപ്പ് ട്രക്ക് വാങ്ങാൻ എത്തിയ ഒരു കർഷകനോട് സെയിൽസ്മാൻ അപമര്യാദയായി സംസാരിക്കുകയും കളിയാക്കുകയും ചെയ്തു.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

മഹീന്ദ്ര ബൊലേറോ പിക്കപ്പ് വാങ്ങണമെന്ന് പറഞ്ഞപ്പോൾ സെയിൽസ്മാൻ തന്നോട് അപമര്യാദയായി സംസാരിച്ചുവെന്ന് കർഷകൻ പറയുന്നു. പ്രത്യക്ഷത്തിൽ, സെയിൽസ്മാൻ കർഷകനെ തന്റെ വസ്ത്രങ്ങളും പൊതുവായ രൂപവും അടിസ്ഥാനമാക്കി ചില അനുമാനങ്ങൾ നടത്തിയിരുന്നേക്കാം.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

അല്ലെങ്കിൽ സെയിൽസ്മാൻ പുതിയ ആളാകാം, കാറുകൾ വാങ്ങാൻ ഷോറൂമുകൾ സന്ദർശിക്കുന്ന വിവിധ തരം ഉപഭോക്താക്കളെ കുറിച്ച് അറിവില്ലായിരിക്കാം. എന്നിരുന്നാലും അദ്ദേഹത്തിന് അത് ഒട്ടും നല്ല ദിവസമായിരുന്നില്ല.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

കർഷകനെ കളിയാക്കാൻ, 10 ​​രൂപയ്ക്ക് വാഹനങ്ങളൊന്നും ലഭ്യമല്ലെന്ന് സെയിൽസ്മാൻ പറഞ്ഞു. കാർ വാങ്ങാൻ ഷോറൂമിലെത്തിയ അദ്ദേഹത്തെപ്പോലെ ഒരാളെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും സെയിൽസ്മാൻ കൂട്ടിച്ചേർത്തു. ഒരുപക്ഷേ കർഷകന്റെ അലങ്കോലമായ രൂപത്തേയും സ്റ്റാഫ് പരാമർശിച്ചിരിക്കാം. സെയിൽസ്മാൻ കർഷകനെ വിലയിരുത്തിയത് അദ്ദേഹത്തിന്റെ ശാരീരിക രൂപത്തെ അടിസ്ഥാനമാക്കിയാണെന്ന് ഇത് വ്യക്തമായി കാണിക്കുന്നു.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

കാർ സെയിൽസ്മാന്മാരായ തങ്ങൾ എല്ലായിപ്പോഴും നന്നായി വസ്ത്രം ധരിക്കുന്നതിനാൽ ഉപഭോക്താക്കളിൽ നിന്ന് അതേ നിലവാരം പ്രതീക്ഷിച്ചേക്കാം, അതിനാൽ തന്നെ ഇത് ഒരു ഈഗോ ക്ലാഷ് കൂടിയാകാം. അവർക്ക് നാം അപ്പീലിംഗായി തോന്നാത്ത രൂപത്തിലാണ് എങ്കിൽ ഒരു പുച്ഛം നമ്മിൽ പലർക്കും നേരിട്ടേക്കാം.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

ഈ സംഭവത്തിൽ 10 ലക്ഷം രൂപ നൽകിയാൽ ഡെലിവറി ലഭിക്കാൻ എത്ര സമയമെടുക്കുമെന്നാണ് കർഷകൻ സെയിൽസ്മാനോട് പ്രതികരിച്ചത്. കർഷകന് 10 ലക്ഷം രൂപ സംഘടിപ്പിക്കാൻ കഴിയില്ലെന്ന് കരുതി, അരമണിക്കൂറിനുള്ളിൽ കാർ ഡെലിവറി ചെയ്യുമെന്ന് സെയിൽസ്മാൻ പറഞ്ഞു. അദ്ദേഹത്തിന് 10 ലക്ഷം രൂപ ചുരുങ്ങിയ സമയത്തിനുള്ളിൽ ക്രമീകരിക്കാൻ കഴിയുമെന്ന് സെയിൽസ്മാൻ ഒരിക്കലും വിശ്വസിച്ചിരുന്നില്ല എന്നത് തന്റെ മറുപടി നിന്ന് തന്നെ സ്പഷ്ടമാണ്.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

എന്നാൽ 30 മിനിറ്റിനുള്ളിൽ തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ 10 ലക്ഷം രൂപ സംഘടിപ്പിച്ച് ഷോറൂമിലേക്ക് മടങ്ങി എത്തി കർഷകൻ തന്റെ മാസ് മറുപടി നൽകി. ആ വരവിൽ തന്നെ അന്ധാളിച്ചുപോയ, സെയിൽസ്മാനും ഷോറൂമിലെ മറ്റ് സ്റ്റാഫും അരമണിക്കൂറിനുള്ളിൽ കാർ ഡെലിവർ ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

കാർ ഡെലിവറി ചെയ്യാൻ 2-3 ദിവസമെടുക്കുമെന്ന് സെയിൽസ്മാൻ പറഞ്ഞു. അരമണിക്കൂറിനുള്ളിൽ ഡെലിവറി ചെയ്യുമെന്ന് വാഗ്ദാനം ചെയ്തതിനാൽ ഇത് കർഷകനെയും സുഹൃത്തുക്കളെയും ചൊടിപ്പിച്ചു.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

മോശം പെരുമാറ്റത്തിനും അപമര്യാദയായ സംസാരത്തിനും കർഷകൻ പിന്നീട് പൊലീസിൽ പരാതി നൽകി. ഭാഗ്യവശാൽ, പൊലീസ് ഇടപെട്ട് പ്രശ്നം കൂടുതൽ വഷളാക്കുന്നതിന് മുമ്പ് രമ്യമായി പരിഹരിച്ചു. സെയിൽസ്മാനും മറ്റ് ഡീലർ സ്റ്റാഫും രേഖാമൂലം ക്ഷമാപണം നടത്തി.

പത്ത് രൂപയ്ക്ക് ഇവിടെ കാർ ഒന്നുമില്ല! സെയിൽസ്മാന്റെ അവഹേളനയ്ക്ക് ഷോറൂം നടുക്കി കർഷകന്റെ മറുപടി

അതിന് ശേഷം സോഷ്യൽ മീഡിയ ചാനലുകളിൽ സെയിൽസ്മാന്റെ ഈ സമീപനം വ്യാപകമായ വിമർശനമാണ് നേരിടുന്നത്. അയാൾ തന്റെ പാഠം പഠിച്ചു, ഇനി ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഇതിനെക്കുറിച്ച് മഹീന്ദ്രയുടെ ഔദ്യോഗിക പ്രതികരണത്തിനായി ഏവരും കാത്തിരിക്കുകയാണ്.

Most Read Articles

Malayalam
English summary
Farmers mass reply to mahindra salesman who insulted him
Story first published: Tuesday, January 25, 2022, 14:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X