പുല്ലു വില അല്ല്യോടാ നിങ്ങൾ തരുന്നേ; ആഡംബര സെഡാനിൽ പശുവിനുളള പച്ചപുല്ലുമായി ഉടമ
ആഡംബര കാറുകളിൽ പലതരം സാധനങ്ങൾ കയറ്റിക്കൊണ്ട് പോകുന്നതിൻ്റെ വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട്, എന്നാൽ ബീഹാറിലെ കർഷകർ ബിഎംഡബ്ല്യു കാറിൽ പശുക്കൾക്കുളള പുല്ലും മറ്റ് സാധനസാമഗ്രികളും വാഹനത്തിൻ്റെ മുകളിൽ കെട്ടിവെച്ചു കൊണ്ടു പോകുന്ന വീഡിയോ ഇപ്പോൾ വമ്പൻ വൈറലായിക്കൊണ്ടിരിക്കുകയാണ്. ടുഡേ ബിഹാർ ന്യൂസ് അവരുടെ യൂട്യൂബ് ചാനലിൽ ഷെയർ ചെയ്ത വീഡിയോ ആണിത്.
ഈ ബിഎംഡബ്ല്യൂവിൻ്റെ ഉടമയായ അൻഷു കുമാർ യഥാർത്ഥത്തിൽ ഒരു കർഷകൻ തന്നെയാണ്, അത് മാത്രമല്ല ടൂർ, ട്രാവൽ ബിസിനസ്സ് നടത്തുകയും ചെയ്യുന്നുണ്ട്. ബീഹാറിലെ തെരുവുകളിലൂടെ ബിഎംഡബ്ല്യു സെഡാൻ കടന്നുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്. തിരക്കേറിയ റോഡിൽ, റൂഫിൽ പച്ച പുല്ലോ കാലിത്തീറ്റയോ ആണ് വച്ചിരിക്കുന്നത്. ബീഹാറിലെ സമസ്തിപൂർ ജില്ലയിലാണ് ഇത്തരത്തിലുളള സംഭവം നടന്നത്. വീഡിയോയിൽ കാണുന്ന കാർ 5-സീരീസാണ്.

പ്രധാന പ്രശ്നം എന്താണെന്ന് വച്ചാൽ ഇവിടെ വീഡിയോയിൽ കാണുന്ന ബിഎംഡബ്ല്യുവിന് ശരിയായ രജിസ്ട്രേഷൻ പ്ലേറ്റ് ഇല്ല എന്നതാണ്, എന്നിട്ടും ഉടമ ഈ കാറിൽ ഇതുപോലെ കറങ്ങി നടക്കുകയാണ്. തിരക്കേറിയ നഗര റോഡുകളിലൂടെയും നെൽവയലുകൾക്ക് ചുറ്റുമുള്ള ആളൊഴിഞ്ഞ ഗ്രാമീണ റോഡുകളിലൂടേയും ആഡംബര സെഡാൻ കടന്നുപോകുന്നത് വീഡിയോയിൽ കാണാൻ പറ്റുന്നുണ്ട്. നഗരങ്ങളിൽ പച്ചപ്പുല്ല് ലഭ്യമല്ലാത്തതിനാൽ, ബിഎംഡബ്ല്യു കാറിൽ പോയി കന്നുകാലികൾക്ക് തീറ്റ കൊടുക്കാൻ പച്ചപ്പുല്ല് കൊണ്ടുവരാനാണ് പോകുന്നതെന്നാണ് ഉടമ പറയുന്നത്.
എന്നാൽ വാഹനത്തിൻ്റെ മുകളിൽ കുറച്ച് പച്ചപ്പുല്ല മാത്രമേ കാണാൻ കഴിയുന്നുളളു, അതിനർത്ഥം വാഹനമുടമ പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതാണ് ഇത്തരത്തിലുളള പ്രവർത്തി എന്നാണ് തോന്നുന്നത്. പല ഗ്രാമപ്രദേശങ്ങളിലും ഇത് സ്ഥിരം കാഴ്ചയാണ്. ആളുകൾ ജാതി സ്റ്റിക്കറുകളും ചിത്രങ്ങളും ഉപയോഗിച്ച് നമ്പർ പ്ലേറ്റുകളെല്ലാം മാറ്റിസ്ഥാപിക്കുകയാണ്. ഡൽഹി എൻസിആർ മേഖലയിൽ, ഡീസൽ ആഡംബര കാറുകൾ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്ന നിരവധി യൂസ്ഡ് കാർ വിൽപ്പനക്കാരുണ്ട്.

അങ്ങനെ വാഹനങ്ങൾ വാങ്ങി ഇത്തരം പ്രവർത്തികൾക്ക് ഉപയോഗിക്കുകയാണ്. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, കൂടാതെ ഔഡി ക്യു 7 തുടങ്ങിയ എസ്‌യുവികൾ വയലിൽ ഉഴുതുമറിക്കാൻ ഉപയോഗിച്ച വീഡിയോകൾ വൈറലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ.
ഈ മേഖലയിലെ 10 വർഷത്തെ ഭരണമാണ് ഇതിന് പ്രധാന കാരണം. പലരും കാറുകൾ വാങ്ങി മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നു. പണ്ട്, പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ, കൂടാതെ ഔഡി ക്യു 7 തുടങ്ങിയ എസ്‌യുവികൾ വയലിൽ ഉഴുതുമറിക്കാൻ ഉപയോഗിച്ച വീഡിയോകൾ ഞങ്ങൾ കണ്ടിട്ടുണ്ട്.
പുതിയ 7 സീരീസിന്റെ ഓൾ-ഇലക്‌ട്രിക് പതിപ്പാണ് i7 ഇലക്‌ട്രിക്. ഒരൊറ്റ വേരിയന്റിലെത്തുന്ന ഈ വൈദ്യുത വാഹനം പൂർണമായും ഇന്ത്യയിൽ ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്. കാഴ്ച്ചയിൽ തന്നെ അത്യാഡംബര ഫീലാണ് ഈ വൈദ്യുത വാഹനം നൽകുന്നത്. സ്റ്റാൻഡേർഡ് 7 സീരീസിൽ നിന്ന് വേറിട്ടുനിൽക്കുന്നതിനായി കാറിന്റെ ബാഡ്‌ജിംഗിന് ചുറ്റുമുള്ള ബ്ലൂ ആക്‌സന്റുകൾ, പുതിയ അലോയ് വീലുകൾ, ഫ്രണ്ട് ഗ്രില്ലിലെ 'i' ബാഡ്ജുകൾ എന്നിവയാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്.
ഇതുകൂടാതെ സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ, ബിഎംഡബ്ല്യു iX, സെവൻ സീരീസ് എന്നിവയിൽ കാണുന്നതുപോലെയുള്ള ഡോർ ഹാൻഡിലുകൾ എന്നിവയാണ് ഈ ഇലക്‌ട്രിക് സെഡാന്റെ മറ്റ് പ്രത്യേകതകൾ. അകത്തേക്ക് കയറിയാൽ പിന്നെ പുറത്തിറങ്ങാൻ പോലും തോന്നാത്തത്ര ആഡംബര സവിശേഷതകളാണ് ബിഎംഡബ്ല്യു തങ്ങളുടെ മോഡലിൽ പണികഴിപ്പിച്ചിരിക്കുന്നത്. ഇൻഫോടെയ്ൻമെന്റിനും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും വേണ്ടി രണ്ട് കർവ്ഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിൽ ആദ്യത്തേതിന് 14.9 ഇഞ്ച് യൂണിറ്റും രണ്ടാമത്തേതിന് 12.3 ഇഞ്ച് യൂണിറ്റുമാണ് ലഭിക്കുക.
ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ iDrive 8 ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നു കൂടാതെ ഒരു ഫുൾ-വീഡ്ത്ത് ലൈറ്റ് ബാൻഡിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കൂടാതെ, ആമസോൺ ഫയർ ടിവി വഴി വീഡിയോ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്നതിനായി മേൽക്കൂരയിൽ ഘടിപ്പിച്ച് മടക്കാവുന്ന 31.3 ഇഞ്ച്, 8K 'സിനിമ' സ്‌ക്രീനും i7 ഇവിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മാത്രമല്ല, ക്ലൈമറ്റ് കൺട്രോൾ, സീറ്റുകൾ മുതലായവ നിയന്ത്രിക്കുന്നതിനായി 5.5 ഇഞ്ച് ടച്ച്‌സ്‌ക്രീനും പിൻഡോറിൽ കോർത്തിണക്കിയിട്ടുണ്ട്.
101.7kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് ബിഎംഡബ്ല്യു i7 ഇലക്‌ട്രിക് സെഡാന്റെ ഹൃദയം. ഇത് 544 bhp കരുത്തിൽ പരമാവധി 745 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒറ്റ തവണ ചാർജ് ചെയ്‌താൽ 591 കിലോമീറ്റർ മുതൽ 625 കിലോമീറ്റർ വരെ റേഞ്ച് വാഹനത്തിന് നൽകാനാവും. വെറും 0-100 കിലോമീറ്റർ വേഗതയിലെത്താൻ വാഹനത്തിന് വെറും 4.7സെക്കൻഡ് മതിയാവും. എന്നാൽ പരമാവധി വേഗത 239 കിലോമീറ്ററായി കമ്പനി നിജപ്പെടുത്തിയിട്ടുമുണ്ട്.


Click it and Unblock the Notifications








