ആധുനിക എഞ്ചിനിയറിങിനെയും അമ്പരിപ്പിക്കുന്ന പനാമ കനാൽ അത്ഭുദം
പസഫിക്-അറ്റ്ലാന്റിക് എന്നീ രണ്ട് സമുദ്രങ്ങളെ ബന്ധപ്പെടുത്തി ചരക്ക് നീക്കത്തിൽ വൻ സ്വാധീനം ചെലുത്തിയിട്ടുള്ള മനുഷ്യ നിർമിത കനാലാണ് പനാമ കനാൽ. പനാമക്കടുത്ത് ഒരു രണ്ടുവരി കനാൽ എന്ന സങ്കൽപ്പത്തിന് പതിനാറാം നൂറ്റാണ്ട് വരെ പഴക്കമുണ്ടെങ്കിലും കനാൽ നിർമ്മിക്കാനുള്ള ആദ്യ ശ്രമം നടത്തിയത് 1880-ൽ ഫ്രഞ്ച് നേതൃത്വത്തിലായിരുന്നു.
ഭൂമിയെ തന്നെ വിഴുങ്ങിയേക്കും ഈ കരുത്തേറിയ മിസൈലുകൾ
വടക്കേ അമേരിക്കയ്ക്കും ഏഷ്യയ്ക്കുമിടയിൽ ചരക്ക് നീക്കത്തിന് ആക്കം കൂട്ടി 1914ലായിരുന്നു ഈ രണ്ട് വരി കനാൽ പ്രവർത്തനമാരംഭിച്ചത്. അയ്യായിരത്തോളം കപ്പലുകളെ മാത്രം ഉൾക്കൊള്ളാൻ കഴിവുള്ള കനാലിൽ മൂന്നാമതൊരു വരികൂടി ഉൾപ്പെടുത്തി പതിനാലായിരത്തോളം കപ്പലുകളെ ഉൾക്കൊള്ളാനുളള ശേഷി കൈവരിച്ചിരിക്കുകയാണ്. 2016 ജൂൺ 26നായിരുന്നു പുതുക്കിയ പനാമകനാൽ ഗതാഗതത്തിനായി തുറന്ന് കൊടുത്തത്.

പനാമ കനാൽ നിർമിച്ച് 102 വർഷങ്ങൾക്ക് ശേഷം 2007ലായിരുന്നു കനാലിന്റെ മൂന്നാം വരിയുടെ നിർമാണമാരംഭിച്ചത്. 40,000ത്തോളം വരുന്ന ജോലിക്കാരായിരുന്നു നിർമാണത്തിൽ ഏർപ്പെട്ടിരുന്നത്.

വലിയ കപ്പലുകൾക്ക് സഞ്ചരിക്കാനാകും വിധം 77കിലോമീറ്റർ ദൈർഘ്യമുള്ള കനാലാണ് വികസിപ്പിച്ചിട്ടുള്ളത്.

ചൈനയുടെ ചരക്ക് കപ്പലായ കോസ്‌കോ ഷിപ്പിങാണ് പുതിയ ജലപാതയിലൂടെയുള്ള കന്നിയോട്ടം നടത്തിയത്.

പസഫിക്-അറ്റ്ലാന്റിക് സമുദ്രങ്ങളെ ബന്ധിപ്പിച്ചുള്ള കനാൽ പ്രവർത്തനമാരംഭിച്ചതോടെ യാത്രാദൈർഘ്യം പതിനാറ് ദിവസമായി കുറയും.

രാജ്യാന്തര ചരക്ക് നീക്കത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ജലപാതയുടെ ഉദ്ഘാടന ചടങ്ങിൽ ജപ്പാൻ, ചൈന, കൊറിയ, പെറു, മെക്സികോ, കൊളംബിയ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സംബന്ധിച്ചിരുന്നു.

7.2ബില്ല്യൻ ഡോളറാണ് ഈ പദ്ധതിക്കായി ചിലവിട്ടിരിക്കുന്നത്. ഇറ്റലിയിലെ സലൈനി ഗ്രൂപ്പ്, സ്പെയിനിലെ സാകിർ എന്നീ കമ്പനികളാണ് കനാൽ വിസ്തൃതിപ്പെടുത്താനുള്ള കരാർ ഏറ്റെടുത്തത്.

കനാൽ വിപുലീകരണം നടന്നതോടെ കൂടുതൽ ചരക്ക് നീക്കം സാധ്യമാവുകയും അതുവഴി വരുമാനം മൂന്നിരട്ടി വർധിപ്പിക്കാമെന്നുള്ള പ്രതീക്ഷയിലാണ് പനാമ.

ലോകത്തിലെ നിരവധി ധനികർക്ക് പനാമയിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്നുള്ള മൊസാക് ഫൊൻസേക്ക എന്ന നിയമകാര്യ സ്ഥാപനത്തിൽ നിന്നുള്ള രേഖകൾ ചോർന്നത് കാരണം പാതയുടെ ശോഭയ്ക്ക് മങ്ങലേൽക്കുക മാത്രമല്ല വ്യവസായത്തെ വിപരീതമായി ബാധിച്ചുവെന്നുമാണ് പനാമയിലെ വാണിജ്യവിദഗ്ദ്ധർ വെളിപ്പെടുത്തുന്നത്.

ഈ സംഭവം പനാമയിലെ നിക്ഷേപ സാധ്യതകൾക്ക് കനത്ത തിരിച്ചടിയേല്പിച്ചപ്പോഴാണ് ചരക്ക് നീക്കത്തിലുള്ള സാധ്യതകൾക്ക് പുതുവഴി തുറന്ന്കൊണ്ട് പനാമ കനാലിന്റെ വികസനം നടന്നത്.

എഞ്ചിനിയറിംഗ് രംഗത്ത് ഇന്നേവരെ നടപ്പിലാക്കിയതിൽ ഏറ്റവും പ്രയാസമേറിയ പദ്ധതിയാണ് പനാമ കനാലിന്റെ നിർമാണം.

1914ൽ ഗതാഗതമാരംഭിച്ച പനാമ കനാൽ യാത്രാദൈർഘ്യം കുറയ്ക്കുക മാത്രമല്ല ചരക്ക് നീക്കത്തിന് വൻ സാധ്യതകൾ തുറന്ന് കൊടുക്കുകയുമാണുണ്ടായത്.

5,000ത്തോളം കണ്ടെയിനറുകളെ മാത്രം ഉൾക്കൊണ്ടിരുന്ന പാതയുടെ ശേഷി 14,000ത്തോളമാക്കിയതിനാൽ വ്യാവസായിക രംഗത്ത് വൻ കുതിച്ച കയറ്റമാണ് ലക്ഷ്യമിടുന്നത്.

ഫ്രഞ്ച് നേതൃത്ത്വത്തിൽ തുടങ്ങിവെച്ച കനാൽ നിർമാണം 21,900 തൊഴിലാളികളുടെ മരണത്തിനിടയാക്കിയതോടെ പദ്ധതി പരാജയത്തിൽ കലാശിക്കുകയാണുണ്ടായത്.

പിന്നീട് 1900ത്തിന്റെ ആദ്യഘട്ടത്തിൽ അമേരിക്ക നിർമാണം ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിക്കുകയാണുണ്ടായത്.

77 കിലോമീറ്റർ ദൈർഘ്യമുള്ള പാതയുടെ നിർമാണവേളയിൽ കനത്ത മഴക്കാരണം മണ്ണൊലിപ്പും ജോലിക്കാർക്ക് മലേറിയ, മഞ്ഞപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിക്കുകയും ചെയ്തു.

കനാൽ നിർമാണം പൂർത്തിയായതോടെ മൊത്തത്തിൽ 27,500 ഓളം തൊഴിലാളികളുടെ ജീവനാണ് നഷ്ടമായത്.

പനാമ കനാലിന്റെ നിർമാണത്തിന് പിന്നിൽ ആരുമറിയാത്ത ഇങ്ങനെയൊരു ചരിത്രം കൂടി ഒളിഞ്ഞിരിപ്പുണ്ട്.

സുന്ദരകാഴ്ചകൾ സമ്മാനിക്കുന്ന ദൈർഘ്യമേറിയ ട്രെയിൻ യാത്രകൾ

കപ്പൽമേഖലയിലെ കേട്ടറിവില്ലാത്ത സത്യങ്ങൾ


Click it and Unblock the Notifications








