കേരളം ഇനി ഫുൾ ചാർജിൽ, ഹൈവേകളിൽ ചാർജിങ്ങ് സ്റ്റേഷനുമായി കേരള സർക്കാർ

വാഹന വിപണിയിൽ ഇവികൾ ഭരിക്കുന്ന സമയമാണ്. അപ്പോൾ ഇവികൾക്ക് ആവശ്യമായ കൂടുതൽ ചാർജിങ്ങ് സ്റ്റേഷനുകൾ സ്ഥാപിക്കേണ്ടി വരും.ഇതിൻ്റെ ഭാഗമായി ദേശീയ, സംസ്ഥാന പാതകളിലും 25 കിലോമീറ്റര്‍ ദൂരത്തിനുളളിൽ ഇവികൾക്ക് വേണ്ടി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കാൻ കേരള സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. അത് മാത്രമല്ല ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ചാര്‍ജിങ് സൗകര്യമൊരുക്കുന്നതിന് 10 ലക്ഷം രൂപയോളം സബ്സിഡി നല്‍കാനും തീരുമാനമായിരിക്കുകയാണ്.

ഇതുവരെ സംസ്ഥാനത്ത് 63 ചാർജിങ്ങ് സ്റ്റേഷനുകളാണ് കെഎസ്ഈബി സ്ഥാപിച്ചിട്ടുളളത്. അതിൽ തന്നെ 209 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇടുക്കി രണ്ടാം നിലയം ഉള്‍പ്പെടെ പുതിയതായി തുടങ്ങുന്ന 18 പദ്ധതികളില്‍നിന്നായി 2798 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. അതിന് വേണ്ടി ഏകദേശം 9292 കോടി രൂപ ചെലവുവരും.

Fast Charge Stations Are Installed On State Highways Kerala Government

റോഡരികിലും പാര്‍ക്കിങ് ഏരിയയിലും പൊതുസ്ഥലങ്ങളിലുമാണ് ഇത്തരം പോള്‍ മൗണ്ട് സ്റ്റേഷനുകള്‍ സ്ഥാപിക്കുക എന്നതിനാല്‍ ഇലക്ട്രിക് ഓട്ടോ/സ്‌കൂട്ടര്‍ എന്നിവയ്ക്ക് സൗകര്യപ്രദമായി ചാര്‍ജ് ചെയ്യാനും കഴിയും. ചാര്‍ജിങ് തുക മൊബൈല്‍ ആപ്പ് വഴി വഴി ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പ്രീപെയ്ഡ് സംവിധാനം വഴി വളരെ ലളിതമായി അടയ്ക്കാനാകും.

2030-ഓടെ രാജ്യത്തെ പൊതുഗതാഗത സംവിധാനം നൂറുശതമാനവും 40 ശതമാനം വ്യക്തിഗത വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റുക എന്ന ലക്ഷ്യം നേടാനുള്ള ശ്രമത്തിലാണ് ഇന്ത്യ. 2030 ആകുമ്പോഴേക്കും ഫോസില്‍ ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ നിരത്തില്‍ നിന്ന് വന്‍തോതില്‍ പിന്‍വലിക്കാനുള്ള കഠിനശ്രമത്തിലാണ്.

നമ്മള്‍ ഇലക്ട്രിക് കാറുകളേക്കുറിച്ച് കേട്ടുതുടങ്ങിയത് 90-കളുടെ മധ്യത്തോടെയാണ്. വൈദ്യുതി ഉപയോഗിച്ച് ബാറ്ററി ചാര്‍ജ്ജ് ചെയ്ത് ഓടുന്ന റേവ എന്ന കുഞ്ഞു കാര്‍ കൗതുകമായിരുന്ന കാലം. റേവ പിന്നെ മഹീന്ദ്രയുടെ കൈകളിലെത്തി. റേവയും മഹീന്ദ്രയുടെ E2O യും കടന്ന് അധികമൊന്നും മുന്നോട്ടുപോകാതിരുന്ന ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ രംഗം കഴിഞ്ഞ വര്‍ഷങ്ങളിലാണ് ഉണര്‍ന്നത്. ടാറ്റയും ഹ്യുണ്ടായിയും എംജിയും മാത്രമല്ല പ്രീമിയം കാറുകള്‍ വരെ ഇലക്ട്രിക്കിലോടിത്തുടങ്ങി.

നിലവില്‍ 12 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് രാജ്യത്തുള്ളതെങ്കില്‍ ഈ വര്‍ഷം അവസാനത്തോടെ അത് 40 ലക്ഷമാകുമെന്നാണ് കണക്കുകൂട്ടുന്നത്. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അത് മൂന്ന് കോടി കടക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍. നാട്ടില്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നവരില്‍ നാല്‍പ്പത് ശതമാനവും ഇലക്ട്രിക് കാറുകളേക്കുറിച്ച് ചിന്തിക്കുന്നുവെന്നാണ് അടുത്തിടെ വന്ന ഒരു പഠനം പറയുന്നത്.

ബാറ്ററി വാച്ചുകളില്‍ തുടങ്ങിയ വിപ്ലവം ലാപ്‌ടോപ്പും സ്മാര്‍ട്‌ഫോണും കടന്ന് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വലിപ്പവും അതില്‍ സംഭരിക്കാവുന്ന വൈദ്യുതിയുടെ അളവും ബാറ്ററിയുടെ ഭാരവും എല്ലാം അനുയോജ്യമാവുമ്പോഴാണ് മുകളില്‍ പറഞ്ഞ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളെല്ലാം സംഭവിച്ചതും അവ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതായി മാറുന്നതും. വാഹനങ്ങളുടെ കാര്യത്തിലും അങ്ങനെയാണ്.

കുറഞ്ഞ ഭാരവും കൂടുതല്‍ സംഭരണശേഷിയുമുള്ള സുരക്ഷിതമായ ബാറ്ററിയാണ് ഒരു വൈദ്യുതി വാഹനത്തിന്റെ ഹൃദയം. ലിഥിയം അയോണ്‍ ബാറ്ററികള്‍ നമ്മുടെ വ്യക്തിജീവിതത്തില്‍ വരുത്തിയ മാറ്റങ്ങളുടെ പുതിയ പതിപ്പാണ് ഇലക്ടിക് വാഹനങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. കനം കുറഞ്ഞതും എന്നാല്‍ കൂടുതല്‍ സംഭരണ ശേഷിയുമുള്ള ലിഥിയം അയേണ്‍ ബാറ്ററികള്‍ മൊബൈല്‍ ഫോണില്‍ എന്തു വിപ്ലവം സൃഷ്ടിച്ചോ, അതുപോലൊരു വിപ്ലവമാണ് വാഹനലോകത്തും ആവര്‍ത്തിക്കുന്നത്.

56 ശതമാനം ആളുകൾ പരിസ്ഥിതിക്ക് ഗുണമുളളത് കൊണ്ട് ഒരു EV വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ അത് പോലെ തന്നെ സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും അതായത് 60 ശതമാനവും, ഇന്ത്യയുടെ നിലവിലെ പൊതു അടിസ്ഥാന സൗകര്യങ്ങൾ വൈദ്യുത വാഹനങ്ങളെ പിന്തുണയ്ക്കാൻ സജ്ജമല്ലെന്നും ഗണ്യമായ പുരോഗതിയുടെ ആവശ്യകത വേണമെന്നും വിശ്വസിക്കുന്നവരാണ്.

എന്നിരുന്നാലും, സർവേയിൽ പങ്കെടുത്തവരിൽ 89 ശതമാനം പേരും 2030-ഓടെ ഇന്ത്യ ഇലക്‌ട്രോണിക് വാഹനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ഇലക്ട്രിക് വാഹനങ്ങൾ വിപണിയിൽ ഒന്നാമതാകുമെന്ന് വിശ്വസിക്കുന്നവരുമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിദഗ്ധരും വിശകലന വിദഗ്ധരും ഇന്ത്യയിൽ EV-കളെ പിന്തുണയ്ക്കുന്ന മോശം ഇൻഫ്രാസ്ട്രക്ചറാണ് രാജ്യത്ത് EV-കളുടെ വികസനത്തിൻ്റെ തടസമായി ചൂണ്ടിക്കാണിച്ചിരുന്നത്. സർവേയിലെ 62 ശതമാനം പേർ ഇന്ധന വിലക്കയറ്റത്തെക്കുറിച്ച് ആശങ്കാകുലരാണ്, അവരിൽ 57 ശതമാനം പേരും അത്യാധുനിക സാങ്കേതികവിദ്യയിൽ താൽപ്പര്യമുള്ളവരുമാണ്.

More from DriveSpark

Article Published On: Thursday, February 1, 2024, 13:07 [IST]
English summary
Fast charge stations are installed on state highways by the kerala government
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X