ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് 7 ടീസര്‍
വിഖ്യാതമായ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ആറ് എഡിഷനുകള്‍ ഇതുവരെ വന്നിട്ടുണ്ട്. ഏഴാമത്തെ ഭാഗം റിലീസ് ചെയ്യുന്നതു കാത്തിരിപ്പാണ് ലോകത്തെമ്പാടുമുള്ള ആരാധകര്‍. ഷൂട്ടിങ് പൂര്‍ത്തിയാകുന്നതിനു മുമ്പേ പ്രധാന നടന്മാരിലൊരാളായ പോള്‍ വാക്കര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത് ചിത്രത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. അത്യാധുനിക സാങ്കേതികതയുടെ സഹായത്തോടെയാണ് പോള്‍ വാക്കര്‍ ഉള്‍പെട്ട ഭാഗങ്ങള്‍ ചിത്രീകരിച്ചത്. അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചില ഭാഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
ഫ്യൂരിയസ് 7 എന്ന പേരിലാണ് ഏറ്റവും പുതിയ ഭാഗം റിലീസ് ചെയ്യുന്നത്. ഇത് 2015 ഏപ്രില്‍ മൂന്നാം തിയ്യതി സംഭവിക്കും. ഇപ്പോള്‍, ഡിസംബര്‍ 1ന് ലോഞ്ച് ചെയ്യാനിരിക്കുന്ന ട്രെയിലറിലേക്കാണ് ആരാധകരെല്ലാം ഉറ്റുനോക്കുന്നത്. ഇതിന്റെ ഒരു ടീസര്‍ ലഭ്യമാണ്. താഴെ വീഡിയോ കാണാം.


Click it and Unblock the Notifications








