സൂപ്പര്‍ ഹിറ്റായി ഫാസ്ടാഗ് വാര്‍ഷിക പാസ്! 4 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 5 ലക്ഷം പേര്‍

2025 ഓഗസ്റ്റ് 15-ന് കാര്‍ ഉടമകള്‍ക്കായി പുറത്തിറക്കിയ ഫാസ്ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ച് നാല് ദിവസത്തിനുള്ളില്‍ അഞ്ച് ലക്ഷം ഉപയോക്താക്കള്‍ പ്രയോജനപ്പെടുത്തിയതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (MoRTH) അറിയിച്ചു. ദേശീയ പാതകളില്‍ 3,000 രൂപ വാര്‍ഷിക നിരക്കില്‍ 200 യാത്രകള്‍ നടത്താനാകുന്ന പാസിന് ഉപയോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.പാസ് ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കള്‍ക്ക് ഓരോ യാത്രയ്ക്കും 15 രൂപ മാത്രമാണ് നിരക്ക് വരിക. കഴിഞ്ഞ നാല് ദിവസത്തിനിടെ വാര്‍ഷിക പാസ് വാങ്ങിയവരുടെ എണ്ണത്തില്‍ തമിഴ്‌നാട് ഒന്നാമതെത്തി. കര്‍ണാടകയും ഹരിയാനയും തൊട്ടുപിന്നിലുണ്ട്.

ഫാസ്ടാഗ് വാര്‍ഷിക പാസ് വഴിയുള്ള ഏറ്റവും കൂടുതല്‍ ഇടപാടുകള്‍ രേഖപ്പെടുത്തിയത് തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളിലാണ്. ഓഗസ്റ്റ് 15, 2025, വൈകുന്നേരം 7 മണിവരെ ഏകദേശം 1.4 ലക്ഷം ഉപയോക്താക്കള്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങിയതായി സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ടോള്‍ പ്ലാസകളില്‍ 1.39 ലക്ഷം ഇടപാടുകളാണ് അന്ന് നടന്നത്.

fastag

ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങാന്‍ സഹായിക്കുന്ന രാജ്മാര്‍ഗയാത്ര ആപ്പിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 15 ലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ ലഭിച്ചതായി ഗതാഗത മന്ത്രാലയം വെളിപ്പെടുത്തി. ഗൂഗിള്‍ പ്ലേ സ്റ്റോറിലെ യാത്രാ വിഭാഗത്തില്‍ ഈ ആപ്പ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുകളുള്ള സര്‍ക്കാര്‍ ആപ്പും ഇതാണ്.

വാര്‍ഷിക പാസ് വാങ്ങാന്‍, നിങ്ങള്‍ ആദ്യം ഗൂഗിള്‍ പ്ലേ സ്റ്റോര്‍ അല്ലെങ്കില്‍ആപ്പിള്‍ ആപ്പ് സ്റ്റോര്‍ വഴി നിങ്ങളുടെ മൊബൈല്‍ ഫോണില്‍ രാജ്മാര്‍ഗ്‌യാത്ര ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇതിനുശേഷം, ആപ്ലിക്കേഷനില്‍ വാര്‍ഷിക പാസ് ഓപ്ഷന്‍ തിരഞ്ഞെടുക്കണം. തുടര്‍ന്ന്, 'പ്രീ-ബുക്ക്' എന്ന ഓപ്ഷനില്‍ പോയാല്‍ 'Ready to get started' പേജിലെത്തും. വാര്‍ഷിക പാസ് വാങ്ങുന്നതിന് മുമ്പ് നിങ്ങള്‍ക്ക് എന്തൊക്കെ കാര്യങ്ങളാണ് വേണ്ടതെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും.

fastag

നിങ്ങളുടെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍, പോസിറ്റീവ് ബാലന്‍സുള്ള സാധുവായ ഒരു ഫാസ്ടാഗ്, നിങ്ങളുടേത് ഒരു വാണിജ്യേതര വാഹനം ആയിരിക്കണമെന്ന് വ്യവസ്ഥകള്‍ കാണാം. ഇതിനുശേഷം, നിങ്ങളുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കണം. അതിനുശേഷം നിങ്ങളുടെ വാഹനത്തിന്റെ യോഗ്യത പരിശോധിച്ച് അത് സാധൂകരിക്കുക. തുടര്‍ന്ന്, നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് വരുന്ന വണ്‍-ടൈം പാസ്വേഡ് (OTP) വെച്ച് വെരിഫൈ ചെയ്യുക.

അടുത്തത് പെയ്‌മെന്റ് ഓപ്ഷന്‍ ആണ്. പേയ്മെന്റ് ഓപ്ഷനിലേക്ക് പോയാല്‍ അടയ്ക്കേണ്ട മൊത്തം ഫീസ് കാണിക്കും. തുടര്‍ന്ന് പേയ്മെന്റ് മോഡ് തിരഞ്ഞെടുത്ത് പേയ്മെന്റ് പൂര്‍ത്തിയാക്കണം. യുപിഐ, കാര്‍ഡുകള്‍, നെറ്റ്ബാങ്കിംഗ് എന്നീ പെയ്‌മെന്റ് ഓപ്ഷനുകളില്‍ പണമടയ്ക്കാം. പേയ്മെന്റ് നടത്തിക്കഴിഞ്ഞാല്‍ തടസ്സമില്ലാതെ വാര്‍ഷിക പാസ് ഉപയോഗിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഫാസ്റ്റ് ടാഗ് വാര്‍ഷിക പാസ് ദേശീയ പാതകളില്‍ സുഗമമായ യാത്ര അനുവദിക്കുന്നു.

fastag

ദേശീയ പാതകളിലെയും ദേശീയ എക്സ്പ്രസ് വേകളിലെയും ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ വാര്‍ഷിക പാസ് ബാധകമാണ്. വാര്‍ഷിക പാസ് സ്വകാര്യ കാര്‍ ഉടമകള്‍ക്ക് മാത്രമുള്ളതാണ്, വാണിജ്യ വാഹനങ്ങള്‍ക്ക് ലഭ്യമല്ല. ഇന്ത്യയിലെ ഉയര്‍ന്ന ടോള്‍ നിരക്കുകളില്‍ പൊതുജനങ്ങള്‍ പൊറുതിമുട്ടുന്ന സമയത്താണ് സ്വാതന്ത്ര്യദിന സമ്മാനമായ കേന്ദ്ര സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ടോള്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ സംരംഭത്തിന് രാജ്യമെമ്പാടും കൂടുതല്‍ പ്രചാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, August 19, 2025, 15:41 [IST]
English summary
Fastag annual pass crossed 5 lakh users within four days of its launch details
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X