₹3000 മുടക്ക്, 365 ദിവസം ടോള്‍ പേടിക്കേണ്ട! ഫാസ്ടാഗ് വാര്‍ഷിക പാസ് ഇന്ന് മുതല്‍, അറിയേണ്ടതെല്ലാം...

ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് ഇന്ന് മുതല്‍ വാര്‍ഷിക പാസിനായി (FASTag annual pass) അപേക്ഷിക്കാം. 3000 രൂപ അടച്ച് ഈ പാസ് സ്വന്തമാക്കിയാല്‍ 200 യാത്രകള്‍ നടത്താന്‍ സാധിക്കും. ഓരോ ടോള്‍ പ്ലാസയിലും പ്രത്യേകമായി പണം ഈടാക്കുന്നതിനു പകരമാണ് വാര്‍ഷിക പാസ് നടപ്പാക്കുന്നത്. വാഹനത്തില്‍ നിലവിലുള്ള ഫാസ്ടാഗിലേക്ക തന്നെയാണ് വാര്‍ഷിക പാസും ലോഡ് ചെയ്യുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുമായി ക്യത്യമായി ബന്ധിപ്പിച്ച് ഫാസാഗുകളില്‍ മാത്രമേ വാര്‍ഷിക പാസ് നല്‍കൂ. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ വാണിജ്യേതര വാഹനങ്ങള്‍ക്ക് മാത്രമാണിത്. ഫാസ്ടാഗ് വാര്‍ഷിക പാസ് എങ്ങനെ നേടാമെന്നും എവിടെയെല്ലാം ഉപയോഗിക്കാമെന്നും വിശദമായി അറിയാം.

ഇന്ത്യയിലെ ടോള്‍ പ്ലാസകളിലെ ഉയര്‍ന്ന ടോള്‍ നിരക്കുകള്‍ കാരണം സ്ഥിരം വാഹന യാത്രികള്‍ ഏറെ നാളായി അസംതൃപ്തരാണ്. യാത്രാ ചെലവുകള്‍ കൂടുന്നതിനാലും ടോള്‍ പ്ലാസകള്‍ ഒഴിവാക്കണമെന്നും ഏറെ നാളായി ജനങ്ങള്‍ക്കിടയില്‍ നിന്ന് മുറവിളി ഉയരുന്നുണ്ട്. ഇതിനിടയിലാണ് സ്വകാര്യ വാഹനങ്ങള്‍ക്കായുള്ള വാര്‍ഷിക പാസ് സംവിധാനം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. ഇന്ന് മുതല്‍ അതായത് 2025 ഓഗസ്റ്റ് 15 മുതല്‍ ഇത് ലഭ്യമാകും.

fastag

3000 രൂപയാണ് ഇതിന്റെ നിരക്ക്. നിലവിലുള്ള ഫാസ്ടാഗ് കാര്‍ഡില്‍ തന്നെ ഈ പാസ് ആക്ടിവേറ്റ് ചെയ്യാം. വാര്‍ഷിക പാസുള്ള സ്വകാര്യ വാഹന ങ്ങള്‍ക്ക് ഒരു തവണ ടോള്‍ ബൂത്ത് കടക്കാന്‍ 15 രൂപയേ ചെലവാകൂ നിലവില്‍ 30 രൂപ മുതല്‍ 340 രൂപ വരെയാണ് വിവിധ ടോള്‍ പ്ലാസകളില്‍ ഈടാക്കുന്നത്. ആദ്യം നമുക്ക് ഫാസ്ടാഗ് വാര്‍ഷിക പാസിന് അപേക്ഷിക്കേണ്ടത് എങ്ങിനെയെന്ന് നോക്കാം.

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈലില്‍ 'രാജ്മാര്‍ഗ് യാത്ര' എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അതിലൂടെ വാഹന രജിസ്‌ട്രേഷന്‍ നമ്പറോ ഫാസ്ടാഗ് കാര്‍ഡ് നമ്പറോ നല്‍കി ഈ പാസ് ആക്ടിവേറ്റ് ചെയ്യാം. ദേശീയപാത അതോറിറ്റിയുടെയോ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെയോ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഇത് സാധ്യമാകും. ആപ്പിന്റെ ഹോം പേജില്‍ ഇന്ന് മുതല്‍ 'ആനുവല്‍ ടോള്‍ പാസ്' എന്ന ഓപ്ഷന്‍ കാണാം.

fastag

'Eligible Toll Plazas' മെനുനുവില്‍ ക്ലിക്ക് ചെയ്താല്‍ വാര്‍ഷിക പാസ് എവിടെയൊക്കെ ഉപയോഗിക്കാമെന്ന് അറിയാം. 3000 രൂപയാണ് ഈ പാസിന്റെ നിരക്ക്. യുപിഐ, കാര്‍ഡ്, അല്ലെങ്കില്‍ നെറ്റ് ബാങ്കിംഗ് വഴിയും പണമടയ്ക്കാം. ഫാസ്ടാഗില്‍ നെഗറ്റീവ് ബാലന്‍സ് ആണെങ്കില്‍ രജിസ്‌ട്രേഷന്‍ സാധ്യമാകില്ല. പാസ് ലഭിച്ച തീയതി മുതല്‍ 365 ദിവസത്തേക്ക് ഇത് സജീവമായിരിക്കും. ഈ കാലയളവില്‍ ദേശീയപാതകളിലെ ടോള്‍ പ്ലാസകളിലൂടെ 200 തവണ കടന്നുപോകാന്‍ സാധിക്കും.

നിലവിലെ സംവിധാനത്തില്‍, ഒറ്റ യാത്രയ്ക്ക് ഒരു തുകയും മടക്കയാത്രയ്ക്ക് (24 മണിക്കൂറിനുള്ളില്‍) കുറഞ്ഞ തുകയും ഫാസ്ടാഗ് കാര്‍ഡില്‍ നിന്ന് കുറയ്ക്കും. എന്നാല്‍, ഈ പുതിയ പാസില്‍ മടക്കയാത്രയ്ക്ക് പ്രത്യേക ഇളവുകളില്ല. ഓരോ തവണ ടോള്‍ പ്ലാസ കടക്കുമ്പോഴും അത് ഒരു യാത്രയായി കണക്കാക്കുകയും ആകെ 200 യാത്രകളില്‍ നിന്ന് കുറയ്ക്കുകയും ചെയ്യും. ഒരു വര്‍ഷത്തിനുള്ളില്‍ 200 യാത്രകള്‍ പൂര്‍ത്തിയായാല്‍, 3000 രൂപ അടച്ച് പാസ് പുതുക്കാം.

fastag toll plaza

പുതുക്കിയ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് പാസ് ആക്ടീവ് ആയിരിക്കും. ഒരു വര്‍ഷമായിട്ടും 200 യാത്രകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും പാസ് കാലാവധി തീരും. അത്തരം സാഹചര്യത്തില്‍ പുതിയ പാസ് എടുക്കേണ്ടി വരും. തുടക്കത്തില്‍ പറഞ്ഞ പോലെ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ പാസ് ലഭ്യമാവുക. അതായത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് വാര്‍ഷിക പാസ് ലഭ്യമല്ല. അവര്‍ക്ക് നിലവിലുള്ള ഫാസ്ടാഗ് സംവിധാനം തന്നെ തുടരാം.

ഈ പാസ് സ്വകാര്യ വാഹന ഉടമകളുടെ യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ. ദേശീയ പാതകളിലും എക്‌സ്പ്രസ്‌വേകളിലുമാണ് വാര്‍ഷിക പാസ് ഉപയോഗിക്കാനാവുക. അതേസമയം സംസ്ഥാനങ്ങള്‍ പരിപാലിക്കുന്ന സ്‌റ്റേറ്റ് ഹൈവേകളിലും എക്‌സ്പ്രസ്വേകളിലും ടോള്‍ ബുത്തുകള്‍ കടക്കാന്‍ ഫാസ്ടാഗിലെ റഗുലര്‍ ബാലന്‍സ് തുക ഈടാക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക. വാര്‍ഷിക പാസ് സംവിധാനം ജനങ്ങള്‍ക്ക് യാത്രാചെലവ് കുറയ്ക്കാനും വലിയ തോതില്‍ പ്രയോജനകരമാകുമെന്നും പ്രതീക്ഷിക്കുന്നു.

More from DriveSpark

Article Published On: Friday, August 15, 2025, 14:23 [IST]
English summary
Fastag annual pass rollout from today check charge application process benefits and more
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X