ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധമാക്കും. സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ആവശ്യപ്രകാരം പലവട്ടം മാറ്റിവെച്ചശേഷമാണ് ഫാസ്ടാഗ് സംവിധാനം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നത്.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

നേരത്തെ ഡിസംബര്‍ 15 മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്ന അറിയിച്ചിരുന്നെങ്കിലും യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ സമയ പരിധി നീട്ടി നല്‍കുകയായിരുന്നു. ഇന്നുമുതല്‍ പണം കൈപ്പറ്റുന്ന ഒരു ട്രാക്ക് മാത്രമേ ഉണ്ടായിരിക്കുകയുള്ളു.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ഫാസ്ടാഗ് ഇല്ലാത്ത് വാഹനങ്ങള്‍ ഈ ഒറ്റവരിയില്‍ പോകേണ്ടി വരും. ഗൂഗിള്‍ പേ, പേടിഎം എന്നി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ക്ക് പുറമേ ഭീം ആപ്പ് വഴിയും ഉപഭോക്താക്കള്‍ക്ക് ഫാസ്ടാഗ് റീച്ചാര്‍ജ് ചെയ്യാം.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ക്കായി ഒരു ഗേറ്റ് മാത്രമായിരിക്കും തുറന്നു കൊടുക്കുക. മറ്റ് ഗേറ്റുകളിലൂടെ ഇവര്‍ പ്രവേശിച്ചാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇവര്‍ 210 രൂപ നല്‍കേണ്ടിവരും. ഇതില്‍ യാതൊരു ഇളവും നല്‍കില്ലെന്ന് ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം തദ്ദേശവാസികളുടെ സൗജന്യപാസ് നിര്‍ത്തലാക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് ടോള്‍ കമ്പനി അധികൃതര്‍ പറയുന്നത്.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് ടോള്‍ വിരുദ്ധമുന്നണിയുടെ തീരുമാനം. ടോള്‍ പ്ലാസകളില്‍ ഒരു ഗേറ്റ് മാത്രം തുറന്നു കൊടുക്കുമ്പോള്‍ വലിയ തിരക്ക് അനുഭവപ്പെടാനുളള സാധ്യതയുണ്ട്. ഇത് സംഘര്‍ഷത്തിന് ഇടയാക്കുമെന്ന ആശങ്കയും സജീവമാണ്.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ദേശീയപാത അതോറിറ്റിയുടെ കീഴില്‍ രാജ്യത്തൊട്ടാകെ 420 ടോള്‍ പ്ലാസകളാണുള്ളത്. കേരളത്തില്‍ നാലെണ്ണമുണ്ട്. ടോള്‍ പ്ലാസകളിലും തെരഞ്ഞെടുക്കപ്പെട്ട വില്‍പ്പനകേന്ദ്രങ്ങളിലും ഡിസംബര്‍ ഒന്നുവരെ ഫാസ്ടാഗ് കാര്‍ഡുകള്‍ സൗജന്യമായി വിതരണം ചെയ്തിരുന്നു.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റല്‍ സംവിധാനം നാഷണല്‍ ഇലക്ട്രോണിക്ക് ടോള്‍ കളക്ഷന്‍ (NETC) പ്രോഗ്രാമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ടോള്‍ പ്ലാസയിലെ ജീവനക്കാരന് പണം നല്‍കാതെ ഓട്ടമാറ്റിക്കായി അക്കൗണ്ടില്‍ നിന്ന് പണം നല്‍കുന്ന സംവിധാനമാണ് ഫാസ്ടാഗ്.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ കാത്തുകിടക്കുന്നത് വഴിയുണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കാന്‍ പറ്റുമെന്നതും ഇതിന്റെ സവിശേഷതയാണ്. പ്രീപെയ്ഡ് ശൈലിയില്‍ ടോള്‍ ബൂത്തുകളില്‍ പണമടയ്ക്കാതെ കടന്നുപോകുന്നതിനുള്ള സംവിധാനമാണ് ഫാസ്ടാഗ്.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

റേഡിയോ ഫ്രീക്കന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യയാണ് ഫാസ്ടാഗില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിനായി വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക്ക് ചിപ്പ് അടങ്ങിയ ടാഗ് മുന്‍കൂട്ടി പതിപ്പിക്കണം. ആര്‍എഫ്ഐഡി റീഡര്‍ വഴി വാഹനങ്ങളില്‍ പതിച്ചിരിക്കുന്ന ഫാസ്ടാഗിനെ നിര്‍ണയിച്ച് അക്കൗണ്ടിലൂടെ ഡിജിറ്റല്‍ പണമിടപാട് നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ഇതിനായി ഫാസ്ടാഗ് അക്കൗണ്ടില്‍ മുന്‍കൂട്ടി പണം നിക്ഷേപിക്കണം. സമയ ലാഭം, ഇന്ധന ലാഭം, കടലാസ് രഹിത പേയ്മെന്റ് എന്നിവ ഇത് വഴി ലഭ്യമാകുന്നു. രാജ്യത്തെ ഏത് ടോള്‍ പ്ലാസകളിലും ടോള്‍ പിരിവിന് ഉപയോഗിക്കാവുന്ന ഏകീകൃത സംവിധാനമാണ് ഫാസ്ടാഗിലൂടെ ദേശീയപാത അതോറിറ്റി നടപ്പിലാക്കുന്നത്.

ഫാസ്ടാഗ് ഇന്നു മുതല്‍ നിര്‍ബന്ധം; അറിയേണ്ടതെല്ലാം

ഫാസ്ടാഗ് ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ ക്യാഷ്ബാക്ക് ഓഫറും പ്രഖ്യാപിച്ചിരുന്നു. ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് 2.5 ശതമാനം ക്യാഷ്ബാക്ക് ഓഫറാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2020 മാര്‍ച്ച് വരെയാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

More from DriveSpark

Article Published On: Wednesday, January 15, 2020, 11:06 [IST]
English summary
FASTag becomes mandatory from today. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X