ഫാസ്ടാഗിന് പിഴ 9 കോടി രൂപയോ; കിളി പറന്ന് വാഹനയുടമ
എല്ലാ വാഹനങ്ങൾക്കും ഇപ്പോൾ ഫാസ്ടാഗ് നിർബന്ധമാണെന്ന് അറിയാമല്ലോ. 2019 മുതലാണ് കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് എല്ലാം ഫാസ്ടാഗ് വേണമെന്ന് നിർബന്ധമാക്കിയത്. അതിന് മുൻപ് പുറത്തിറങ്ങിയ വാഹനങ്ങൾക്ക് ഫാസ്ടാഗ് എടുക്കാനുളള സംവിധാനം എല്ലാ ടോൾ പ്ലാസകളിലും അല്ലാതെയും ഒക്കെ ലഭ്യമാണ്.
അത് മാത്രമല്ല ടോളിലേക്ക് പ്രവേശിക്കുമ്പോൾ നിങ്ങളുടെ ഫാസ്ടാഗിൽ ആവശ്യമായ ബാലൻസ് ഇല്ലെങ്കിൽ പിഴ അടയ്ക്കുകയോ നിങ്ങളുടെ വാഹനം ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയോ ചെയ്യുന്നതാണ് രീതി. ടോൾ പ്ലാസകളിൽ കയറി ഇറങ്ങുമ്പോൾ നിങ്ങളുടെ ഫോണിലേക്ക് മെസേജ് വരും. എന്നാൽ ഫാസ്ടാഗിൽ ആവശ്യത്തിന് ബാലൻസ് ഇല്ലാതിരുന്നത് കൊണ്ട് ഒൻപത് കോടി പിഴയടക്കാൻ പറഞ്ഞാൽ എല്ലാവരുടേയും കിളി പറക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അങ്ങനെ ഒരു പണിയാണ് ഹരിയാന സ്വദേശിക്കും കിട്ടിയത്. ഹിസാർ ട്രോൾ പ്ലാസയിൽ എത്തിയപ്പോഴാണ് ഫാസ്ടാഗിൽ മതിയായ ബാലൻസ് ഇല്ല എന്ന് മനസിലായത്. അങ്ങനെ വാഹനം ബ്ലാക്ക്‌ലിസ്റ്റിലായി. അതിന് ശേഷം റീചാർജ് ചെയ്യുന്നതിനായി പേറ്റിഎം ആപ്പ് എടുത്തപ്പോഴാണ് 9 കോടി രൂപ അടച്ച് റീച്ചാർജ് ചെയ്യാനായി ഒരു പോപ്പ് അപ്പ് മെസേജ് വന്നത്. പെട്ടെന്ന് തന്നെ സ്ക്രീൻഷോട്ട് എടുത്ത് വയക്കുകയും ചെയ്തു.
അദ്ദേഹം തൻ്റെ ട്വിറ്ററിൽ സ്ക്രീൻഷോട്ട് പങ്കുവയ്ക്കുകയും ചെയ്തു. നിരവധി പേരാണ് കമൻ്റ് ചെയ്തത്. ആപ്പിൻ്റെ എന്തെങ്കിലും പ്രശ്നം മൂലമായിരിക്കും ഇങ്ങനെ വന്നത് എന്നാണ് ഭൂരിഭാഗം ആളുകളും പറഞ്ഞിരിക്കുന്നത്. അത് കൊണ്ട് പേടിഎമ്മിന് എതിരെ ഒരു മെയിൽ അയക്കാനാണ് ഇനി അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഇന്ന് ഉപയോഗിക്കുന്ന 96 ശതമാനത്തിലധികം വാഹനങ്ങളും ഫാസ്റ്റ് ടാഗ് കാറുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവഴി ആളുകള്‍ക്ക് ടോള്‍ ബൂത്തുകളില്‍ പണം നല്‍കാന്‍ അധികനേരം നില്‍ക്കേണ്ടിവരില്ല. ടോള്‍പ്ലാസകളിലെ തിരക്കുകള്‍ കാര്യമായി കുറഞ്ഞില്ല എന്നത് സത്യമാണെങ്കിലും അവിടെ ഏറെ നേരം കുടുങ്ങിക്കിടക്കുന്ന സ്ഥിതിവിശേഷം ഇന്ന് ഇല്ല.
ടോള്‍ നല്‍കുന്നതിനായി വാഹനങ്ങള്‍ നീണ്ട ക്യൂവില്‍ കാത്തുകെട്ടി കിടക്കേണ്ടതില്ലെന്നതാണ് ഇതിന്റെ ഗുണം. വാഹനങ്ങളുടെ വിന്‍ഡ് സ്‌ക്രീനില്‍ ഇലക്ട്രോണിക് ചിപ്പ് അടങ്ങിയ ടാഗ് വഴിയാണ് പണം ഈടാക്കുന്നത്. ടോള്‍പ്ലാസയിലെ മെഷീന്‍ ഫാസ്ടാഗ് കാര്‍ഡ് സ്‌കാന്‍ ചെയ്യുകയും അതുമായി ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടില്‍ നിന്ന് ടോള്‍ നിരക്ക് ഈടാക്കുകയും ചെയ്യുന്നതിനാല്‍ മിനിറ്റുകള്‍ കൊണ്ട് നമുക്ക് കടന്നുപോകാം.

ഫാസ്ടാഗ് RFID സാങ്കേതികവിദ്യയിലാണ് പ്രവര്‍ത്തിക്കുന്നത്. കാറിന്റെ മുന്‍വശത്തെ വിന്‍ഡ്ഷീല്‍ഡില്‍ ഈ ഫാസ്ടാഗ് കാര്‍ഡ് ഘടിപ്പിച്ചാല്‍ മാത്രം മതി. ടോള്‍ ബൂത്തിലെ കാര്‍ഡ് റീഡര്‍ മാത്രമാണ് ഫാസ്ടാഗ് പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചിട്ടുള്ളത് എന്നതിനാല്‍ തന്നെ ഈ മറ്റ് കാര്‍ഡ് റീഡറിന് സ്‌കാന്‍ ചെയ്യാന്‍ കഴിയില്ല.അതുകൊണ്ട് നിങ്ങളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുമെന്ന പേടിവേണ്ട.
ഫോറസ്റ്റ് യാത്രകൾക്കായി നൽകേണ്ട പാസിനായുള്ള ഫീസും ഫാസ്‌ടാഗ് ഉപയോഗിച്ച് നൽകാനാവും എന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ പോയിരിക്കുകയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നാഗാർജുന സാഗർ-ശ്രീശൈലം ടൈഗർ റിസർവുമായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ധാരണാപത്രം ഒപ്പുവെച്ചിരിക്കുകയാണ്.
ഫോറസ്റ്റ് എൻട്രി പോയിന്റുകളിൽ ഫാസ്‌ടാഗ് അധിഷ്‌ഠിത പേയ്‌മെന്റുകൾ പ്രാപ്‌തമാക്കുന്നതിലൂടെ സന്ദർശകർക്ക് നീണ്ട ക്യൂവും കാലതാമസവും ഒഴിവാക്കാനും സാധിക്കും. NHAI-യുടെ കീഴിലുള്ള ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് ലിമിറ്റഡും വനം വകുപ്പും തമ്മിലുള്ള ഈ പങ്കാളിത്തം സുസ്ഥിരമായ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഫോറസ്റ്റ് എൻട്രി കേന്ദ്രങ്ങളിലെ വാഹന തളളൽ തടയുന്നതിലൂടെ പ്രകൃതിവിഭവങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പും കൂടിയായിട്ട് വേണം ഇതിനെ കാണാൻ.


Click it and Unblock the Notifications








