ഫാസ്ടാഗിലൂടെ പിരി(ഴി)ഞ്ഞ് കിട്ടിയത് 8000 കോടി; വാർഷിക പാസ് ഫലം കണ്ടു തുടങ്ങി
രാജ്യത്ത് ടോൾ പ്ലാസകളിൽ വാർഷിക പാസ് അവതരിപ്പിച്ചത് മുതൽ സർക്കാരിൻ്റെ ഖജനാവിലേക്ക് വരുമാനത്തിൻ്റെ കുത്തൊഴുക്കാണ്. ടോൾ പ്ലാസകളിലെ തിരക്ക് കുറയ്ക്കുന്നതിനും അത് പോലെ തന്നെ വാർഷിക പാസിലൂടെ കൂടുതൽ വരുമാനം ലഭിക്കാനും സാധിച്ചു എന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടത്. ഫാസ്ടാഗ് അവതരിപ്പിക്കുന്നതിന് മുൻപായി നീണ്ട വരിയായി കിടക്കേണ്ട അവസ്ഥയിൽ നിന്ന് ഇപ്പോൾ വളരെ വേഗത്തിൽ തന്നെ ടോൾ പ്ലാസകൾ കടക്കാന സാധിക്കുന്നുണ്ട്. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ടോൾ പിരിവിൻ്റെ വരുമാനം ഏകദേശം 21,000 കോടി ശേഖരിച്ചിരുന്നു.
വരുമാനത്തിൻ്റെ 80 ശതമാനത്തോളം ദേശീയ പാതയിൽ നിന്നുള്ള ഉപയോക്താക്കളിൽ നിന്നാണ് പുതിയ കണക്കുകളിൽ നിന്ന് വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 15-ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം (MoRTH) പാസഞ്ചര്‍ വാഹനങ്ങള്‍ക്കായുള്ള ഫാസ്ടാഗ് വാര്‍ഷിക പാസ് അവതരിപ്പിച്ചത്. 3,000 രൂപ അടച്ച് ഒരു വാര്‍ഷിക പാസ് നേടിയാല്‍ ഒരു വര്‍ഷത്തില്‍ 200 തവണ ടോള്‍ പ്ലാസകള്‍ കടക്കാന്‍ കഴിയും.

ഇത് ഓരേ തവണയും ടോള്‍ ബൂത്തുകള്‍ കടക്കുമ്പോള്‍ ചെലവഴിക്കുന്ന തുക കുറയ്ക്കുന്നുവെന്ന് മാത്രമല്ല, ടോള്‍ ബൂത്തുകളില്‍ ക്യൂവില്‍ കാത്തിരിക്കേണ്ടിവരുന്ന സമയം ഗണ്യമായി കുറയ്ക്കുകയും ചെയ്യുമെന്ന് കേന്ദ്ര ഗതാഗത ഹൈവേ മന്ത്രാലയം ഉറപ്പുനല്‍കുന്നു. സ്വാതന്ത്ര്യദിന സമ്മാനമായി കൊണ്ടുവന്ന ഈ പരിപാടിയോട് ജനങ്ങള്‍ വളരെ പോസിറ്റീവായാണ് ജനങ്ങളെല്ലാം തന്നെ പ്രതികരിച്ചത്.
ഫാസ്ടാഗ് വാര്‍ഷിക പാസ് വാങ്ങാനായി ആദ്യം ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ 'രാജ്മാര്‍ഗ്‌യാത്ര' എന്ന മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. രാജ്മാഗ്‌യാത്ര ആപ്പ് തുറന്നതിനുശേഷം ഹോം പേജിലെ 'ആനുവല്‍ പാസ്' (Annual Pass) ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ആനുവല്‍ പാസ് ഓപ്ഷന്‍ സെലക്ട് ചെയ്ത ശേഷം 'പ്രീ ബുക്ക്' (PRE-BOOK) എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

ഇതിന് ശേഷം നിങ്ങള്‍ 'റെഡി ടു ഗെറ്റ് സ്റ്റാര്‍ട്ടഡ്' (Ready to get started) പേജില്‍ എത്തും. ആനുവല്‍ പാസ് ആക്റ്റിവേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ പക്കല്‍ എന്തെല്ലാം വേണമെന്നുള്ള വിവരങ്ങള്‍ ഈ പേജില്‍ നിന്ന് അറിയാം. നിങ്ങളുടെ വാഹന രജിസ്ട്രേഷന്‍ നമ്പര്‍, പോസിറ്റീവ് ബാലന്‍സുള്ള സാധുവായ ഒരു ഫാസ്ടാഗ്, നിങ്ങളുടേത് ഒരു വാണിജ്യേതര വാഹനം ആയിരിക്കണമെന്ന് വ്യവസ്ഥകള്‍ കാണാം.
യുപിഐ, കാര്‍ഡുകള്‍, നെറ്റ്ബാങ്കിംഗ് എന്നീ പെയ്മെന്റ് ഓപ്ഷനുകളില്‍ പണമടയ്ക്കാം. പേയ്മെന്റ് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ രാജ്മാര്‍ഗ്‌യാത്ര ആപ്പ് വഴിയും നിങ്ങളുടെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് വഴിയും അതിനെക്കുറിച്ച് അറിയിക്കും. ഇതോടെ ഒരു വര്‍ഷം മൊത്തം രാജ്യത്തെ ദേശീയ പാതകളിലെയും ദേശീയ എക്‌സ്പ്രസ് വേകളിലെയും ഏകദേശം 1,150 ടോള്‍ പ്ലാസകളില്‍ വാര്‍ഷിക പാസ് ഉപയോഗിച്ച് യാത്ര ചെയ്യാം.

പുതുക്കിയ തീയതി മുതല്‍ ഒരു വര്‍ഷത്തേക്ക് പാസ് ആക്ടീവ് ആയിരിക്കും. ഒരു വര്‍ഷമായിട്ടും 200 യാത്രകള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും പാസ് കാലാവധി തീരും. അത്തരം സാഹചര്യത്തില്‍ പുതിയ പാസ് എടുക്കേണ്ടി വരും. തുടക്കത്തില്‍ പറഞ്ഞ പോലെ കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ പാസ് ലഭ്യമാവുക. അതായത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് വാര്‍ഷിക പാസ് ലഭ്യമല്ല. അവര്‍ക്ക് നിലവിലുള്ള ഫാസ്ടാഗ് സംവിധാനം തന്നെ തുടരാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








