FASTAG അക്കൗണ്ട് ഇനി ബ്ലോക്ക് ആവില്ല; ഫെബ്രുവരി 1 മുതൽ KYV-യുടെ അവശ്യമില്ലെന്ന് കേന്ദ്രം
ഫാസ്ടാഗ് ഉപയോക്താക്കൾക്ക് ആശ്വാസം പകരുന്ന നിർണായക തീരുമാനവുമായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. 2026 ഫെബ്രുവരി 1 മുതൽ, സ്വകാര്യ വാഹനങ്ങൾക്കുള്ള ഫാസ്ടാഗ് അക്കൗണ്ടുകൾ ഒരിക്കൽ ആക്ടിവേറ്റ് ചെയ്താൽ വീണ്ടും രേഖാ പരിശോധന (KYV) നടത്തേണ്ടതില്ലെന്ന് സർക്കാർ വ്യക്തമാക്കി. അപ്രതീക്ഷിതമായി ഫാസ്ടാഗ് പ്രവർത്തനരഹിതമാകുന്നുവെന്ന വ്യാപക പരാതികളുടെ പശ്ചാത്തലത്തിലാണ് ഈ വലിയ നയമാറ്റം കേന്ദ്ര സർക്കാർ നടത്തിയിരിക്കുന്നത്. ഇതുവരെ ലക്ഷക്കണക്കിന് വാഹന ഉടമകൾക്ക് യാത്രക്കിടെ വലിയ ബുദ്ധിമുട്ടുണ്ടാക്കിയ KYV പ്രക്രിയയാണ് ഇനി ലളിതമാകുന്നത്. ബാങ്കുകൾ വഴി വിതരണം ചെയ്ത ഫാസ്ടാഗുകൾ പിന്നീട് രേഖാ പരിശോധനയിൽ കുടുങ്ങി റദ്ദാകുന്ന സാഹചര്യം ഒഴിവാക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം.
സ്വകാര്യ വാഹന ഉടമകൾക്ക് തടസ്സമില്ലാത്ത ടോൾ യാത്ര ഉറപ്പാക്കുന്ന ഈ തീരുമാനം, രാജ്യത്തെ ഡിജിറ്റൽ റോഡ് ഗതാഗത സംവിധാനത്തിൽ വലിയ മാറ്റമായി വരുത്തുമെന്നാണ് വിലയിരുത്തൽ. ഫാസ്ടാഗ് അക്കൗണ്ടുകൾ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറുമായും അതത് ബാങ്ക് അക്കൗണ്ടുകളുമായും ശരിയായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കുന്നതിനാണ് KNOW YOUR VEHICLE (KYV) എന്ന പ്രക്രിയ ആരംഭിച്ചത്. ദുരുപയോഗം തടയുന്നതിനും വരുമാന നഷ്ടം ഒഴിവാക്കുന്നതിനുമാണ് ഈ സംവിധാനം ലക്ഷ്യമിട്ടത്.

നിലവിൽ ബാങ്കുകളാണ് സാധാരണയായി ഫാസ്ടാഗുകൾ വിതരണം ചെയ്യുന്നത്. എന്നാൽ രേഖാ പരിശോധന പിന്നീട് ഒരു ഘട്ടത്തിലാണ് നടത്തിയിരുന്നത്. ഉപയോക്താക്കൾക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ KYV പൂർത്തിയാക്കാനോ ആവശ്യമായ രേഖകൾ സമർപ്പിക്കാനോ കഴിയാതെ വന്നാൽ അവരുടെ ഫാസ്ടാഗ് അക്കൗണ്ടുകൾ സ്വയമേവ നിർജ്ജീവമാകുമായിരുന്നു. തുടർന്ന്, രേഖകളും വാഹന വിവരങ്ങളും മറ്റ് നിർബന്ധിത വിവരങ്ങളും പൂർണ്ണമായി പരിശോധിച്ചുറപ്പിച്ചാൽ മാത്രമേ ഫാസ്ടാഗുകൾ വീണ്ടും പ്രവർത്തനക്ഷമമാകൂ.
ഈ പ്രക്രിയ പല ഉപയോക്താക്കൾക്കും വലിയ തടസങ്ങൾ സൃഷ്ടിച്ചു. ഫാസ്ടാഗുകൾ പ്രവർത്തിക്കാതാകുന്നത് വരെ പലരും KYV നിബന്ധനയെക്കുറിച്ച് അറിഞ്ഞില്ല. സാങ്കേതിക പ്രശ്നങ്ങൾ, വ്യക്തതയില്ലായ്മ, ഭാഷാപരമായ തടസ്സങ്ങൾ, കാര്യങ്ങൾ തീർപ്പാക്കാൻ എടുക്കുന്ന വലിയ സമയം എന്നിവ കാരണം പലർക്കും ഈ നടപടിക്രമങ്ങൾ ബുദ്ധിമുട്ടായിരുന്നു എന്നതാണ് സത്യം.

നിലവിൽ 40-ൽ അധികം ബാങ്കുകൾ ഇന്ത്യയിൽ ഫാസ്ടാഗുകൾ വിതരണം ചെയ്യുന്നുണ്ട്. പുതിയ നിയമപ്രകാരം, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സ്വകാര്യ വാഹനങ്ങൾക്കുള്ള KYV പരിശോധന നിർത്തലാക്കാൻ തീരുമാനിച്ചു. ഫാസ്ടാഗുകൾ നൽകുന്നതിന് മുൻപ് തന്നെ ആവശ്യമായ എല്ലാ പരിശോധനകളും പൂർത്തിയാക്കും, ഇത് അക്കൗണ്ടുകൾ പിന്നീട് റദ്ദാക്കാനുള്ള സാധ്യത ഒഴിവാക്കും.
വാഹൻ പോർട്ടലിലൂടെ വാഹനത്തിന്റെയും രേഖകളുടെയും വിവരങ്ങൾ വിജയകരമായി പരിശോധിച്ച് സിസ്റ്റത്തിൽ രേഖപ്പെടുത്തിയ ശേഷം മാത്രമേ ഫാസ്ടാഗ് അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കുകയുള്ളൂ. എന്നാൽ, ഈ പുതിയ നിയമങ്ങൾ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമാണ് ബാധകം. ട്രക്കുകൾ, ഫ്ലീറ്റ് ഓപ്പറേറ്റർമാർ എന്നിവയുൾപ്പെടെയുള്ള വാണിജ്യ വാഹനങ്ങൾക്ക് KYV പരിശോധന തുടർന്നും ആവശ്യമാണ്, കാരണം വാണിജ്യപരമായ പ്രവർത്തനങ്ങളിൽ അപകടസാധ്യത കൂടുതലാണെന്ന് സർക്കാർ കരുതുന്നു.
ടോൾ പ്ലാസകളിൽ 3000 രൂപയ്ക്ക് വാർഷിക പാസ് ലഭിക്കുന്നുണ്ട്. വാഹനത്തില്‍ നിലവിലുള്ള ഫാസ്ടാഗിലേക്ക തന്നെയാണ് വാര്‍ഷിക പാസും ലോഡ് ചെയ്യുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറുമായി ക്യത്യമായി ബന്ധിപ്പിച്ച് ഫാസാഗുകളില്‍ മാത്രമേ വാര്‍ഷിക പാസ് നല്‍കൂ. കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ വാണിജ്യേതര വാഹനങ്ങള്‍ക്ക് മാത്രമാണിത്.
3000 രൂപയാണ് ഇതിന്റെ നിരക്ക്. നിലവിലുള്ള ഫാസ്ടാഗ് കാര്‍ഡില്‍ തന്നെ ഈ പാസ് ആക്ടിവേറ്റ് ചെയ്യാം. വാര്‍ഷിക പാസുള്ള സ്വകാര്യ വാഹന ങ്ങള്‍ക്ക് ഒരു തവണ ടോള്‍ ബൂത്ത് കടക്കാന്‍ 15 രൂപയേ ചെലവാകൂ നിലവില്‍ 30 രൂപ മുതല്‍ 340 രൂപ വരെയാണ് വിവിധ ടോള്‍ പ്ലാസകളില്‍ ഈടാക്കുന്നത്.


Click it and Unblock the Notifications








