തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനൊപ്പം ഫാസ്ടാഗും നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
2021 ജനുവരി ഒന്ന് മുതല്‍ നാല് ചക്രമടക്കമുള്ള വലിയ വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കാനൊരുങ്ങി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം. 2017 ഡിസംബര്‍ 1 -ന് മുമ്പ് വിറ്റ പഴയ വാഹനങ്ങള്‍ക്കും ഇതോടെ ഫാസ്ടാഗ് നിര്‍ബന്ധമാകും.

ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കാന്‍ ഫാസ്ടാഗ് നിര്‍ബന്ധമാണ്. 2021 ഏപ്രില്‍ ഒന്ന് മുതല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് എടുക്കാനും ഫാസ്ടാഗ് അനിവാര്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്‍ഷുറന്‍സില്‍ ഫാസ്ടാഗ് ഐഡി വിവരങ്ങളും ലഭ്യമാക്കണം.

2017 ഡിസംബര്‍ 1-ന് മുമ്പ് വില്‍ക്കുന്ന പഴയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും തേടുന്നതിന് 2020 സെപ്റ്റംബര്‍ 1 -ന് അറിയിച്ച ഡ്രാഫ്റ്റ് വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം അറിയിച്ചു.
MOST READ: ഇലക്ട്രിക് കരുത്തിൽ കേരള MVD; വകുപ്പിനായി നെക്സോൺ ഇവിയുടെ ആദ്യ ബാച്ച് കൈമാറി ടാറ്റ

ഇലക്ട്രോണിക് ടോള്‍ ശേഖരണം വേഗത്തില്‍ സ്വീകരിക്കുന്നതിന്, 2021 ജനുവരി 1 മുതല്‍ നാല് ചക്ര വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കും. നിയമങ്ങള്‍ ഭേദഗതി ചെയ്ത ശേഷം, ഫാസ്ടാഗ് ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ചലാന്‍ അടയ്‌ക്കേണ്ടി വരുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ടോള്‍ ചാര്‍ജുകള്‍ സ്വപ്രേരിതമായി കുറയ്ക്കുന്നതിന് 2017 ഡിസംബര്‍ മുതല്‍ ഇന്ത്യയില്‍ വില്‍ക്കുന്ന നാല് ചക്രവാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഘടിപ്പിക്കുന്നത് നേരത്തെ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.
MOST READ: പെർഫോമൻസ് ഇ-ബൈക്കുകൾ അവതരിപ്പിച്ച് ഗോസീറോ മൊബിലിറ്റി

1989-ലെ കേന്ദ്ര മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം, 2017 ഡിസംബര്‍ ഒന്ന് മുതല്‍ നാലുചക്ര വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. വാഹന ഡീലര്‍മാരാണ് ഇത് നല്‍കേണ്ടത്. പിന്നീട് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് പുതുക്കാന്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി. കൂടാതെ, നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങള്‍ക്കും 2019 ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഇത് നിര്‍ബന്ധമാക്കി.

ടോളില്‍ ഇളവുകള്‍ വേണമെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. ടോള്‍ നിരക്കില്‍ ഇളവ് ലഭിക്കാന്‍ ഫാസടാഗ് 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവര്‍ക്ക് അനുവദിക്കുന്ന ടോള്‍ നിരക്കിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ഫാസ്ടാഗ് ഉപയോഗിക്കണമെന്നാണ് വിജ്ഞാപന വ്യക്തമാക്കിയിരിക്കുന്നത്.
MOST READ: ഫീച്ചർ റിച്ച്; പുതുതലമുറ i20 -യുടെ 13 വ്യത്യസ്ത സവിശേഷതകൾ

ഡിജിറ്റല്‍ രീതിയിലുള്ള പണമിടപാട് പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടാണു പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ 24 മണിക്കൂറിനകം മടക്കയാത്ര നടത്തുന്നവര്‍ക്കുള്ള ഇളവും തദ്ദേശവാസികള്‍ക്കുള്ള ആനുകൂല്യങ്ങളുമെല്ലാം വാഹനത്തില്‍ പതിച്ച ഫാസ്ടാഗ് മുഖേന മാത്രമാവും ലഭിക്കുക.

വിവിധ ബാങ്കുകളും പേയ്‌മെന്റ് സ്ഥാപനങ്ങളും വഴി ഫാസ്ടാഗ് വാങ്ങാം. വാഹനത്തിന്റെ പ്രധാന ഗ്ലാസിലാണ് ഇത് പതിക്കേണ്ടത്. ഓണ്‍ലൈനായിട്ട് തന്നെ ഇതില്‍ റീചാര്‍ജ് ചെയ്യാനും സാധിക്കും. നിലവില്‍ ഫാസ്ടാഗില്ലാത്ത വാഹനങ്ങളില്‍നിന്ന് ഇരട്ടിതുകയാണ് ടോള്‍ ഈടാക്കുന്നത്.


Click it and Unblock the Notifications








