ഫാസ്ടാഗിൻ്റെ കൈവൈസി പൂർത്തിയാക്കില്ലേ നിങ്ങൾ; മസിനഗുഡിയും ഊട്ടിയും ചുറ്റാൻ പറ്റിയില്ലെന്ന് വരും

ദൂരയാത്ര പോകുന്നവർക്ക് ഏറ്റവും അത്യാവശമായി വേണ്ട ഒന്നാണ് വാഹനങ്ങളിലെ ഫാസ്ടാഗ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) കെവൈസി പൂർത്തിയാക്കിയിട്ടില്ലാത്ത എല്ലാ ഫാസ്‌റ്റാഗുകളും ജനുവരി 31 ന് ശേഷം മതിയായ ബാലൻസ് ഉണ്ടെങ്കിലും ഇഷ്യൂ ചെയ്യുന്ന ബാങ്കുകൾ നിർജ്ജീവമാക്കുകയോ ബ്ലാക്ക് ലിസ്റ്റിൽ പെടുത്തുകയോ ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

നിരവധി വാഹനങ്ങൾക്ക് ഒരൊറ്റ ഫാസ്‌ടാഗ് ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തുന്നതിനും ഒന്നിലധികം ഇലക്ട്രോണിക് ടോൾ കളക്ഷൻ ടൂളുകളെ ഒരു വാഹനവുമായി ബന്ധിപ്പിക്കുന്നത് തടയാനും ആണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഏഴ് കോടിയോളം ഫാസ്‌ടാഗുകൾ ഇഷ്യൂ ചെയ്തിട്ടുണ്ടെങ്കിലും നാല് കോടി മാത്രമാണ് സജീവമായിരിക്കുന്നതെന്നും 1.2 കോടി ഫാസ്‌ടാഗുകൾ ഡ്യൂപ്ലിക്കേറ്റാണെന്നുമാണ് റിപ്പോർട്ടുകളിലൂടെ വ്യക്തമാകുന്നത്.

Fastag With Incomplete KYC Will Deactivate

നിങ്ങളുടെ ഫാസ്ടാഗ് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം എന്നാണ് ഇനി പറയാന പോകുന്നത്. fastag.ihmcl.com വെബ്‌സൈറ്റിന്റെ വലതുവശത്തുള്ള "ലോഗിൻ" ടാബിൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറും പാസ്‌വേഡും പോലുള്ള വിശദാംശങ്ങൾ നൽകിയതിന് ശേഷം മൊബൈലിൽ വരുന്ന ഒടിപി നൽകുക. ലോഗിൻ ചെയ്‌ത ശേഷം, ഡാഷ്‌ബോർഡിലെ "മൈ പ്രൊഫൈൽ" വിഭാഗത്തിൽ ക്ലിക്കുചെയ്യുമ്പോൾ നിങ്ങളുടെ ഫാസ്ടാഗിന്റെ KYC സ്റ്റാറ്റസും രജിസ്ട്രേഷൻ പ്രക്രിയയിൽ സമർപ്പിച്ച പ്രൊഫൈൽ വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും.

ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഫാസ്ടാഗ് KYC അപ്‌ഡേറ്റിന് ഇനിപ്പറയുന്ന ഏതെങ്കിലും രേഖകൾ ആവശ്യമാണ്, വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി പ്രൂഫ്, അഡ്രാസ് പ്രൂഫ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, പാസ്‌പോർട്ട്, വോട്ടേഴ്‌സ് ഐഡി, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, എൻആർഇജിഎ ജോബ് കാർഡ് (ഒരു സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥൻ ഒപ്പിട്ടത്) എന്നിവ തിരിച്ചറിയൽ രേഖയായും വിലാസ തെളിവായും ഉപയോഗിക്കാൻ സാധിക്കും.

Fastag With Incomplete KYC Will Deactivate

പ്രത്യേക കാര്യം ഓർക്കേണ്ടത് എന്താണെന്ന് വച്ചാൽ നിങ്ങൾ ദൂരയാത്ര ഒന്നും പോകുന്നില്ല അത് കൊണ്ട് എൻ്റെ വാഹനത്തിൻ്റെ ഫാസ്ടാഗിലെ കൈവൈസി പൂർത്തിയാക്കേണ്ട എന്ന് ഒരിക്കലും ചിന്തിക്കരുതേ. കാറിന്റെ വിൻഡ്ഷീൽഡിൽ പതിക്കുന്ന സ്റ്റിക്കർ വഴിയാണ് ഫാസ്ടാഗ് പണമിടപാട് നടക്കുന്നതും. അങ്ങനെ ക്യാഷ് പേയ്‌മെന്റുകൾ ഒഴിവാക്കുകയും ടോൾ പ്ലാസകളിലെ നീണ്ട ക്യൂകൾ കുറയ്ക്കുകയും ചെയ്യുന്നു.

എങ്കിലും ഫാസ്‌ടാഗിന്റെ ഉപയോഗത്തെ കുറിച്ച് കൃത്യമായി അറിയാത്തവരും നമുക്കിടയിലുണ്ട്. കുറഞ്ഞ ബാലൻസ് അല്ലെങ്കിൽ ട്രാഫിക് ലംഘനങ്ങൾ കാരണം നിങ്ങളുടെ ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാനും സാധ്യതയുണ്ടെന്ന് ഒന്നറിഞ്ഞിരുന്നോളൂ. ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ടോൾ ബൂത്തുകളിൽ സ്വയമേവ പണമടയ്ക്കാൻ കഴിയില്ല. ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അത് വീണ്ടും ആക്‌ടീവ് ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞുതരാം.

Fastag With Incomplete KYC Will Deactivate

ഒരു ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടാനുള്ള ഏറ്റവും സാധാരണമായ കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ ട്രാഫിക് നിയമങ്ങളുടെ ലംഘനമോ വാഹനത്തിനെതിരായ പരാതിയോ പോലുള്ള മറ്റ് കാരണങ്ങളാലും ഇത് സംഭവിക്കാനിടയുണ്ടാക്കും. അതിനാൽ ഫാസ്ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ടോ ഔദ്യോഗിക ഫാസ്ടാഗ് പോർട്ടൽ സന്ദർശിച്ചോ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം നിങ്ങൾക്ക് പരിശോധിക്കാം.

ബ്ലാക്ക്‌ലിസ്റ്റ് ചെയ്യാനുള്ള കാരണം മതിയായ ബാലൻസ് ഇല്ലാത്തതാണെങ്കിൽ മിനിമം ത്രെഷോൾഡ് പരിധിക്ക് മുകളിലുള്ള തുക ഉപയോഗിച്ച് നിങ്ങൾ ഫാസ്ടാഗ് വാലറ്റ് റീചാർജ് ചെയ്യേണ്ടതുണ്ട്. ത്രെഷോൾഡ് ലിമിറ്റ് എന്നാൽ ജിഎസ്ടിക്ക് കീഴിൽ രജിസ്ട്രേഷൻ നേടാതെ വ്യക്തിയെ ബിസിനസ് ചെയ്യാൻ അനുവദിക്കുന്ന പരിധി എന്നാണ് അർഥമാക്കുന്നത്. ആയതിനാൽ ഫാസ്‌ടാഗ് ഇഷ്യൂവറെ ബന്ധപ്പെട്ട് നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ പരിധി പരിധി കണ്ടെത്താനാകും. ഇങ്ങനെ ഇത് സൂക്ഷിക്കാനും പ്രത്യേകം ശ്രമിക്കേണ്ടതുണ്ട്.

ഫാസ്ടാഗ് വാലറ്റ് റീചാർജ് ചെയ്തു കഴിഞ്ഞാൽ ഫാസ്ടാഗ് വീണ്ടും ആക്ടിവേറ്റ് ആകുന്നതിന് കുറച്ച് സമയമെടുത്തേക്കാം. ഇഷ്യൂ ചെയ്യുന്നയാളെ ആശ്രയിച്ച് കൃത്യമായ സമയം വ്യത്യാസപ്പെടുമെന്നുമോർക്കാം. എങ്കിലും ഫാസ്ടാഗ് വീണ്ടും ആക്ടിവേറ്റാവാൻ സാധാരണയായി കുറച്ച് മണിക്കൂറുകൾ എടുക്കുമെന്നതാണ് യാഥാർഥ്യം. കുറച്ച് സമയം കാത്തിരുന്നുകഴിഞ്ഞാൽ, ഫാസ്ടാഗ് സ്റ്റാറ്റസ് വീണ്ടും റീആക്ടിവേറ്റ് ആയിട്ടുണ്ടോയെന്ന് പരിശോധിക്കാം.

More from DriveSpark

Article Published On: Monday, January 22, 2024, 17:36 [IST]
English summary
Fastags with incomplete kyc will deactivated after january 31 details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X