ക്രിക്കറ്റിൽ തോറ്റെങ്കിലും ട്രെയിനിൻ്റെ കാര്യത്തിൽ പാകിസ്ഥാൻ ഹൈസ്പീഡ് ആണോ; വിശദമായി അറിയാം

ഏത് രാജ്യത്താണെങ്കിലും ട്രെയിൻ സർവീസിന് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ രാജ്യത്ത് ആണെങ്കിലും അങ്ങനെ തന്നെ. ഏറ്റവും കൂടുതഷ ആളുകൾ ആശ്രയിക്കുന്ന പൊതു ഗാതഗത സംവിധാനമാണ് റെയിൽവേ എന്നത്. അത് കൊണ്ട് തന്നെ അതിൽ വികസനം വളരെ അനിവാര്യമായ ഒന്ന് തന്നെയാണ്. ബ്രിട്ടീഷുകാരാണ് രാജ്യത്ത് റെയിൽവേ സംവിധാനം അവതരിപ്പിച്ചത്,.ഇന്ന്, ഇന്ത്യയിലെയും പാകിസ്ഥാനിലെയും ഏറ്റവും വേഗതയേറിയ ട്രെയിനുകളെ കുറിച്ച് ഒന്ന് പരിശോധിച്ചാലോ. രാജ്യത്തെ മികച്ച ട്രെയിനായ വന്ദേ ഭാരതിനെക്കാൾ വേഗത അയൽ രാജ്യമായ പാകിസ്ഥാനിലുണ്ടോ എന്ന് അറിയണമെങ്കിൽ തുടർന്ന് വായിക്കാൻ മറക്കരുതേ.

പാകിസ്ഥാനിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ എന്ന് പറയുന്നത് കാരക്കോറം എക്സ്പ്രസ് ആണ്, മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ കറാച്ചിക്കും ലാഹോറിനും ഇടയിൽ ആണ് സർവീസ് നടത്തുന്നത്. 2002 ഓഗസ്റ്റ് 14 ന് ആരംഭിച്ച സർവീസിൽ 13 ഇക്കണോമി കാരിയേജുകൾ, 4 എയർ കണ്ടീഷൻ ചെയ്ത ബിസിനസ് കാരിയേജുകൾ, 1 പവർ വാൻ, 1 ലഗേജ് വാൻ എന്നിവയാണുളളത്. 1241 കിലോമീറ്റർ താണ്ടാൻ 17 മണിക്കൂറാണ് എടുക്കുന്നത്.


പാകിസ്ഥാനിലെ മറ്റ് പ്രശസ്ത ട്രെയിനുകൾ എന്നത് ലാഹോറിനും മുൾട്ടാനും ഇടയിൽ സർവീസ് നടത്തുന്ന തേസ്ഗാം എന്ന ട്രെയിനും കറാച്ചിക്കും പെഷവാറിനും ഇടയിൽ സർവീസ് നടത്തുന്ന ഖൈബർ മെയിൽ ട്രെയിനുമാണ് പാകിസ്ഥാനിലെ പ്രശസ്തവും ജനപ്രിയവുമായ ട്രെയിനുകളായി അവകാശപ്പെടുന്നത്. ഇന്ത്യയിലേക്ക് വന്നാൽ വന്ദേ ഭാരത് ആണ് ഇപ്പോൾ ജനപ്രിയ ട്രെയിനായി ഓടിക്കൊണ്ടിരിക്കുന്നത്.

കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ ദൂരം പിന്നിടാന്‍ സഹായിക്കുന്നുവെന്നതാണ് വന്ദേ ഭാരതിനെ ജനപ്രിയമാക്കുന്നത്. അതിനൊപ്പം ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങളും ഈ ട്രെയിനില്‍ ഒരുക്കിയിട്ടുണ്ട്. ഉയര്‍ന്ന വേഗതയും ആഡംബര സൗകര്യങ്ങളും കണക്കിലെടുത്ത് ജനങ്ങള്‍ ഈ ട്രെയിനുകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നതിനാല്‍ റെയില്‍വേയും ഇവയെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നു. എയര്‍ കണ്ടീഷനിംഗ്, ബയോ ടോയ്ലറ്റുകള്‍, ഓട്ടോമാറ്റിക് ഡോറുകള്‍ എന്നിങ്ങനെ വിവിധ ആധുനിക ഫീച്ചറുകളാണ് വന്ദേ ഭാരത് ട്രെയിനുകളില്‍ ഉള്ളത്.

30 ശതമാനം വൈദ്യുതി ലാഭിക്കാൻ സഹായിക്കുന്ന നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം ട്രെയിനിന്റെ മികച്ച ആക്‌സിലറേഷനും വേഗത കുറയ്ക്കുന്നതിനും വേണ്ടിയാണ് പ്രവർത്തിക്കുന്നത്.ട്രെയിനിന്റെ ഓരോ അറ്റത്തും ഒരു ഡ്രൈവർ ക്യാബിൻ ഉണ്ടെന്നത് ഇതിനോടകം പലരും ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ഇത് ട്രെയിൻ അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിൽ തിരിക്കേണ്ടി വരുന്ന സമയം വരെ ലാഭിക്കാൻ സഹായിക്കും.

ഭൂരിഭാഗം പാർട്‌സുകളും ഇന്ത്യയിൽ നിർമിച്ചിരിക്കുന്ന വന്ദേ ഭാരതിന് ലോകോത്തര സൗകര്യങ്ങളാണുള്ളത്. യാത്രക്കാർക്ക് വിമാനത്തിലേതു പോലെയുള്ള യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വേണമെങ്കിൽ പറയാം. ശരാശരി ഇന്ത്യൻ ട്രെയിനുകളിലെ കടും നീല നിറത്തിലുള്ള സീറ്റുകളിൽ നിന്ന് വ്യത്യസ്തമായി വന്ദേ ഭാരതിൽ എല്ലാ ക്ലാസുകളിലും ചാരിയിരിക്കുന്ന ഇരിപ്പിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

യാത്രക്കാർക്ക് ഓഡിയോ-വിഷ്വൽ പാസഞ്ചർ വിവരങ്ങളും ഇൻഫോടെയ്ൻമെന്റും നൽകുന്ന 32 ഇഞ്ച് സ്ക്രീനുകളും വന്ദേ ഭാരതിന്റെ പ്രത്യേകതയാണ്. ട്രെയിനിൽ വികലാംഗർക്ക് അനുയോജ്യമായ ശുചിമുറികളുണ്ട്. ടോയ്‌ലറ്റുകൾ ബയോ വാക്വം തരത്തിലുള്ളതാണ്. കൂടാതെ ട്രെയിനിന്റെ വിൻഡോൾക്ക് വീതി കൂടുതലാണെന്നതിനാൽ കാഴ്ച്ചകളും എളുപ്പത്തിൽ ആസ്വദിക്കാനാവും. ട്രെയിനിൽ ഹോട്ട്‌സ്‌പോട്ട് വൈഫൈയും ഉണ്ട്. അതോടൊപ്പം കോച്ചുകളിൽ ബാഗേജുകൾക്ക് കൂടുതൽ ഇടമുണ്ടെന്നതും ശ്രദ്ധേയമായ കാര്യം തന്നെ.

റിയർ വ്യൂ ക്യാമറകൾ, ജിപിഎസ്, ഓട്ടോമാറ്റിക് ഡോറുകൾ, ഫയർ സെൻസറുകൾ, സിസിടിവി ക്യാമറകൾ, ഓൺബോർഡ് വൈഫൈ സൗകര്യങ്ങൾ, മൂന്ന് മണിക്കൂർ ബാറ്ററി ബാക്കപ്പ് എന്നിവ ഉൾപ്പെടെ കോച്ചിന് പുറത്ത് നാല് പ്ലാറ്റ്‌ഫോം സൈഡ് ക്യാമറകളുണ്ട്. ഇങ്ങനെ നാം കണ്ടുപരിചയിച്ച സാധാരണ ട്രെയിൻ ഗതാഗതങ്ങളിൽ നിന്നും ഏറെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ് വന്ദേ ഭാരത്.

More from DriveSpark

Article Published On: Thursday, February 27, 2025, 14:28 [IST]
English summary
Fastest trains of india and pakistan a detailed comparison details inside
കൂടുതല്‍... #auto news #india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X