അച്ഛനാണച്ഛാ പൊന്നച്ഛൻ; 18 വയസുളള മകന് സമ്മാനിച്ചത് അമേരിക്കൻ മസിൽ കാർ
മക്കൾ എന്ത് ആവശ്യപ്പെട്ടാലും സാധിച്ചു കൊടുക്കുന്ന മാതാപിതാക്കളാണ് നല്ല അച്ഛനും അമ്മയും എന്നൊരു തോന്നലുണ്ട്. പക്ഷേ കുട്ടികൾ വളരുംന്തോറും അത് കുട്ടികളെ മോശം രീതിയിൽ ബാധിക്കും. ഭാവിയിൽ അവർ ആവശ്യപ്പെടുന്ന കാരം സാധിച്ചു കൊടുക്കാൻ പറ്റിയില്ല എങ്കിൽ അവർ അക്രമാസക്തരാകാനുളള സാധ്യതയുണ്ട്. എന്നാൽ മക്കൾക്ക് ലഭിക്കുന്ന ഓരോ വസ്തുവിൻ്റെ മുല്യവും അതിന് പിന്നിലെ അധ്വാനവും പറഞ്ഞു കൊടുക്കേണ്ടത് വളരെ അത്യാവശമാണ്. ഇപ്പോൾ ഒരു അച്ഛനും മകനും യുട്യൂബിൽ വൈറലാണ്. മറ്റൊന്നും കൊണ്ടല്ല സ്നേഹനിധിയായ പിതാവ് മകന് അമേരിക്കൻ മസിൽ കാറായ ഫോർഡ് മസ്താങ്ങ് ആണ് കൊടുത്തിരിക്കുന്നത്.
മകൻ ഒരു സ്പോർട്സ് കാർ വേണമെന്നാണ് പിതാവിനോട് ആവശ്യപ്പെട്ടത്. എന്നാൽ അതിന് പകരം ഒരു ലാൻഡ് റോവർ ഡിഫെൻഡറോ റേഞ്ച് റോവറോ വാങ്ങാമെന്ന് പറഞ്ഞുവെങ്കിലും മകൻ മസ്താങ്ങിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. അവർ ആദ്യം ഒരു ഡോഡ്ജ് ചലഞ്ചർ വാങ്ങാൻ ദുബായിലേക്ക് പോകുകയും പണം കൈമാറിയെങ്കിലും പിന്നീട് അതൊരു തട്ടിപ്പാണെന്ന് അറിഞ്ഞതോടെ പിൻമാറുകയായിരുന്നു.

ഇന്ത്യയില്‍ ഏകദേശം 75 ലക്ഷം രൂപയോളം എക്‌സ്‌ഷോറൂം വിലയുള്ള വാഹനമാണ് ഇത്. ഫെറാറികളും, ലംബോർഗിനികളും പോർഷകളും വിരാജിക്കുന്ന സ്പോർട്സ് കാർ ലോകത്ത് തങ്ങളുടെ അഡ്രസ് ഫോർഡ് കുറിച്ചിട്ടത് മസ്‌താംഗിലൂടെയാണ്. ബ്രാൻഡിന്റെ ബ്ലൂ ഓവൽ ലോഗോയ്ക്ക് പകരം കുതിക്കുന്ന കുതിരയുടെ ലോഗോ അവതരിപ്പിക്കുന്ന ഫോർഡിന്റെ ഏക കാറും ഈ മസ്‌താംഗ് മാത്രമാണ്.
മാതൃരാജ്യമായ അമേരിക്കയില്‍ എത്തിയിട്ടുള്ളതിൽ നിന്നും വ്യത്യസ്തമായ എഞ്ചിനുമായാണ് വാഹനം ഇന്ത്യയില്‍ അവതരിച്ചിരിക്കുന്നത് എന്നത് മാത്രമാണ് ഏക മാറ്റം. വലിയ Ti-VCT V8 എട്ട് സിലിണ്ടർ 5.0 ലിറ്റർ എഞ്ചിനാണ് ഫോർഡ് മസ്‌താംഗിന് തുടിപ്പേകുന്നത്. ഇത് ഏതാണ്ട് 396 bhp കരുത്തിൽ പരമാവധി 515 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറു സ്പീഡ് ഓട്ടമാറ്റിക് ഗിയര്ബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
7.9 കിലോമീറ്റർ സർട്ടിഫൈഡ് മൈലേജ് പറയുന്ന കാറിന് മണിക്കൂറിൽ 250 കിലോമീറ്റർ വരെ പരമാവധി വേഗത്തിൽ കുതിക്കാനാവും. അഞ്ച് സെക്കന്‍ഡില്‍ മസ്‌താംഗ് പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. നോര്‍മല്‍, സ്‌പോര്‍ട് പ്ലസ്, ട്രാക്ക്, വെറ്റ് എന്നീ വ്യത്യസ്‌തമായ നാല് ഡ്രൈവിംഗ് മോഡുകളും ഇതിലുണ്ട്. ഇതോടൊപ്പം പാഡിൽ ഷിഫ്റ്റുകളും വാഹനത്തിന്റെ ഭാഗമാണ്.
പ്രൊജക്‌ടർ എൽഇഡി ഹെഡാലാമ്പ്, സ്പോര്‍ട്ടി ബമ്പര്‍, നീളമേറിയ വലിയ ബോണറ്റ്, കറുപ്പിൽ ഒരുക്കിയിട്ടുള്ള അലോയ് വീലുകള്‍, കൂപ്പെ സ്റ്റൈലിൽ ഒഴുകിയിറങ്ങുന്ന റൂഫ്, എല്‍ഇഡി ബാറുകളായി നല്‍കിയിട്ടുള്ള എൽഇഡി ടെയില്‍ലാമ്പുകൾ, ജിടി ബാഡ്‌ജിംഗ് എന്നിവയാണ് ഫോർഡിന്റെ കറുത്ത കുതിരയെ ആകർഷകമാക്കുന്ന ഡിസൈൻ ഘടകങ്ങൾ.

4784 മില്ലീമീറ്റർ നീളവും 2080 മില്ലീമീറ്റർ വീതിയും 1391 മില്ലീമീറ്റർ ഉയരവും 2720 മില്ലീമീറ്റർ വീൽബേസും 137 മില്ലീമീറ്റർ ഗ്രൌണ്ട് ക്ലിയറൻസുമാണ് ഫോർഡ് മസിൽ കാറിനുള്ളത്. ഡ്രൈവർ, പാസഞ്ചർ, 2 കർട്ടൻ, ഡ്രൈവർ കാൽമുട്ട്, പാസഞ്ചർ കാൽമുട്ട്, ഡ്രൈവർ സൈഡ്, ഫ്രണ്ട് പാസഞ്ചർ സൈഡ് തുടങ്ങീ എട്ടോളം എയർബാഗുകളുമായാണ് വാഹനം നിരത്തിലെത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.



Click it and Unblock the Notifications