19 വയസുളള മകന് 12 ലക്ഷത്തിൻ്റെ ബൈക്ക് സമ്മാനിച്ച് പിതാവ്; 2K കിഡ്സിൻ്റെ ഒരു ഭാഗ്യമേ
ജന്മദിനത്തിൽ ഒരു സമ്മാനം കിട്ടുക എന്ന് പറയുന്നത് വളരെ സന്തോഷമുളള കാര്യമാണ്, അതും മാതാപിതാക്കളുടെ കൈയിൽ നിന്നാണെങ്കിൽ അതിന് ഇരട്ടിമധുരമായിരിക്കും. ഇപ്പോഴത്തെ 2K കിഡ്സിൻ്റെ ബർത്ത്ഡേ ആഘോഷങ്ങളൊക്കെ വേറെ ലെവലാണല്ലോ. 18 വയസ് തികയുമ്പോഴേക്കും ഏതൊരു പയ്യൻ്റേയും മനസിൽ എങ്ങനെ എങ്കിലും ലൈസൻസ് സ്വന്തമാക്കണം എന്നിട്ട് ഒരു ബൈക്ക് വാങ്ങണം എന്നാണ്. ഒരു ജന്മദിന സമ്മാനം നൽകുന്ന വീഡിയോ ആണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. സമ്മാനം എന്താണെന്ന് ആയിരിക്കും ആലോചിക്കുന്നത്. അത് മറ്റൊന്നുമല്ല 12 ലക്ഷത്തിൻ്റെ ഒരു സ്പോർട്സ്ബൈക്കാണ്. തൻ്റെ മകന് 19 വയസ് ആയപ്പോൾ പിതാവ് സമ്മാനിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്.
മാതാപിതാക്കൾ വളരെ സന്തോഷത്തോടെയാണ് കുട്ടിക്ക് ഇത് സമ്മാനിക്കുന്നതെന്ന് വീഡിയോയിൽ നിന്ന് വളരെ വ്യക്തമാണ്. അതോടൊപ്പം തന്നെ ഇത്ര ചെറിയപ്രായത്തിൽ ഇവനെന്തിനാണ് ഇത്രയും വലിയ ബൈക്ക് എന്ന ചോദ്യം മാതാപിതാക്കൾ ഇതിനോടകം കേട്ടിരിക്കുമെന്ന കാര്യം ഉറപ്പാണ്. തങ്ങളുടെ വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് ഇവൻ, അത് കൊണ്ട് ഇവനും ആഘോഷിക്കട്ടെ എന്നാണ് മാതാപിതാക്കളുടെ മറുപടി.

ബൈക്കിൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ കുറഞ്ഞ ക്ലിപ്പ്-ഓണുകളും പിൻ സെറ്റ് ഫുട്‌പെഗുകളുമായാണ് ബൈക്ക് വരുന്നത്. കൂടുതൽ എയറോഡൈനാമിക് കാര്യക്ഷമതയും നൽകുകയും ചെയ്യുന്നുണ്ട് ഇപ്പോൾ. മോഡലിനെ കുറിച്ചുള്ള വിപുലമായ വിവരങ്ങൾ കാണിക്കുന്ന ഒരു ചങ്കി ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ മോഡലിന്റെ ഭാഗമാണ്.
13,000 rpm-ൽ 129 bhp കരുത്തും 10,800 rpm-ൽ 69 Nm torque ഉം സൃഷ്ടിക്കുന്ന 636 സിസി, ഇൻ-ലൈൻ ഫോർ സിലിണ്ടർ എഞ്ചിനാണ് കവസാക്കി നിഞ്ച ZX-6R മിഡിൽവെയ്റ്റ് മോട്ടോർസൈക്കിളിന് തുടിപ്പേകുന്നത്. ഇത് സ്ലിപ്പർ അസിസ്റ്റ് ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നതും. കൂടാതെ ഒരു ബൈ-ഡയറക്ഷണൽ ക്വിക്ക്ഷിഫ്റ്ററും സൂപ്പർബൈക്കിന്റെ ഭാഗമാണ്.
ഇതോടൊപ്പം ട്രാക്ഷൻ കൺട്രോൾ, റൈഡ് മോഡുകൾ, എബിഎസ്, മറ്റ് സുരക്ഷാ സവിശേഷതകൾ എന്നിവയുൾപ്പെടെയുള്ള മറ്റ് റൈഡർ എയ്ഡുകളും ബൈക്കിന് ലഭിക്കുന്നു. മറ്റ് മെക്കാനിക്കൽ വശങ്ങളിലേക്ക് നോക്കിയാൽ സസ്പെൻഷനായി ഷോവ സെപ്പറേറ്റ് ഫംഗ്‌ഷൻ ഫോർക്കുകളും (SFF-BP) പിന്നിൽ ഗ്യാസ് ചാർജ്‌ഡ് മോണോഷോക്കുമാണ് നൽകിയിട്ടുള്ളത്. ഇത് റീബൗണ്ട്, കംപ്രഷൻ ഡാംപിംഗ്, സ്പ്രിംഗ് പ്രീലോഡ് അഡ്ജസ്റ്റബിലിറ്റി എന്നിവയോടെയാണ് വരുന്നത്.
അതേസമയം ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത് ഡ്യുവൽ 310 mm ഫ്രണ്ട് ഡിസ്കുകളും സിംഗിൾ 220 mm റിയർ ഡിസ്കും ആണ്. 120/70 ഫ്രണ്ട് ടയറുകളിലും 180/55 പിൻ ടയറുകളിലും പൊതിഞ്ഞ 17 ഇഞ്ച് വീലിലാണ് ഇവ ഘടിപ്പിച്ചിരിക്കുന്നത്. പുതിയ കവസാക്കി നിഞ്ച ZX-6R ബൈക്കിന്റെ വില 12 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില.

കാവസാക്കിയുടെ മറ്റൊരു മോഡലാണ് ZX10R. ഏകദേശം 20 ലക്ഷം രൂപ വിലവരും. ഈ ബൈക്കിന്റെ ഭാരം ഏകദേശം 205 കിലോഗ്രാം ആണ്. അതുകൊണ്ട് ഇത്രയും ഭാരമുള്ള ബൈക്കുകള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുന്നതാണ് നല്ലത്. സൂപ്പര്‍ബൈക്കുകള്‍ക്ക് ഉയരവും വീതിയും കൂടുതലായിരിക്കും. നമ്മള്‍ ബൈക്ക് ഓടിക്കാനായി സീറ്റില്‍ കയറി ഇരിക്കുന്നതിന് മുമ്പേ തന്നെ ഈ ബൈക്ക് നമ്മളെ കൊണ്ട് താങ്ങുമോ എന്ന കാര്യം ഒന്ന് പരിശോധിക്കണം.
സൂപ്പര്‍ബൈക്കില്‍ നിന്ന് വീഴുന്നത് ബൈക്കിനും കേടുപാടുകള്‍ സംഭവിക്കുമെന്ന് മാത്രമല്ല റൈഡര്‍ക്ക് പരിക്കേല്‍ക്കാനും സാധ്യതയുണ്ട്. സൂപ്പര്‍ ബൈക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ അവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ഭീമമായ തുക ചിലവാക്കേണ്ടി വരും. സൂപ്പര്‍ബൈക്കുകളുടെ അറ്റകുറ്റപ്പണി ചെലവ് സാധാരണ ബൈക്കുകളെ അപേക്ഷിച്ച് പലമടങ്ങ് കൂടുതലാണ്. അതുകൊണ്ട് സൂപ്പര്‍ബൈക്കുകള്‍ ഓടിക്കുന്നവര്‍ പ്രത്യേകിച്ച് ഉയരം കുറഞ്ഞവര്‍ കൂടുതല്‍ ജാഗരൂകരായിരിക്കാന്‍ ഞങ്ങള്‍ താല്‍പര്യപ്പെടുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








