സ്നേഹസമ്പന്നനായ പിതാവ് മകൾക്ക് നൽകിയ വണ്ടി കണ്ടോ, വീഡിയോ വൈറൽ
ഏതൊരു പിതാവിനും തൻ്റെ മക്കളിൽ പെൺമക്കളോടൊരു പ്രത്യേക സ്നേഹമുണ്ടെന്നുളളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തൻ്റെ മകളോടുള്ള സ്നേഹം കൊണ്ട്, ഒരാൾ തൻ്റെ ഇളയ മകൾക്ക് ഒരു പുതിയ മാരുതി സുസുക്കി ബലേനോ ഹാച്ച്ബാക്ക് സമ്മാനമായി നൽകുന്ന വീഡിയോ ഓൺലൈനിൽ പങ്കിട്ടത് വൈറലായിരിക്കുകയാണ്. ഈ വീഡിയോയിലെ പെൺകുട്ടി തൻ്റെ പ്രിയപ്പെട്ട പിതാവിൽ നിന്ന് കാർ സ്വീകരിച്ചതിന് ശേഷം പുഞ്ചിരിക്കുകയും സന്തോഷം കൊണ്ട് കരയുകയും ചെയ്യുന്നത് കാണാം. വീഡിയോയിൽ, പെൺകുട്ടിയെയും അവളുടെ കുടുംബാംഗങ്ങളെയും നെക്സ ഷോറൂമിലേക്ക് പോകുന്നത് ആണ് ആദ്യം കാണുന്നത്.
ഷോറൂമിൽ എത്തിയ പെൺകുട്ടി കവർ ചെയ്ത കാറിന് സമീപം പോകുന്നത് കാണാം. താമസിയാതെ, ഈ പ്രത്യേക കാർ തൻ്റേതാണെന്ന് അവളോട് പറയുകയാണ്, നിമിഷങ്ങൾക്ക് ശേഷം അവൾ സന്തോഷത്തോടെ കരയാൻ തുടങ്ങുകയാണ്. ഈ സമയത്ത്, മകൾക്ക് ഈ പുതിയ ഹാച്ച്ബാക്ക് സമ്മാനിച്ചതിന് ശേഷം പിതാവ് സന്തോഷത്തോടെ പുഞ്ചിരിക്കുന്നത് കാണാം. അവളുടെ അച്ഛൻ അവൾക്കായി ഡെൽറ്റ എജിഎസ് ഓട്ടോമാറ്റിക് വേരിയൻ്റാണ് തിരഞ്ഞെടുത്തത്.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനോ. പ്രീമിയം ഹാച്ച്ബാക്ക് കാറാണിത്. മാരുതി സുസുക്കി ബലേനോ ടൊയോട്ട ഗ്ലാന്‍സ, ഹ്യുണ്ടായ് i20, ടാറ്റ ആള്‍ട്രോസ് എന്നിവരോടാണ് മത്സരിക്കുന്നത്. മാരുതി ബലേനോയ്ക്ക് 3995 mm നീളവും 1745 mm വീതിയും 1510 mm ഉയരവുമുണ്ട്. 2520 mm വീല്‍ബേസില്‍ ഇരിക്കുന്ന ഇതിന് 339 ലിറ്റര്‍ ബൂട്ട് സ്പേസ് ലഭിക്കുന്നു.
മാരുതി സുസുക്കി ബലേനോ പെട്രോള്‍, സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 1.2 ലിറ്റര്‍ നാചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിനും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റ് ഓപ്ഷനലായി ബലേനോയില്‍ ലഭിക്കും. സ്റ്റാന്‍ഡേര്‍ഡില്‍ 88 bhp പവറും 113 Nm ടോര്‍ക്കും സിഎന്‍ജി മോഡില്‍ 76 bhp പവറും 98.5 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം ഹാച്ച്ബാക്കിന് 5 സ്പീഡ് മാനുവല്‍, എഎംടി യൂണിറ്റുകള്‍ ലഭിക്കുന്നു.

എന്നിരുന്നാലും, സിഎന്‍ജി വേരിയന്റുകള്‍ ഒരു മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഓഫര്‍ ചെയ്യുന്നത്. മാരുതി സുസുക്കി ബലേനോയുടെ പെട്രോള്‍/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 22.35 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍/ഓട്ടോമാറ്റിക് വേരിയന്റുകള്‍ ലിറ്ററിന് 22.94 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മാരുതി സുസുക്കി ബലേനോയുടെ സിഎന്‍ജി/മാനുവല്‍ വകഭേദങ്ങള്‍ ലിറ്ററിന് 30.61 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് റിപ്പോര്‍ട്ട്.
ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, 360 ഡിഗ്രി ക്യാമറ സിസ്റ്റം, മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീല്‍, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഒരു സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് ഈ കാര്‍ വരുന്നത്. ഉയര്‍ന്ന മൈലേജുള്ള പ്രീമിയം ഹാച്ച്ബാക്ക് ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാരുതി ബലേനോ മികച്ച ഓപ്ഷനാണ്.

ബലേനോയുടെ 14.50 ലക്ഷത്തിലധികം യൂണിറ്റുകൾ മാത്രം വിറ്റുവെന്നാണ് കണക്കുകൾ. 2024 സാമ്പത്തിക വർഷം അവസാനം വരെ നെക്‌സ വിൽപ്പനയിൽ 56 ശതമാനത്തിലധികം സംഭാവനയും പ്രീമിയം ഹാച്ച്ബാക്കിന്റെ വകയാണ്. മാരുതി സുസുക്കിയെ സംബന്ധിച്ചിടത്തോളം എല്ലാ കുടുംബങ്ങളുടേയും ഇഷ്ടവാഹനമായി ബലേനോ മാറിയതാണ് വിൽപ്പന വർധിക്കാൻ കാരണമായത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








