"369" മുതൽ "4545" വരെ; സൂപ്പർ താരങ്ങളും അവരുടെ ഇഷ്ട നമ്പറുകളും

ചലചിത്രങ്ങളും അവയുടെ വിശേഷങ്ങളും കൂടാതെ പലപ്പോഴും ആഡംബര കാറുകൾ സ്വന്തമാക്കുമ്പോൾ ചലചിത്ര താരങ്ങൾ വാർത്തകളിൽ ഇടം പിടിക്കുന്നത് ഇന്ന് സ്വാഭാവികമാണ്. മാധ്യമങ്ങളിലും താരങ്ങളുടെ ആരാധകർക്ക് ഇടയിലും ഇവ ഒരു ഇൻസ്റ്റന്റ് ചർച്ചാവിഷയമായി മാറുകയും ചെയ്യാറുണ്ട്. താരങ്ങളോടുള്ള സ്നേഹവും അവരുടെ പുതിയ വാഹങ്ങളെക്കുറിച്ചുള്ള ആഘോഷങ്ങളും സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും വൈറലാവാറുണ്ട്.

എന്നിരുന്നാലും, ചില സെലിബ്രിറ്റികൾ തങ്ങളുടെ ഇഷ്ടത്തിനും ഒരുപക്ഷേ വിശ്വാസത്തിനും അനുസൃതമായി തങ്ങളുടെ വാഹനങ്ങൾക്ക് ചില പ്രത്യേക രജിസ്ട്രേഷൻ നമ്പറുകൾ മാത്രം സ്വന്തമാക്കിക്കൊണ്ട് വ്യത്യസ്തരാവുന്നു. തങ്ങളുടെ ശേഖരത്തിലുള്ള എല്ലാ കാറുകൾക്കും പ്രത്യേക നമ്പറുകൾ തെരഞ്ഞെടുത്ത ചില താരങ്ങളേയും അവരുടെ ലക്കി അല്ലെങ്കിൽ ഇഷ്ട നമ്പറുറളേയും ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

സൂപ്പർ താരങ്ങളും അവരുടെ ഇഷ്ട നമ്പറുകളും

അമിതാഭ് ബച്ചൻ: ബോളിവുഡിലെ എവർഗ്രീൻ സൂപ്പർസ്റ്റാർ അമിതാഭ് ബച്ചന് വളരെ ആഡംബരം നിറഞ്ഞതും ചെലവേറിയതുമായ ഒരുപറ്റം കാറുകളും എസ്‌യുവികളും സ്വന്തമായിട്ടുണ്ട്. ക്ലാസിക് മുതൽ അത്യാഡംബര മോഡലുകൾ വരെ ബോളിവുഡിന്റെ ബിഗ് -ബി -യുടെ ഗരാജിലുണ്ട്. അവയ്ക്കെല്ലാം പൊതുവായി വരുന്ന ഒരു കാര്യം എന്നത് അവയുടെ രജിസ്‌ട്രേഷൻ നമ്പർ "2" എന്നതായിരിക്കും.

അല്ലെങ്കിൽ മൊത്തം കൂട്ടി നോക്കിയാൽ 2 എന്ന ഉത്തരം കിട്ടുന്ന '1010' എന്നിങ്ങനെയുള്ള നാല് അക്കങ്ങളായിരിക്കും. അമിതാഭ് ബച്ചന്റെ ജന്മദിനം ഒക്ടോബർ 11 -ന് ആണ്, രജിസ്ട്രേഷൻ നമ്പർ "2" എന്നത് താരത്തിന്റെ ജനനത്തീയതിയുടെ ആദ്യ രണ്ട് അക്കങ്ങളുടെ അഡീഷൻ മാത്രമാണ്.

സൂപ്പർ താരങ്ങളും അവരുടെ ഇഷ്ട നമ്പറുകളും

മമ്മൂട്ടി: നമ്മുടെ സ്വന്തം മമ്മൂക്കയാണ് അടുത്തതായി ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ മറ്റെല്ലാ സിനിമാ സെലിബ്രിറ്റികളുമായി താരതമ്യപ്പെടുത്തുമ്പോൾ കാറുകളുടെ കാര്യത്തിൽ മികച്ച അഭിരുചിയും ചോയിസുമുള്ള നടന്മാരിൽ അഗ്രഗണ്യയാണ് മളയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറായ മമ്മൂട്ടി അറിയപ്പെടുന്നത്. ഫോക്‌സ്‌വാഗൺ പോളോ GTi മുതൽ കസ്റ്റമൈസ്ഡ് ലാൻഡ് റോവർ ഡിഫെൻഡർ വരെ, മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള എല്ലാ കാറുകളുടെയും രജിസ്‌ട്രേഷൻ നമ്പർ എന്നത് "0369" ആണ്.

അതുകൊണ്ട് തന്നെ രാജ്യത്തെ കാർ പ്രേമികൾക്കിടയിൽ മമ്മൂക്കുടെ കാർ ശേഖരം "369 ഗാരേജ്" എന്ന് അറിയപ്പെടുന്നു. കൂടാതെ ഇപ്പോൾ മകൻ ദുൽഖർ സൽമാനും സ്വന്തമാക്കുന്ന വാഹനങ്ങൾക്കും ഇതേ "369" പ്ലേറ്റുകൾ തന്നെയാണ് തെരഞ്ഞെടുക്കുന്നത്. അതിനാൽ തന്നെ ഇന്ന് റോഡിൽ ഒരു വാഹനത്തിന് 369 കണ്ടാൽ അത് മമ്മൂക്കയോ ദുൽഖറോ ആണോ എന്നാവും നമ്മൾ മലയാളികൾ ആദ്യം നോക്കുക.

സൂപ്പർ താരങ്ങളും അവരുടെ ഇഷ്ട നമ്പറുകളും

ഷാരൂഖ് ഖാൻ: ബോളിവുഡിലെ "ബാദ്‌ഷാ" എന്നറിയപ്പെടുന്ന കിംഗ് ഖാന് കാറുകളുടെ ഒരു കമനീയ ശേഖരം തന്നെയുണ്ട്, വൈറ്റ് ഷെയ്ഡിലുള്ള റോൾസ് റോയ്‌സ് കലിനൻ ഇതിലേക്കുള്ള ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ്. താരത്തിന്റെ എല്ലാ കാറുകൾക്കും പൊതുവായുള്ള ഒരു കാര്യം "555" എന്ന രജിസ്ട്രേഷൻ നമ്പറാണ്. ഇക്കാര്യത്തിന് പിന്നിലെ കാരണം ജ്യോതിഷമോ അദ്ദേഹത്തിന്റെ ജന്മദിനമോ ലക്കി നമ്പറോ ഒന്നുമല്ല, ഈ മൂന്നക്ക നമ്പറിനോടുള്ള ഖാനിന്റെ ഇഷ്ടം മാത്രമാണ്.

രൺബീർ കപൂർ: തന്റെ ആദ്യ കാർ മുതൽ അടുത്തിടെ വാങ്ങിയ റേഞ്ച് റോവർ വരെ, രൺബീർ കപൂർ രജിസ്ട്രേഷൻ നമ്പറായി "8" അല്ലെങ്കിൽ "8000" എന്നിവയാണ് തെരഞ്ഞെടുക്കാറുള്ളത്. രൺബീർ കപൂറിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കാറുകളുടെയും രജിസ്ട്രേഷൻ നമ്പറായി 8 എന്ന അക്കം സ്ഥാനം പിടിച്ചതിന്റെ പിന്നിലെ കാരണം അദ്ദേഹത്തിന്റെ അമ്മ നീതു കപൂറിന്റെ ജന്മദിനം ജൂലൈ 8 -ന് ആയതിനാലാണ്.

സൂപ്പർ താരങ്ങളും അവരുടെ ഇഷ്ട നമ്പറുകളും

സഞ്ജയ് ദത്ത്: ഫെറാറി കാലിഫോർണിയയും റോൾസ് റോയ്‌സ് ഗോസ്റ്റും ഉൾപ്പെടെ ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിൽ ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആകർഷകമായ ചില കാറുകൾ സഞ്ജയ് ദത്തിന്റെ ശേഖരത്തിലുണ്ട്. അദ്ദേഹത്തിന്റെ എല്ലാ കാറുകളിലും "4545" എന്ന ഒരേ രജിസ്ട്രേഷൻ നമ്പറാണ് വരുന്നത്. സഞ്ജയ് ദത്ത് ജ്യോതിഷത്തിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയാണ്, 4545 -ലെ എല്ലാ അക്കങ്ങളും കൂടിച്ചേർന്നാൽ 9 ആണ് കിട്ടുന്നത്, ഈ നമ്പർ തനിക്ക് ഭാഗ്യമാണെന്ന് അദ്ദേഹം കരുതുന്നു.

റിതേഷ് ദേശ്മുഖ്: മറ്റ് ചില പ്രമുഖ ബോളിവുഡ് സെലിബ്രിറ്റികളെപ്പോലെ റിതേഷ് ദേശ്മുഖിന് അത്ര വിപുലമായ കാർ ശേഖരം ഉണ്ടായിരിക്കില്ല. എന്നിരുന്നാലും, ബോളിവുഡ് താരമായ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള പരിമിതമായ കാറുകൾക്ക് "1" എന്ന രജിസ്ട്രേഷൻ നമ്പറാണ് ഉള്ളത്, ഇത് ഒരു വാഹനത്തിൽ വരാവുന്ന ഏറ്റവും ചെലവേറിയ നമ്പറായി കണക്കാക്കപ്പെടുന്നു.

സൂപ്പർ താരങ്ങളും അവരുടെ ഇഷ്ട നമ്പറുകളും

ഷാഹിദ് കപൂർ: ഷാഹിദ് കപൂറും തന്റെ എല്ലാ കാറുകളുടെയും രജിസ്ട്രേഷൻ നമ്പറായി ഒരൊറ്റ സംഖ്യയാണ് തെരഞ്ഞെടുക്കുന്നത്. എന്നിരുന്നാലും, ഇവിടെ നമ്പർ "8" അല്ല, "7" ആണ്, കൂടാതെ ഇത് "700", "7000" എന്നിവയിലേക്ക് എക്സ്റ്റെൻഡ് ചെയ്യുന്നു. താരത്തിന്റെ കാറുകൾക്ക് "7" അല്ലെങ്കിൽ "7000" എന്ന നമ്പർ വരാൻ കാരണം അദ്ദേഹത്തിന്റെ ജന്മദിനം ഫെബ്രുവരി 25 -നാണ് എന്നതിനാലാണ്, കൂടാതെ 2 ഉം 5 ഉം ചേർത്താൽ 7 എന്ന സംഖ്യയാണ്.

രൺവീർ സിംഗ്: തന്റെ ആദ്യ ആഡംബര കാറുകളായ ജാഗ്വാർ XJ, ആസ്റ്റൺ മാർട്ടിൻ റാപ്പിഡ് മുതൽ മെർസിഡീസ് മെയ്‌ബാക്ക് GLS 600, ലംബോർഗിനി ഉറൂസ് തുടങ്ങിയ ഏറ്റവും പുതിയ മോഡലുകൾ വരെ, രൺവീർ സിംഗിന്റെ ഉടമസ്ഥതയിലുള്ള എല്ലാ കാറുകളിലും "6969" രജിസ്‌ട്രേഷൻ നമ്പറാണ് വരുന്നത്. "69" എന്ന നമ്പറിനോടുള്ള ഇഷ്ടമാണ് രൺവീർ സിംഗ് തന്റെ കാറുകൾക്കായി ഈ നമ്പർ ചൂസ് ചെയ്യുതിന് പിന്നിലെന്ന് വിശ്വസിക്കപ്പെടുന്നു.

More from DriveSpark

Article Published On: Monday, September 18, 2023, 11:30 [IST]
English summary
Favourite registartion paltes or car numbers of beloved film stars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X