അമിതമായാൽ കാറുകളിലെ ടെക്നോളജിയും അപത്താണോ; ഒരു താരതമ്യം നടത്തി നോക്കിയാലോ
ഇന്നത്തെ കാറുകൾ വെറും യാത്രയ്ക്ക് വേണ്ടിയുള്ള ഉപാധികൾ മാത്രമല്ല മൊബൈൽ ഫോണുകളെപ്പോലെ തന്നെ ടെക്നോളജികൾ നിറഞ്ഞ യന്ത്രങ്ങളാണ്. വലിയ ടച്ച്‌സ്‌ക്രീനുകൾ, അനവധി ഡ്രൈവിംഗ് മോഡുകൾ, കണക്റ്റഡ് ഫീച്ചറുകൾ-എല്ലാം ചേർന്ന് ഡ്രൈവർക്ക് കൂടുതൽ സൗകര്യമെന്നു തോന്നുമെങ്കിലും, പലർക്കും ഇത് ഡ്രൈവിംഗ് അനുഭവം കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ. ഫീച്ചറുകളുടെ അതിപ്രസരം കാരണം പലർക്കും ഡ്രൈവിങ്ങ് ഒരു കഷ്ടപ്പാടായി മാറുന്നുണ്ട്. പണ്ടൊക്കെ സ്വിച്ചും ബട്ടണുകളും ഉണ്ടായിരുന്ന കാലത്ത് ഇപ്പോൾ എല്ലാം ടച്ച് സ്ക്രീനിലേക്ക് മാറിയിരിക്കുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഞാൻ ആദ്യം സൂച്ചിപിച്ചത് പോലെ ഒരു കാലത്ത്, എസി നിയന്ത്രണത്തിനും ഹെഡ്‌ലൈറ്റുകൾക്കുമായി പ്രത്യേകം ബട്ടണുകൾ ഉണ്ടായിരുന്നു. ഇന്ന്, ഇവയെല്ലാം ടച്ച്‌സ്‌ക്രീനിനുള്ളിലായി. ഡ്രൈവിംഗിനിടയിൽ ഒരു സെറ്റിംഗ് മാറ്റാൻ പോലും സ്ക്രീനിലേക്ക് നോക്കേണ്ടി വരുന്നത് ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിക്കാൻ ഇടയാക്കുന്നുണ്ട്. റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട സമയത്ത് ഇൻഫോടെയ്ൻമെൻ്റിൽ നോക്കേണ്ടി വരും.

ADAS പോലുള്ള സുരക്ഷാ സിസ്റ്റങ്ങൾ സത്യത്തിൽ സുരക്ഷ വർധിപ്പിക്കാനാണ്. എന്നാൽ ലെയ്ൻ കീപ്പ് അലർട്ടുകൾ, ബീപ്പ് ശബ്ദങ്ങൾ, സ്റ്റിയറിംഗ് ഇടപെടലുകൾ എന്നിവ പുതിയ ഡ്രൈവർമാരെ ആശയക്കുഴപ്പത്തിലാക്കാൻ സാധ്യതയുണ്ട്. ചില സന്ദർഭങ്ങളിൽ, വാഹനം നിയന്ത്രണം ഏറ്റെടുക്കുമ്പോൾ ഡ്രൈവർക്ക് തന്നെ ആത്മവിശ്വാസം നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകുന്നുണ്ട്.
പണ്ട് കാലത്ത് വാഹനമോടിക്കുമ്പോൾ കിട്ടിയിരുന്ന ഒരു ആനന്ദം ഇപ്പോൾ ലഭിക്കുന്നുണ്ടോ എന്നത് സംശയമാണ്. ഇപ്പോൾ എല്ലാം ടെക്നോളജിയാണല്ലോ ചെയ്യുന്നത്.
എല്ലാ ഉപഭോക്താക്കൾക്കും നൂറുകണക്കിന് ഫീച്ചറുകൾ ആവശ്യമില്ല. പലരും ആഗ്രഹിക്കുന്നത് ലളിതമായ, എളുപ്പം ഉപയോഗിക്കാവുന്ന, സുരക്ഷിതമായ ഡ്രൈവിംഗ് അനുഭവമാണ്. ഫീച്ചർ ഓവർലോഡിനെക്കുറിച്ചുള്ള വിമർശനങ്ങൾ ശക്തമാകുമ്പോൾ, ചില നിർമ്മാതാക്കൾ വീണ്ടും ഫിസിക്കൽ ബട്ടണുകളിലേക്കും ലളിതമായ ഇന്റർഫേസുകളിലേക്കും മടങ്ങാൻ തുടങ്ങിക്കഴിഞ്ഞു.

ഡ്രൈവിംഗിനെ വീണ്ടും ഡ്രൈവിംഗാക്കി മാറ്റുക എന്നതാണ് ഭാവിയിലെ കാറുകളുടെ യഥാർത്ഥ വെല്ലുവിളി. ഉദാഹരണത്തിന് എംജിയുടെ ഇലക്ട്രിക് മോഡലായ വിൻഡ്സർ ഇവിയുടെ ക്യാബിനിലേക്ക് കയറിയാൽ ആദ്യം തന്നെ നിങ്ങളുടെ കണ്ണിൽ ഉടക്കുന്നത് ലാപ്ടോപിനോളം വലിപ്പമുളള ഇൻഫോടെയ്ൻമെൻ്റ് സ്ക്രീനായിരിക്കും. എന്നാൽ നിങ്ങൾക്ക് ക്യാബിനിൽ മറ്റ് ഫിസിക്കൽ സ്വിച്ചുകൾ വളരെ കുറവായിരിക്കും കാണുക.
ഭാവിയിലെ കാറുകൾക്ക് കൂടുതൽ ഫീച്ചറുകൾ ആവശ്യമില്ല എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കൂടുതൽ ബുദ്ധിപരമായ ഫീച്ചറുകളാണ് വേണ്ടത്. റോഡിലെ സുരക്ഷ, ഡ്രൈവർയുടെ ആത്മവിശ്വാസം, ഡ്രൈവിംഗിന്റെ സന്തോഷം എന്നീ ഘടകങ്ങൾക്ക് മുൻഗണന നൽകണം. ടെക്‌നോളജി ഡ്രൈവറെ നിയന്ത്രിക്കാൻ ഇടയാവരുത്. ഡ്രൈവറുടെ നിയന്ത്രണത്തിൽ നിൽക്കുമ്പോഴാണ് യഥാർത്ഥ പുരോഗതി ഉണ്ടാകുന്നത്.

ഒരുവശത്ത് സുരക്ഷയും സൗകര്യവും ഉയരുമ്പോൾ, മറുവശത്ത് ഡ്രൈവർയുടെ ശ്രദ്ധ തിരിക്കുകയും ഡ്രൈവിംഗ് കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യുന്നു. റോഡിൽ ഏറ്റവും ആവശ്യമായത് സ്ക്രീനുകളും മെനുവുമല്ല, മറിച്ച് ഡ്രൈവർ-കാർ ബന്ധം നിലനിർത്തുന്ന ഘടകങ്ങളിലായിരിക്കണം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നിങ്ങളുടെ അഭിപ്രായം കമൻ്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുതേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








