ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം ചുളിക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

കേന്ദ്രസര്‍ക്കാറിന്റെ പുതിയ ടോള്‍ഗേറ്റ് താരിഫ് നയം സാധാരണക്കാര്‍ക്ക് ആശ്വാസമാകും. അതനുസരിച്ച് ടോള്‍ഗേറ്റ് ചാര്‍ജുകള്‍ നിലവിലുള്ളതിനേക്കാള്‍ കുറവായിരിക്കും. വാഹനങ്ങളുടെ വലിപ്പത്തിനനുസരിച്ച് ചാര്‍ജ് ഈടാക്കുന്നതിനാല്‍ ചെറുകാറുകള്‍ ഉപയോഗിക്കുന്ന മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് ഇത് ആശ്വാസമേകും.

ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം കറുക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

ഇന്ത്യയിലെ ദേശീയ പാതകളിലൂടെ പോകുമ്പോള്‍ നമുക്ക് ടോള്‍ ബൂത്തുകള്‍ കാണാന്‍ സാധിക്കും. ദേശീയ പാതകളില്‍ കൂടി കടന്നുപോകുന്ന വാഹനങ്ങളില്‍ നിന്നാണ് ടോള്‍ പിരിക്കുന്നത്. ഫാസ്റ്റ് ടാഗ് സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ ടോള്‍ പിരിവ്. ടോള്‍ഗേറ്റുകളില്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ ഓട്ടോമാറ്റിക്കായി ഉടമയുടെ പക്കല്‍ നിന്ന് നിരക്ക് ഈടാക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് പ്രധാനമായും ടോള്‍ പിരിക്കുന്നത്.

ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം കറുക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

വാഹനങ്ങള്‍ റോഡ് ഉപയോഗിക്കുന്നത് വഴി കാലംചെല്ലും തോറും റോഡിന് തകരാര്‍ ഉണ്ടാക്കുന്നു. അറ്റകുറ്റപ്പണികള്‍ക്കും ഗുണനിലവാരമുള്ള റോഡുകള്‍ പരിപാലിക്കുന്നതിനുമാണ് സര്‍ക്കാര്‍ ടോള്‍ പിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ആദ്യം പണം നല്‍കിയാല്‍ വാഹനങ്ങള്‍ ഏറെനേരം കാത്തുനില്‍ക്കേണ്ട ടോള്‍ ബൂത്തുകളിലൂടെ കടന്നുപോകാന്‍ വേണ്ടി എല്ലാ വാഹനങ്ങളിലും ഫാസ്റ്റ് ടാഗ് നിര്‍ബന്ധമാക്കിയത്.

ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം കറുക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

ഇപ്പോള്‍ ഫാസ്റ്റ് ടാഗ് കാര്‍ഡില്ലാത്ത വാഹനങ്ങള്‍ ടോള്‍ ബൂത്തില്‍ എത്തിയാല്‍ ഇരട്ടി തുക നല്‍കിയാല്‍ മാത്രമേ കടന്ന് പോകാന്‍ അനുവദിക്കൂ. ടോള്‍ഗേറ്റുകളിലെ തിരക്ക് കുറയ്ക്കാന്‍ ഫാസ്റ്റ് ടാഗ് കാര്‍ഡുകള്‍ അവതരിപ്പിച്ചെങ്കിലും വലിയ ഫലം ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ടോള്‍ഗേറ്റ് ഫീസ് പിരിവിന് പുതിയ നയം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നത്.

ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം കറുക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

നിലവിലുള്ള ടോള്‍ഗേറ്റുകള്‍ നീക്കം ചെയ്യുകയും നമ്പര്‍ പ്ലേറ്റ് റീഡിംഗ് ക്യാമറകള്‍ അല്ലെങ്കില്‍ ജിപിഎസ് മോഡ് വഴി ടോള്‍ നേരിട്ട് പിരിക്കുകയും ചെയ്യാനാണ് നീക്കം. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനത്തെ കുറിച്ച് മുമ്പ് നിരവധി വാര്‍ത്തകള്‍ വന്നു കഴിഞ്ഞതാണ്. മേല്‍പറഞ്ഞ നൂതന സംവിധാനങ്ങളുടെ സാധ്യതകളെക്കുറിച്ച് പഠിക്കാനുള്ള പൈലറ്റ് പ്രൊജക്ടുകള്‍ നടക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത വര്‍ഷം കേന്ദ്ര ഗതാഗത വകുപ്പ് പുതിയ ടോള്‍ഗേറ്റ് ഫീസ് പിരിവ് നയം കൊണ്ടുവരുമെന്നാണ് സൂചന.

ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം കറുക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

ഇതിന്റെ ഭാഗമായി പുതിയ നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലെ ചട്ടങ്ങള്‍ അനുസരിച്ച് ചില റോഡുകളില്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരത്തിനനുസരിച്ചാണ് ടോള്‍ ഈടാക്കുന്നത്. ഉദാഹരണമായി പറയുമ്പോള്‍ ഒരു ചെറിയ കാറിനും വലിയ കാറിനും ഒരേ നിരക്കാണ് ഈടാക്കുക.

ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം കറുക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

എന്നാല്‍ പുതിയ ചട്ടത്തില്‍ ഇതിന് മാറ്റം വരും. വാഹനത്തിന്റെ വലിപ്പം, ഭാരം, റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അത് ചെലുത്തുന്ന സമ്മര്‍ദ്ദം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും ഫീസ് നിര്‍ണയം എന്ന് പറയപ്പെടുന്നു.

ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം കറുക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

ഇതിനായി വാഹനങ്ങളെ തരംതിരിക്കുന്ന ജോലി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ദൗത്യത്തില്‍ കേന്ദ്ര ഗതാഗത വകുപ്പ് വാരാണസി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സഹായം തേടിയിട്ടുണ്ട്. ടോള്‍ഗേറ്റ് ഫീസ് നിയന്ത്രിക്കുന്നതിനായി വാഹനങ്ങളെ തരംതിരിക്കാനുള്ള ശ്രമത്തില്‍ ഏത് തരം വാഹനങ്ങളാണ് റോഡുകള്‍ക്ക് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നതെന്നാണ് അവര്‍ ഇപ്പോള്‍ പഠിക്കുന്നത്.

ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം കറുക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

ഇതിന്റെ ഫലങ്ങള്‍ പുറത്തുവന്നാല്‍ പുതിയ ടോള്‍ഗേറ്റ് പിരിവ് നയം കൊണ്ടുവരുമെന്നാണ് വിവരം.പുതിയ ടോള്‍ഗേറ്റ് നയം നിലവില്‍ വരുന്നതോടെ ചെറുകാറുകള്‍ക്കുള്ള നിരക്ക് നിലവിലുള്ളതിനേക്കാള്‍ കുറയും. പുതിയ നിയന്ത്രണം റോഡ് ഉപയോഗത്തിനനുസരിച്ച് ടോള്‍ കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇനി ടോള്‍ബൂത്ത് കാണുമ്പോള്‍ മുഖം കറുക്കേണ്ട; ചെറുകാര്‍ ഉടമകള്‍ക്ക് സന്തോഷ വാര്‍ത്ത

ഇടത്തരം കുടുംബങ്ങള്‍ക്ക് ഇതൊരു വലിയ വാര്‍ത്തയായിരിക്കും. പൊതുവെ ഇടത്തരക്കാരാണ് ചെറുകാറുകള്‍ കൂടുതലായി ഉപയോഗിക്കുന്നത്. സമ്പന്നര്‍ മാത്രമാണ് എസ്‌യുവികള്‍ക്ക് മേലെയുള്ള ആഡംബര കാറുകള്‍ കൂടുതലായും ഉപയോഗിക്കുക. ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ഗേറ്റ് പേയ്മെന്റ് സംവിധാനം നടപ്പാക്കിയാലാകും ഈ പ്രയോജനം ലഭിക്കുക.

Article Published On: Tuesday, October 18, 2022, 16:14 [IST]
English summary
Fee based on size and impact on road new toll policy will reduce charge for small cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X