ഗിയര്‍ മാറ്റുന്ന സ്‌റ്റൈല്‍ കണ്ട് പ്രേമം; ഡ്രൈവിംഗ് പരിശീലകനെ വിവാഹം ചെയ്ത് കൗമാരക്കാരി
പ്രേമത്തിന് കണ്ണില്ല, മൂക്കില്ല എന്നെല്ലാം ചില പഴമക്കാര്‍ നാടന്‍ ഭാഷയില്‍ പറയാറുണ്ട്. ഒരാള്‍ക്ക് മറ്റൊരാളോട് പ്രണയം തോന്നാന്‍ പ്രത്യകിച്ച് കാരണങ്ങള്‍ ഒന്നും വേണ്ട. എന്നാല്‍ ഒരു പാകിസ്ഥാനി യുവതി തന്റെ ജീവിതപങ്കാളിയുമായി പ്രണയത്തിലായത് എന്ത് കാരണം കൊണ്ടാണെന്ന് കേട്ടാല്‍ ഒരുപക്ഷേ നിങ്ങള്‍ ആശ്ചര്യപ്പെടും.

തന്റെ ഡ്രൈവിംഗ് പരിശീലകന്‍ ഗിയര്‍ മാറുന്ന ശൈലി കണ്ടാണ് യുവതി പ്രണയത്തിലായത്. ഒടുവില്‍ അദ്ദേഹത്തെ തന്നെ അവര്‍ വിവാഹം കഴിക്കുകയും ചെയ്തു. ഈ വാര്‍ത്ത ഇപ്പോള്‍ വൈറലായി മാറി. 17 വയസ്സുകാരിയായ ഖദീജ എന്ന പെണ്‍കുട്ടിയാണ് തന്റെ 21 വയസ്സുകാരനായ ഡ്രൈവിംഗ് പരിശീലകന്‍ ഇര്‍ഫാന് വരണമാല്യം ചാര്‍ത്തിയത്.

ഒരുപക്ഷേ ഒരു യുവതി തന്നെ ഡ്രൈവിംഗ് പഠിപ്പിച്ച ഡ്രൈവറെ വിവാഹം കഴിച്ച കഥ ആദ്യത്തേത് ആയിരിക്കില്ല. എന്നാല്‍ ഡ്രൈവിംഗ് പരിശീലകനുമായി പ്രണയത്തിലാകാനുള്ള ഇത്തരമൊരു കാരണം തീര്‍ച്ചയായും ആദ്യത്തേതാകും.

ഇവിടെ തന്റെ 'ആശാന്‍' ഗിയര്‍ മാറ്റുന്ന രീതിയില്‍ ആകൃഷ്ടയായി പെണ്‍കുട്ടി പ്രണയത്തിലായതോടെ മുകളില്‍ പറഞ്ഞ പ്രണയത്തെ കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ ഇത് ശക്തിപ്പെടുത്തുന്നു. ഡെയ്‌ലി പാകിസ്താനുമായുള്ള അഭിമുഖത്തിലാണ് പാക്കിസ്ഥാനി യുവതി തന്റെ ഡ്രൈവിംഗ് പരിശീലകന്റെ ഗിയര്‍ ഷിഫ്റ്റിംഗ് രീതി കണ്ടാണ് ഇഷ്ടപ്പെട്ടതെന്ന് തുറന്ന് പറഞ്ഞത്.

ഇന്ത്യാ ടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അത്യാവശ്യം മികച്ച സാമ്പത്തിക ചുറ്റുപാടുള്ള കുടുംബത്തിലെ അംഗമാണ് യുവതി. അവള്‍ക്ക് പെട്ടെന്ന് കല്ല്യാണം കഴിക്കേണ്ട രീതയിയിലുള്ള യാതൊരു വിധ സമ്മര്‍ദ്ദവും ഉണ്ടായിരുന്നില്ല. പെണ്‍കുട്ടിയുടെ പിതാവാണ് ഖദീജയെ ഡ്രൈവിംഗ് പഠിപ്പിക്കാനായി ഇര്‍ഫാനെ ചുമതലപ്പെടുത്തിയത്.

അവള്‍ തന്റെ ഡ്രൈവിംഗ് പരിശീലകനോടൊപ്പം കൂടുതല്‍ സമയം ചിലവഴിച്ചപ്പോള്‍ ഗിയര്‍ മാറ്റുന്ന അവന്റെ അതുല്യവും വിചിത്രവുമായ ശൈലി ശ്രദ്ധിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഡ്രൈവിംഗ് നന്നായി പഠിക്കാന്‍ സാധിച്ചില്ലെങ്കിലും അവിടെ ഒരു പ്രണയം മൊട്ടിട്ടു. എന്നിരുന്നാലും അദ്ദേഹം എങ്ങനെയാണ് ഗിയര്‍ മാറ്റുന്നതെന്ന് എന്ന് നമുക്ക് കൃത്യമായി അറിയില്ല. ആ പ്രവര്‍ത്തി കൊണ്ട് ഒരാള്‍ ഇഷ്ടത്തിലായെങ്കില്‍ എന്തായാലും അതൊന്ന് കാണാമായിരുന്നുവെന്ന് പലരും ഈ വാര്‍ത്തയുടെ താഴെ കമന്റിടുന്നുണ്ട്.

ഗിയര്‍ മാറ്റുന്നതിനിടെ ഇപ്പോള്‍ ഭര്‍ത്താവായി മാറിയ തന്റെ പരിശീലകന്റെ കൈകള്‍ പിടിക്കാന്‍ താന്‍ വെമ്പല്‍ കൊണ്ടിരുന്നതായി യുവതി അഭിമുഖത്തില്‍ പറഞ്ഞു. താന്‍ അദ്ദേഹം ഗിയര്‍ മാറ്റുന്ന രീതി അത്രത്തോളം ഇഷ്ടപ്പെടുന്നതായി കാണിക്കാനായിരുന്നു അങ്ങനെ പറഞ്ഞത്.

അഭിമുഖത്തിനിടെ ഭര്‍ത്താവിനായി ഒരു ഗാനം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ 'ഹം തും ഏക് കമരേ മേം ബന്ദ് ഹോ ഔര്‍ ചാബി ഖോ ജായേ' എന്ന ഗാനമാണ് അവള്‍ ആവശ്യപ്പെട്ടത്. തന്റെ ഭര്‍ത്താവിനായി രണ്ട് വരി അവള്‍ മൂളുകയും ചെയ്തു.

ഒരാള്‍ മറ്റൊരാളുമായി പ്രണയത്തിലാകുന്നതിന് ധാരാളം വിചിത്രമായ കാരണങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ഇത് രസകരവും അതുല്യവുമായിരിക്കുന്നു. പുതുതായി വിവാഹിതരായ ദമ്പതികള്‍ പരസ്പരം സഹവാസത്തില്‍ സ്‌നേഹം കണ്ടെത്തുകയും വിജയകരവും സന്തുഷ്ടവുമായ ജീവിതം നയിക്കുകയും ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








