വേലി ചാടാതിരുന്നാൽ മതി; കന്നുകാലികളെ തടയാൻ ഹൈവേയിൽ ഫെൻസിങ്ങ്

നമ്മുടെ ഇന്ത്യയിലെ ഹൈവേകളിൽ സ്ഥിരം കാണുന്ന കാഴ്ചയാണ് അലഞ്ഞുതിരിഞ്ഞ് നടക്കുന്ന കന്നുകാലികൾ, അവർ കാരണം ഉണ്ടാകുന്ന അപകടങ്ങൾ ചെറുതൊന്നുമല്ല, ഇപ്പോൾ കന്നുകാലികൾ ഹൈവേയിലേയ്ക്ക് വരുന്നത് തടയാൻ ഹൈവേകളുടെ വശങ്ങളിലെല്ലാം വേലി കെട്ടാൻ പോകുകയാണ് കേന്ദ്ര സർക്കാർ. ഈ ബാരിക്കേഡുകൾ 1.20 മീറ്റർ ഉയരത്തിലായിരിക്കുമെന്നും സമഗ്രമായ പരിഹാരമെന്ന നിലയിൽ ദേശീയ പാത-30 ന്റെ സെക്ഷൻ 23 ൽ സ്ഥാപിക്കുമെന്നുമാണ് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചിരിക്കുന്നത്.

നിതിൻ ഗഡ്കരി തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കന്നുകാലികളെയും യാത്രക്കാരേയും അപകടത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് മുള ഉപയോഗിച്ച് നിർമ്മിച്ച കന്നുകാലി വേലി ഫലപ്രദവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരമാണെന്നാണ് അദ്ദേഹം പറഞ്ഞത് വേലിയുടെ ചിത്രങ്ങളും പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.

വേലി ചാടാതിരുന്നാൽ മതി; കന്നുകാലികളെ തടയാൻ ഹൈവേയിൽ ഫെൻസിങ്ങ്

ആയിരക്കണക്കിന് അപകടങ്ങളാണ് ഇന്ത്യൻ റോഡുകളിൽ സംഭവിക്കുന്നത്. മുന്നോട്ട് പോകും തോറും വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ അപകടങ്ങളുടെ എണ്ണം കൂടുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാരെ കണ്ടുപിടിക്കുന്ന സർവേയിൽ ഇന്ത്യക്ക് നാലാം സ്ഥാനമാണ്. പല ഘടകങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്. ട്രാഫിക്കുമായി ബന്ധപ്പെട്ട ബോധവൽക്കരണം, അപകടങ്ങളുടെ എണ്ണം, എന്നിവയെല്ലാം ഉൾപ്പെടുത്തിയാണ് വിദഗ്ദർ പറഞ്ഞിരിക്കുന്നത്.

ലോകത്തെ എല്ലാ രാജ്യങ്ങളിലേയും ഇൻഷുറൻസ് കമ്പനികൾ തങ്ങളുടെ വിപണി താരതമ്യം നടത്താൻ മുഖവിലയ്ക്ക് എടുക്കുന്ന ഘടകങ്ങൾ കൂടിയാണ് ഇവ. ലോകത്തിലെ ഏറ്റവും നല്ല ഡ്രൈവർമാരും അത് പോലെ തന്നെ മോശം ഡ്രൈവേഴ്സ് എവിടെയാണ് ഉളളതെന്നും ഇൻഷുറൻസ് കമ്പനികൾ കണ്ടെത്തും. ഇന്ത്യൻ റോഡുകളിൽ ഓരോ വർഷവും റോഡപകടങ്ങളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. മദ്യപിച്ചുളള വാഹനമോടിക്കൽ, റോഡിൻ്റെ ഗുണനിലവാരം, അത് പോലെ സമൂഹമാധ്യമങ്ങളിലൂടെ റോഡുകളുടെ ശോചനീയാവസ്ഥ.

വേലി ചാടാതിരുന്നാൽ മതി; കന്നുകാലികളെ തടയാൻ ഹൈവേയിൽ ഫെൻസിങ്ങ്

അപകട മരണത്തിൻ്റെ എണ്ണം എന്നിവയെല്ലാമാണ് നിലവിൽ പഠനത്തിന് വേണ്ടി ആധാരമാക്കിയിരിക്കുന്നത്. റോഡപകടങ്ങളിലൂടെ മരണം സംഭവിക്കുന്നതിൻ്റെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഇന്ത്യയിലാണ് ഏറ്റവും കൂടുതൽ എന്ന് പറയാതിരിക്കാൻ കഴിയില്ല. പുറത്ത് വന്നിരിക്കുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിൽ ജപ്പാനാണ് ഏറ്റവും സുരക്ഷിതമായ രാജ്യം. അമ്പത് രാജ്യങ്ങളിലാണ് പഠനം നടത്തിയിരിക്കുന്നത്.

രക്തത്തിലെ മദ്യത്തിൻ്റെ അളവ് മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്ത് നോക്കുകയാണെങ്കിൽ ജപ്പാനിൽ വളരെ കുറവാണ് അത് പോലെ തന്നെ സമൂഹ മാധ്യമങ്ങളുടെ ഇടപെടലുകളും അത് വഴിയുളള ബോധവൽക്കരണവും ജപ്പാനിൽ നല്ല ശതമാനം ആളുകളിലും പ്രതികരണം ഉണ്ടാക്കുന്നുണ്ട്. ജപ്പാനിലെ റോഡിൻ്റെ ഗുണനിലവാരത്തെ സംബന്ധിച്ച് നാലാം സ്ഥാനത്താണ് രാജ്യം, ഡൈവർമാർക്ക് മാത്രമല്ല കാൽനടക്കാർക്കും വളരെ സുരക്ഷിതമായ രാജ്യമാണ് ജപ്പാനെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.

സുരക്ഷയുടെ കാര്യം നോക്കുകയാണെങ്കിൽ യൂറോപ്പിലെ പത്ത് രാജ്യങ്ങളാണ് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ, അതിൽ തന്നെ നെതർലാൻഡ് ആണ് മുന്നിൽ. പട്ടികയുടെ കൂടുതൽ വിശദാംശങ്ങളിലേക്ക് നോക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും മോശം ഡ്രൈവർമാരുള്ളത് തായ്‌ലൻഡിലാണ്. അത് മറ്റൊന്നും കൊണ്ടല്ല. ലോകത്തിലെ ഏറ്റവും മോശം ട്രാഫിക് സാഹചര്യങ്ങളാണ് തായ്‌ലൻഡിലുള്ളത് എന്നത് കൊണ്ടാണ്.

ഇന്ത്യയുടെ തലസ്ഥാന നഗരിയാണ് ഏറ്റവും കൂടുതൽ അപകടസാധ്യത ഉളള നഗരമായി പട്ടികയിൽ മുന്നിൽ. അപകടങ്ങൾ കൂടുതലും മെട്രോപൊളിറ്റൻ നഗരങ്ങളിലാണ് നടക്കുന്നത് എന്നാണ് പുതിയ പഠനത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. തലസ്ഥാന നഗരി പട്ടികയിൽ മുന്നിലെത്തി നിൽക്കുമ്പോൾ രാജ്യത്തെ മറ്റ് നഗരങ്ങളുടെ അവസ്ഥയും പിന്നിലല്ല. ഹൈദരാബാദ്, ബംഗ്ലൂരു, മുംബൈ എന്നീ നഗരങ്ങളാണ് തലസ്ഥാന നഗരത്തിന് പിന്നിലായി പട്ടികയിലുളള സ്ഥലങ്ങൾ.

More from DriveSpark

Article Published On: Saturday, July 8, 2023, 9:11 [IST]
English summary
Fencing for cattles in highways not crossing the road
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X