വെണ്ണീറായ സ്വപ്നം! 10 വര്‍ഷമെടുത്ത് വാങ്ങിയ ഫെറാറി ഡെലിവറിയെടുത്ത് 1 മണിക്കൂറില്‍ കത്തി; കാരണം ഇതാകാം...

പണക്കാരനായാലും പാവപ്പെട്ടവന്‍ ആയാലും പുത്തന്‍ കാര്‍ എന്നത് ഏതൊരാളുടെയും സ്വപ്‌നമായിരിക്കും. സ്വന്തം സമ്പാദ്യത്തില്‍ നിന്ന് സ്വരുക്കൂട്ടി വെക്കുന്ന പണം എടുത്തായിരിക്കാം അവര്‍ സ്വപ്‌നം നേടിയെടുക്കുന്നത്. ചെറിയ ബജറ്റിലുള്ള കാറുകള്‍ വാങ്ങാനായി തുലോം കുറഞ്ഞ സമയം മാത്രം കാത്തിരുന്നാല്‍ മതിയാകം. എന്നാല്‍, ഫെറാറി പോലെ വില കൂടിയ കാറുകള്‍ വാങ്ങാനായി ചിലര്‍ക്ക് ആയുഷ്‌കാലത്തെ സമ്പാദ്യം മൊത്തം ചെലവഴിക്കേണ്ടി വരും. സമാനമായ രീതിയിലായിരുന്നു ജപ്പാനിലെ മ്യൂസിക് പ്രൊഡ്യൂസറായ ഹോങ്കോണ്‍ തന്റെ സ്വപ്‌ന വാഹനമായ ഫെറാറി 458 സ്‌പൈഡര്‍ വാങ്ങിയത്. 33-കാരന്റെ 10 വര്‍ഷത്തെ സ്വപ്‌നമായിരുന്നു ഈ കാര്‍.

ഏറെ കാലത്തെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ശേഷം അവന്‍ തന്റെ സ്വപ്‌നം നേടിയെടുത്തെങ്കിലും വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. പുത്തന്‍ കാര്‍ ഡെലിവറിയെടുത്ത ശേഷം എല്ലാവരെയും പോലെ ഹോങ്കോണും ആവേശഭരിതനായിരുന്നു. എന്നാല്‍ ഡെലിവറിയെടുത്ത് 1 മണിക്കൂര്‍ തികയും മുമ്പേ തന്റെ സ്വപ്‌ന വാഹനം അഗ്‌നിക്കിരയാകുന്ന ഹൃദയഭേദകമായ കാഴ്ച കാണാനായിരുന്നു ആ ജാപ്പനീസ് യുവാവിന്റെ വിധി. ദ സണ്‍ റിപ്പോര്‍ട്ട് പ്രകാരം ഈ കാറിന്റെ വില 2.5 കോടി രൂപയാണ്.

tokyo man ferrari burns after delivery

ഇക്കഴിഞ്ഞ ഏപ്രില്‍ 16-നായിരുന്നു സംഭവം. കാര്‍ ഡെലിവറിയെടുത്ത ശേഷം ഷുട്ടോ എക്‌സ്പ്രസ് വേയില്‍ സഞ്ചരിക്കുമ്പോള്‍ എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതാണ് ശ്രദ്ധയില്‍ പെട്ടത്. പരിഭ്രാന്തനായ ഹോങ്കോണ്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി. പക്ഷേ വെറും 20 മിനിറ്റിനുള്ളില്‍ തന്റെ സ്വപ്‌നം കത്തിച്ചാമ്പലാകുന്ന കാഴ്ച കണ്ട് നില്‍ക്കാന്‍ മാത്രമാണ് ആ പാവത്തിന് സാധിച്ചത്. ഫ്രണ്ട് ബമ്പറിലെ ചില ചെറിയ ഭാഗങ്ങള്‍ ഒഴിച്ച് കാര്‍ പൂര്‍ണമായി കത്തിനശിച്ചു.

ഭാഗ്യവശാല്‍, ഹോങ്കണിന് പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടാന്‍ കഴിഞ്ഞു. പുക ഉയരുന്നത് കണ്ട് വാഹനം വശത്തേക്ക് മാറ്റിയതിനാല്‍ മറ്റ് വാഹനങ്ങളെയു ഇത് ബാധിച്ചില്ല. ദാരുണ സംഭവം വിവരിച്ച് ഹോങ്കോണ്‍ പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചു. 'എന്റെ ഫെറാറി ഡെലിവറി കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ കത്തിനശിച്ചു. ജപ്പാനില്‍ ഇത്തരത്തില്‍ ഒരു പ്രശ്നം അനുഭവിക്കുന്ന ഒരേയൊരു വ്യക്തി ഞാനാണെന്ന് എനിക്ക് ഉറപ്പുണ്ട്. അത് പൊട്ടിത്തെറിക്കുമെന്ന് താന്‍ ശരിക്കും ഭയപ്പെട്ടിരുന്നു' ഹോങ്കോണ്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

tokyo man ferrari burns after delivery

തീപിടുത്തത്തിന് മുമ്പ് കാര്‍ എവിടെയും തട്ടിയിട്ടും മുട്ടിയിട്ടുമൊന്നുമില്ല. ഇതിന് പിന്നിലുള്ള കാരണം അജ്ഞാതമാണ്. ജപ്പാനിലെ സംഭവം ലോകം മൊത്തം വാര്‍ത്തയായി മാറി. പുത്തന്‍ ഫെറാറി തീപിടിക്കാനുണ്ടായ കാരണം മെട്രോപൊളിറ്റന്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അന്വേഷിച്ച് വരികയാണ്. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, ഇതാദ്യമായല്ല ഫെറാറി 458 കാര്‍ മോഡലിന് തീപിടിക്കുന്നത്. 2010-ല്‍ സമാനമായ പ്രശ്നം കാരണം ഫെറാറി 458 ഇറ്റാലിയ കാര്‍ മോഡലിന്റെ 1,200-ലധികം യൂണിറ്റുകള്‍ തിരിച്ചുവിളിച്ചിരുന്നു.

വീല്‍ ആര്‍ച്ച് ഹീറ്റ് ഷീല്‍ഡുകള്‍ സുരക്ഷിതമാക്കാന്‍ ഉപയോഗിക്കുന്ന പശ ഉയര്‍ന്ന താപനിലയില്‍ ഉരുകുന്നതിന്റെ ഫലമായി ഷീല്‍ഡുകള്‍ തൂങ്ങുകയോ വേര്‍പെടുകയോ ചെയ്തേക്കാം. ഇത് എഞ്ചിന്‍ ബേയില്‍ കടുത്ത ചൂട് അടിക്കാനും അത് തീപിടുത്തത്തിലേക്ക് നയിക്കാനും കാരണമായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിരിച്ചുവിളി പ്രധാനമായും 458 ഇറ്റാലിയ കൂപ്പെയെയാണ് ബാധിച്ചതെങ്കിലും, ഡിസൈന്‍ മെച്ചപ്പെടുത്തലുകള്‍ നടപ്പിലാക്കുന്നതിന് മുമ്പ് സ്‌പൈഡറിന്റെ ആദ്യകാല മോഡലുകള്‍ക്ക് സമാനമായ അപകടസാധ്യതകള്‍ ഉണ്ടായിരുന്നിരിക്കാം.

tokyo man ferrari burns after delivery

ഹോണ്‍കോണിന്റെ കാറിന് തീപിടിക്കാനുണ്ടായ കാരണങ്ങള്‍ എല്ലാ വശത്ത് കൂടിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം വലിയ വാര്‍ത്തയായിട്ടുണ്ടെങ്കിലും ഫെറാറി അധികൃതര്‍ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വാര്‍ത്ത വൈറലായതിനാല്‍ തന്നെ ഹോങ്കോണിന്റെ കാറിന്റെ കാര്യത്തില്‍ അനുകൂലമായ നല്ല ഒരു തീരുമാനം അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഈ ഒരു സംഭവത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നതെന്ന് കമന്റ് ബോക്‌സിലൂടെ ഞങ്ങളെ അറിയിക്കുമല്ലോ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, April 24, 2025, 10:32 [IST]
English summary
Ferrari 458 spider catches fire an hour after delivery in japan reason unknown
കൂടുതല്‍... #auto news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X