അത്യാഡംബര വിനോദ തീവണ്ടി 2017ല്‍
ഗുജറാത്തിലേക്കുള്ള ബുള്ളറ്റ് ട്രെയിനിനെക്കുറിച്ചാണ് നമ്മുടെയെല്ലാം ചിന്തകളിപ്പോള്‍. ട്രിക്കിള്‍ ഡൗണ്‍ സാമ്പത്തികസിദ്ധാന്ത പ്രകാരം, ഗുജറാത്തില്‍ നടക്കുന്ന ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ക്രമേണ താഴേക്കിടയിലേക്കിറങ്ങി വരികയും ഭൂരിപക്ഷം വരുന്ന പട്ടിണിക്കാരുടെ വിശപ്പകറ്റുകയും ചെയ്യുമെന്ന് നമ്മള്‍ ധരിക്കുന്നു. ഇതിനിടയില്‍ ജപ്പാനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ വളരെ രസകരമാണ്. 30 ദശലക്ഷം പൗണ്ട് ചെലവഴിച്ച് ജപ്പാന്‍ നിര്‍മിക്കുന്ന ഒരു അത്യാഡംബര വിനോദ തീവണ്ടിയാണ് വിഷയം. ബുള്ളറ്റ് ട്രെയിനുകളുടെ ലോകത്തുനിന്നെല്ലാം ഏറെ ദൂരം സഞ്ചരിച്ചാണ് ജപ്പാന്‍ ഇവിടെയെത്തിയിരിക്കുന്നത് എന്നത് പ്രത്യേകം ഓര്‍ക്കുക.
ഈ അത്യാഡംബര വിനോദ തീവണ്ടിയുടെ ഡിസൈന്‍ ജോലികള്‍ നിര്‍വഹിച്ചിരിക്കുന്നത് ഫെരാരി കാറുകളുടെ ഡിസൈനറായ കെന്‍ ഓകുയാമയാണ് എന്ന പ്രത്യേകതയുമുണ്ട്. ഈ തീവണ്ടിയുടെ വിശേഷങ്ങള്‍ താഴെ ചിത്രങ്ങള്‍ക്കൊപ്പം വായിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക

ഫെരാരി ഡിസൈനര്‍ കെന്‍ ഓഹുയാമയാണ് ഈ ട്രെയിനിന്റെ ഡിസൈനറെന്ന് പറഞ്ഞുവല്ലോ. ഗ്ലാസ്സുകള്‍ കൊണ്ട് നിര്‍മിച്ചതാണ് വിനോദത്തീവണ്ടിയുടെ ബോഡി. 2017ല്‍ പാളത്തിലിറങ്ങാനുള്ള തീവണ്ടിയ്ക്ക് രണ്ട് നിലകളുണ്ട്.

30 ദശലക്ഷം പൗണ്ട് (ഏതാണ്ട് 308 കോടി രൂപ) ചെലവിട്ടാണ് അത്യാഡംബര തീവണ്ടിയുടെ നിര്‍മാണം. ജെആര്‍ ഈസ്റ്റ് റെയില്‍വേയ്‌സുമായി ചേര്‍ന്നാണ് തീവണ്ടിയുടെ നിര്‍മാണം നടത്തുന്നത്.

10 കാര്യേജുകളാണ് തീവണ്ടിയിലുണ്ടായിരിക്കുക. ഇവ കൂടാതെ പുറം കാഴ്ചകള്‍ കാണാനായി പ്രത്യേകം നിര്‍മിച്ച ഇടങ്ങളുമുണ്ടായിരിക്കും.

ട്രെയിനിനു മുമ്പില്‍ത്തന്നെ നിന്ന് കാഴ്ചകളാസ്വദിക്കാന്‍ പാകത്തിന് ഗ്ലാസ്സുകളുപയോഗിച്ച് ഒരു കാബിന്‍ നിര്‍മിച്ചിട്ടുണ്ട്. രണ്ടു നിലകളോടു കൂടിയ സ്യൂട്ട് കാറുകളും ട്രെയിനിലുണ്ട്. രണ്ട് ബെഡ്ഡുകള്‍, ഒരു ബാത്ത്‌റൂം, മുകളില്‍ ഒരു ലോഞ്ജ് ഏരിയ എന്നിവടയങ്ങുന്ന, നിരവധി അത്യാഡംബര സൗകര്യങ്ങള്‍ കുത്തിനിറച്ചാണ് ഈ സ്യൂട്ട് വരുന്നത്.


Click it and Unblock the Notifications








