ഫെരാരി കാറിനെ തോല്‍പിക്കുന്ന സൂപ്പര്‍സൈക്കിള്‍
ഫെരാരി എഫ്430 സ്‌കഡേറിയ സ്‌പോര്‍ട്‌സ് കാറും സൈക്കിളും തമ്മിലുള്ള റേസിങ് മത്സരത്തില്‍ ആരു ജയിക്കും എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയില്ലെന്നു തോന്നാം. എന്നാല്‍, അതുണ്ടെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. ഈ ഡ്രാഗ് റേസില്‍ വിജയിക്കുന്നത് സൈക്കിളാണ്.
മണിക്കൂറില്‍ 333 കിലോമീറ്റര്‍ വേഗതയില്‍ പായാനുള്ള ശേഷിയുണ്ട് ഈ സൈക്കിളിന്. ജെറ്റ് എന്‍ജിനാണ് ഇതില്‍ ഘടിപ്പിച്ചിട്ടുള്ളത്.
സ്‌കഡേറിയ പോലൊരു വാഹനത്തെ മറികടക്കാന്‍ ഈ സൈക്കിളിനു സാധിക്കുന്നത് അതിന്റെ ഭാരക്കുറവ് നിമിത്തമാണ്. ആര്‍നോള്‍ഡ് നെരാഷര്‍ എന്ന ഫ്രഞ്ചുകാരന്‍ നിര്‍മിച്ച ഈ സൂപ്പര്‍സൈക്കിള്‍ ഓടിക്കുന്നത് ഫ്രാങ്കോയിസ് ഗിസ്സി എന്ന റൈഡറാണ്.


Click it and Unblock the Notifications








