11 ലക്ഷത്തിന് ഒരു ചൈനീസ് സൂപ്പര്‍കാര്‍
ലോകത്തെ സകലമാന സാധനങ്ങളും കോപ്പിയടിക്കുമ്പോള്‍ കാറുകളെ മാത്രം ഒഴിച്ചുനിര്‍ത്തേണ്ട കാര്യം ചൈനക്കില്ല. പടിഞ്ഞാറന്‍ രാഷ്ട്രങ്ങളിലും ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാഷ്ട്രങ്ങളിലും കോപ്പിയടിച്ചാല്‍ കിടിലന്‍ പണി പിന്നാലെ വരുന്ന സാഹചര്യമുണ്ട്. ഈ സാഹചര്യം പക്ഷേ ചൈനയിലില്ല. കോപ്പിയടി വിപണിയുടെ തഴച്ചുവളരലിനു വേണ്ടി ചൈനാ സര്‍ക്കാര്‍ നിരവധി പഴുതുകള്‍ കോപ്പിറൈറ്റ് നിയമങ്ങളില്‍ വെച്ചിട്ടുണ്ട്.
ലാഫെരാരി, പഗാനി സോണ്ട തുടങ്ങിയ കിടിലന്‍ സാധനങ്ങളാണ് കോപ്പിയടിച്ച് ചൈനയില്‍ കൂളായി വില്‍പനയ്ക്കു വെച്ചിട്ടുള്ളത്. കാഴ്ചയില്‍ ഇഴയില്‍ പലതും ഒറിജിനലിനെ വെല്ലുമെന്നുള്ളതാണ് സംഗതി.

സാധാരണ സൂപ്പര്‍കാറുകളില്‍ ഉപയോഗിക്കാറുള്ള കാര്‍ബണ്‍ ഫൈബര്‍ തുടങ്ങിയ മെറ്റീരിയലുകളല്ല ഈ കോപ്പിയടിക്കാറുകളില്‍ ഉപയോഗിക്കുന്നത്. ഇത്തരം മെറ്റീരിയലുകളുടെ വില താങ്ങാന്‍ ശേഷിയുള്ളയാള്‍ കോപ്പിയടിച്ചുണ്ടാക്കിയ കാറുകളുടെ പിറകെ പോകേണ്ട കാര്യമില്ലല്ലോ. കാര്‍ബണ്‍ ഫൈബറിനു പകരം ഇവിടെ ഉപയോഗിക്കുന്നത് ഫൈബര്‍ ഗ്ലാസ് ആണ്.
എന്‍ജിനുകള്‍ ഹോണ്ടയില്‍ നിന്നും ടൊയോട്ടയില്‍ നിന്നുമൊക്കെ വാങ്ങി ഘടിപ്പിക്കുകയാണ് പതിവ്.
രൂപത്തില്‍ സൂപ്പര്‍കാറുകളെ അനുകരിക്കുന്നുണ്ടെങ്കിലും പ്രകടനശേഷിയുടെ കാര്യത്തില്‍ പ്രസ്തുത അനുകരണം കാണാനാവില്ല. വളരെ കുറഞ്ഞ എന്‍ജിന്‍ ശേഷിയാണ് ഒറിജിനലുകളോടു താരതമ്യം ചെയ്യുമ്പോള്‍ ഇവയ്ക്കുണ്ടാകാറുള്ളത്.
വിലയിലും ഈ കുറവ് കാണാം എന്നതാണ് ഇത്തരം കാറുകളിലേക്ക് ആളുകള്‍ ആകൃഷ്ടരാകുന്നതിന്റെ പ്രധാന കാരണം. 20,000 ഡോളറിന്റെ പരിസരത്ത് വില വരുന്നവയാണ് ഈ കാറുകള്‍. ഇന്ത്യന്‍ രൂപയില്‍ എതാണ്ട് 11 ലക്ഷം. ഒറിജിനല്‍ തന്നെ വേണ്ടമെന്നുള്ളവര്‍ 10 ലക്ഷം ഡോളറെങ്കിലും ചെലവാക്കേണ്ടതുണ്ടെന്നോര്‍ക്കുക.


Click it and Unblock the Notifications