പണി കിട്ടാതെ കളർ മാറ്റാം; ചെയ്യേണ്ടത് ഇത്രമാത്രം
ഫുട്ബോള്‍ ആവേശം വീട്ടുമുറ്റത്തെത്തി. റോഡിലും പാലത്തിലും വീട്ടുചുമരിലും വരെ ആവേശം മൂത്തുകഴിഞ്ഞു. എന്നാല്‍ വാഹനങ്ങളില്‍ ഇഷ്ടടീമിന്റെ നിറം അടിച്ചാല്‍ കളി മാറും. മോട്ടോര്‍ വാഹനവകുപ്പ് പിടിക്കാന്‍ പിന്നാലെയുണ്ട്. അനുമതിയില്ലാതെ വാഹനങ്ങളുടെ നിറം മാറ്റുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിയമം ലംഘിച്ച് നിറം മാറ്റിയാല്‍ 52-ാം വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കണ്ണൂര്‍ ആര്‍.ടി.ഒ. ഇ.എസ്.ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ ലോകകപ്പ് വൈറലാക്കാന്‍ മത്സരിക്കുന്നവര്‍ അങ്ങനെ നിരാശരാകേണ്ട. അനുമതി വാങ്ങി നിശ്ചിത ഫീസടച്ചാല്‍ മെസ്സിയെയും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും മറ്റും കൊടിയും വാഹനത്തില്‍ വരുത്താം.

വാഹനങ്ങളില്‍ ഇഷ്ടടീമിന്റെ നിറത്തിലുള്ള പെയിന്റടിച്ച് റോഡിലിറക്കാനുമാകും. കളി കഴിഞ്ഞാല്‍ നിറം മാറ്റി പഴയ നിറത്തിലാക്കണം. ഇതിന് അപേക്ഷ നല്‍കിയാല്‍ മതി. എന്നാല്‍ അപേക്ഷിച്ചാല്‍ അനുമതി കിട്ടാന്‍ ഖത്തര്‍ ലോകകപ്പ് കഴിയുംവരെ 'കളിപ്പി'ക്കരുതെന്നാണ് ആരാധകര്‍ എം.വി.ഡി.യോടുള്ള അഭ്യര്‍ഥന.
എങ്ങനെ കളര്‍ മാറ്റാം
ആര്‍.ടി.ഒ. ഓഫീസില്‍ പോകുക. കളര്‍ മാറ്റാന്‍ (കളര്‍ ഓള്‍ട്ടറേഷന്‍) അപേക്ഷ നല്‍കുക. വണ്ടി പരിശോധനാ മൈതാനത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കുക. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാം. അതിനുശേഷം മാറ്റുന്ന നിറം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തണം. ബൈക്കിന് 245 രൂപയും കാറുകള്‍ക്ക് 395 രൂപയുമാണ് ഫീസ്.
ഇനി താരങ്ങളുടെ സ്റ്റിക്കര്‍ ഓട്ടോ, ടാക്‌സികളിലും പതിപ്പിക്കണോ. പരസ്യഫീസ് അടച്ചാല്‍ അതും പറ്റും. ബസുകള്‍ക്ക് കളര്‍ കോഡ് വന്നതിനാല്‍ ഉള്ളില്‍ മാത്രമേ പതിപ്പിക്കാനാകു. സ്റ്റിക്കറിന് 100 സെന്റീമീറ്റര്‍ സ്‌ക്വയറിന് ഒരുമാസത്തേക്ക് അഞ്ചുരൂപയാണ് നിരക്ക്.
എല്ലാ മോഡിഫിക്കേഷനുകളും അനുമതിയോടെ ആണെങ്കിൽ ഒരു കുഴപ്പവുമില്ല. എല്ലാ കാര്യങ്ങളും നിയമപരമായി ചെയ്യണമെന്ന് മാത്രം. അല്ലാതെ നിയമം തെറ്റിച്ച് ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
കായലിൻ്റെ തീരത്തും, പുഴയിലും എല്ലാം താരങ്ങളുടെ കട്ട് ഔട്ടുകൾ സ്ഥാപിക്കാൻ ഒരോ ക്ലബുകാരും മത്സരിച്ചുകൊണ്ടിരിക്കുകയാണ്. ആരാധന മൂത്ത് വ്യത്യസ്തമായ രീതികളെല്ലാം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എല്ലാവരും. എന്തായാലും വ്യത്യസ്തമായ ആരാധന കാണിക്കുന്നതിൽ മുന്നിൽ നിൽക്കുനമ്നത് വാഹനത്തിൻ്റെ നിറം മാറ്റി തങ്ങളുടെ ആരാധനാ ക്ലബിൻ്റെ പതാകയുടെ നിറം ആക്കുന്നതാണ്.
ഒന്നാമതെ നമ്മുടെ പൊലീസ് മാമൻമാർ പ്രത്യേകിച്ച് എംവിഡി മാമൻമാർ ആരെങ്കിലും വാഹനങ്ങൾ നിയമം ലംഘിച്ച് മോഡിഫൈ ചെയ്യുന്നുണ്ടോ എന്ന് നോക്കി നടക്കുകയാണ്. അപ്പോഴാണ് പതാകയുടെ നിറവും ആക്കികൊണ്ട് വഴിയിലേക്ക് ഇറങ്ങുന്നത്. മാമൻമാരും ഫുട്ബോൾ ആരാധകനായിരിക്കും പക്ഷേ എന്നു കരുതി നിയമം ലംഘിച്ച് വാഹനത്തിൻ്റെ നിറം മാറ്റിയാൽ ക്ഷമിക്കാനും മാത്രമുളള വിശാലമനസ്കത ഒന്നും എംവിഡി മാമൻമാർക്ക് ഇല്ല എന്ന് ഓർത്തു വച്ചോ മച്ചാൻമാരേ
അത് കൊണ്ട് എല്ലാവരും ഒന്ന് ഓർത്തു വച്ചോ. ആർടിഓ ഓഫീസിൽ പോയി എല്ലാം നിയമപരമായി തന്നെ അപേക്ഷിക്കാൻ മറക്കരുത്. കുറഞ്ഞ നിരക്കിൽ തന്നെ ഏത് തരത്തിലുളള മോഡിഫിക്കേഷനും ചെയ്യാൻ സാധിക്കും എന്നതാണ് സത്യം. എന്നാൽ പലർക്കും ഇതിനെ കുറിച്ച് അറിവില്ല, അല്ലെങ്കിൽ അതിനെ കുറിച്ച് അരിയാൻ ശ്രമിക്കുന്നില്ല എന്നതാണ് കുഴപ്പം. നമ്മുടെ വാഹനത്തിന് ഏത് തരത്തിലുളള മോഡിഫിക്കേഷൻ നടത്തണമെങ്കിലും നിയമം അനുശാസിക്കുന്നു എങ്കിൽ അതിന് ഓഫീസിൽ നേരിട്ട് ചെല്ലുകയോ ഓൺലൈനായി അപേക്ഷിക്കുകയോ ചെയ്യാവുന്നതാണ്. അത് കൊണ്ട് ദയവു ചെയ്ത് എന്ത് മോഡിഫിക്കേഷൻ നടത്തുന്നതിന് മുൻപും മോട്ടോർ വാഹന വകുപ്പിൻ്റെ വെബ്സൈറ്റിൽ കയറി നോക്കുകയോ ഓഫീസിൽ നേരിട്ടെത്തി അന്വേഷിക്കുകയോ ചെയ്യുന്നതായിരിക്കും നല്ലത്


Click it and Unblock the Notifications








