അദ്ദേഹം ചുംബനങ്ങളുടെ രാജാവാണ്! ബെൻസ് പിൻവലിച്ച മോഡലിലിൽ ജാടയ്ക്ക് വന്നിറങ്ങുന്ന സുന്ദരനെ കണ്ടോ

ഒരു കാലത്ത് പേടിച്ച് പേടിച്ച് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കിയും പെട്ടെന്ന് ചാനൽ മാറ്റിയുമൊക്കെ ഒരു ഗാനം ആസ്വദിക്കണമെന്നുണ്ടെങ്കിൽ അത് ഇമ്രാൻ ഹാഷ്മിയുടേതായിരിക്കും. 90-സ് കിഡ്സിൻ്റെ ആരാധനാപാത്രമായിരുന്ന അദ്ദേഹം അക്കാലത്ത് ചുംബിക്കാത്ത നടിമാരില്ല എന്ന് പറഞ്ഞാലും അത് അതിശയോക്തിയാവില്ല. 2008-2012 കാലയളവില്‍ നിരവധി ബോക്‌സ്ഓഫീസ് ഹിറ്റുകളുടെ ഭാഗമായ ഇമ്രാന്‍ പിന്നീട് ചില പടങ്ങള്‍ പരാജയപ്പെട്ടതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്തു. ശേഷം 2024-ല്‍ താരം ടൈഗര്‍ 3 എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിലൂടെ ശക്തമായി തിരിച്ചുവന്നിരുന്നു. താരത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്.

അത്തരത്തിൽ താരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന ചിത്രങ്ങളാണ് ഇപ്പോൾ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്, അദ്ദേഹത്തിനൊപ്പം തന്നെ ആളുകൾ ശ്രദ്ധിച്ചത് അദ്ദേഹം വന്നിറങ്ങിയ മെയ്ബാക്ക് S560 മോഡലാണ്. ഇന്ത്യയിൽ 1.77 കോടി മുതലാണ് കാറിന് വില ആരംഭിക്കുന്നത്. മെയ്ബാക്ക് എസ്-ക്ലാസാണെങ്കിൽ 2.72 കോടി രൂപ മുതലും എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. S 580, S 680 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ഈ അത്യാഡംബര വാഹനം വിപണിയിൽ എത്തുന്നത്.

Emraan Hashmi spotted in Mercedes benz S560

2020 വരെ വിൽപ്പനയിലുണ്ടായിരുന്ന മോഡലാണ് എസ് ക്ലാസ് S560. ഇപ്പോഴുളള മോഡലുകളിൽ ലഭിക്കുന്ന അതേ എഞ്ചിൻ തന്നെയായിരുന്നു S560-യിലും ഉപയോഗിച്ചിരുന്നത്. ഇതിൽ ആദ്യത്തെ എസ്-ക്ലാസ് S 580 വേരിയന്റിന് 4.0 ലിറ്റർ 8 സിലിണ്ടർ പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. അത് 469 bhp കരുത്തിൽ പരമാവധി 700 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

അതേസമയം S 680 പതിപ്പിന് 6.0 ലിറ്റർ V12 പെട്രോൾ എഞ്ചിനാണ് ഹൃദയം. 603 bhp പവറിൽ 900 Nm torque വരെ നിർമിക്കാൻ ഫ്ലാഗ്ഷിപ്പ് പതിപ്പിനാവും. രണ്ട് യൂണിറ്റുകളും 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് ജോടിയാക്കിയിരിക്കുന്നത്. രണ്ടാമത്തേത് ഫോർവീൽ ഡ്രൈവ് ഓപ്ഷനുമായാണ് വരുന്നത്. മെയ്ബാക്ക് സെഡാന്റെ രണ്ട് വേരിയന്റുകളുടേയും പരമാവധി വേഗത 250 കിലോമീറ്ററായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

Emraan Hashmi spotted in Mercedes benz S560

ഇനി ഫീച്ചറുകളിലേക്ക് നോക്കിയാൽ മുന്നിലും പിന്നിലും ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകൾ, ഹീറ്റഡ്, വെൻറിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഫ്ലഷ് ഫിറ്റ് ഡോർ ഹാൻഡിലുകൾ, ആംബിയന്റ് ലൈറ്റുകൾ, പ്രീമിയം ലെതർ അപ്‌ഹോൾസ്റ്ററി പോലുള്ള സംവിധാനങ്ങളെല്ലാം കിട്ടും. ഇതുകൂടാതെ പിൻ സീറ്റുകൾക്കുള്ള മസാജ് ഫംഗ്‌ഷൻ, മെർസിഡീസ് MBUX ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ഫീച്ചറുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പിൻ യാത്രക്കാർക്ക് ജെസ്ച്ചറിലൂടെ ഇലക്ട്രിക്കലായി അടയ്ക്കാനാവുന്ന റിയർ ഡോളറുകളും മെർസിഡീസ് ബെൻസിന്റെ കാറിലുണ്ട്.

ഇമ്രാൻ ഹാഷ്മിയുടെ മറ്റ് ആഡംബര കാറുകളിലേക്ക് നോക്കിയാൽ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയാണ് പ്രമുഖൻ. ഈ ലക്ഷ്വറി എസ്‌യുവി 2022-ലാണ് ഇന്ത്യയിലെത്തിയത്. 3 കോടിയോളം വില വരുന്ന മോഡൽ നാല് വേരിയന്റുകളിലും മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലും രണ്ട് വീല്‍ബേസ് മോഡലുകളിലുമാണ് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കള്‍ ഈ കാര്‍ അവതരിപ്പിച്ചത്. ഇതിന് SE, HSE, ഓട്ടോബയോഗ്രഫി, ഫസ്റ്റ് എഡിഷന്‍ വേരിയന്റുകളും ലഭിക്കുന്നുണ്ട്.

Emraan Hashmi spotted in Mercedes benz S560

യാത്ര ചെയ്യുന്ന ആളുകള്‍ക്ക് പരമാവധി സുഖവും സൗകര്യവും ഉറപ്പാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ കാറിന്റെ ക്യാബിന്‍ പണികഴിപ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന നിലവാരമുള്ള മെറ്റീരിയലുകള്‍, പിവി പ്രോ ഒഎസുള്ള 13.2 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ഡിജിറ്റല്‍ ഡ്രൈവര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വോയ്സ് കമാന്‍ഡുകള്‍, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 29, 2025, 18:23 [IST]
English summary
Film actor emraan hashmi spotted in mercedes benz s560 at airport looks stunning
കൂടുതല്‍... #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X