പടക്കളം വാരിയത് 18 കോടി! മോളിവുഡിൻ്റെ ആദിത്യ ചോപ്ര; ഗാരേജിലേക്ക് എത്തിച്ചത് 41 ലക്ഷത്തിൻ്റെ എംപിവി

മലയാളി സിനിമയിലെ നടനും അത് പോലെ തന്നെ തിരക്കേറിയ നിർമാതാവ് കൂടിയാണ് ഫ്രൈഡേ ഫിലിംസിൻ്റെ ഉടമയായ വിജയ് ബാബു. ആട് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിച്ച ആളാണ് സർബത്ത് ഷമീർ. ആട് 3 ആണ് വരാനിരിക്കുന്ന പടം. പടക്കളം എന്ന ചിത്രം നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു. 7 കോടി രൂപയ്ക്ക് നിർമിച്ച പടക്കളം എന്ന ചിത്രം 18 കോടി രൂപയോളം കളക്ഷൻ നേടുകയും ചെയ്തു. പുത്തൻ പടം ഹിറ്റായത് കൊണ്ട് തന്നെ വിജയ് ബാബു തൻ്റെ യാത്രകൾക്ക് കൂട്ടായി ടൊയോട്ടയുടെ പ്രീമിയം എംപിവി സ്വന്തമാക്കിയിരിക്കുകയാണ്.

താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷ വാർത്ത് പങ്കുവച്ചത്. ടൊയോട്ട ഇന്നോവ ഹൈക്രോസാണ് വിജയ് സ്വന്തമാക്കിയത്. ടൊയോട്ട ഇന്നോവ ഹൈക്രോസ് GX, GX(O), VX, VX(O), ZX, ZX(O) എന്നിങ്ങനെ ആറ് വേരിയൻ്റുകളിലാണ് വിപണനത്തിന് എത്തുന്നത്. ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക്, സൂപ്പർ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേൾ, സിൽവർ മെറ്റാലിക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക് മൈക്ക, സ്പാർക്ക്ലിംഗ് ബ്ലാക്ക് പേൾ ക്രിസ്റ്റൽ ഷൈൻ, അവൻ്റ് ഗാർഡ് ബ്രോൺസ് മെറ്റാലിക് എന്നിവയുൾപ്പെടെ നിരവധി കളർ ഓപ്ഷനുകളിലും എംപിവി വാങ്ങാനാവും.

actor and producer Vijay babu buys innova hycross

ഇതിൽ ബ്ലാക്ക്ലിഷ് അഗേഹ ഗ്ലാസ് ഫ്ലേക്ക് എന്ന നിറത്തിലുളള ടോപ്പ് എൻഡ് വേരിയൻ്റ് തന്നെയാണ് വിജയ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. 2.0 ലിറ്റർ, 4-സിലിണ്ടർ സ്ട്രോംഗ് ഹൈബ്രിഡ് എഞ്ചിനുള്ള ഈ വലിയ വാഹനം ഇലക്ട്രിക് മോട്ടോറുമായി വരുന്നതിനാൽ തന്നെ 184 bhp കരുത്തിൽ പരമാവധി 188 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇ-സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 23.24 കിലോമീറ്റർ മൈലേജും ലഭിക്കും.

ഇതുകൂടാതെ 2.0 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലും ഇന്നോവയുടെ ഹൈക്രോസ് ലഭ്യമാണ്. ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി വരുന്ന മോഡലിന് 173 bhp പവറിൽ പരമവധി 209 Nm torque ഉത്പാദിപ്പിക്കാനാവുമെന്നാണ് ടൊയോട്ട പറയുന്നത്. 10.1 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, 9-സ്പീക്കർ JBL സൗണ്ട് സിസ്റ്റം, ക്വിൽഡ് ലെതർ സീറ്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയ അത്യാധുനിക ഫീച്ചറുകളെല്ലാം തന്നെ വിജയ് ബാബുവിൻ്റെ വാഹനത്തിൽ ലഭിക്കുന്നു.

actor and producer Vijay babu buys innova hycross

പവർഡ് ടെയിൽഗേറ്റ്, മെമ്മറി ഫംഗ്‌ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പിൻ സീറ്റുകൾക്കുള്ള പവർഡ് ഓട്ടോമൻ സപ്പോർട്ട്, 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ മോഡേൺ ഫീച്ചറുകളും ഹൈക്രോസ് എംപിവിയുടെ പ്രധാന പ്രത്യേകതകളാണ്.

ലെയ്ൻ-കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ഓട്ടോമാറ്റിക് ഹൈ ബീം, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് തുടങ്ങിയ ADAS ഫീച്ചറുകളും വാഹനത്തിലുണ്ട്. ഇനി വിലയുടെ കാര്യത്തിലേക്ക് നോക്കിയാൽ 19.94 ലക്ഷം രൂപ മുതൽ 31.34 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. ടാക്‌സും ഇൻഷുറൻസുമെല്ലാമായി കൊച്ചിയിൽ എംപിവിയുടെ ടോപ്പ് എൻഡ് വേരിയന്റിന് 40.90 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ.

വിജയ് ബാബുവിൻ്റെ ഗാരേജിൽ മഹീന്ദ്ര ഥാർ, അതോടൊപ്പം തന്നെ ടൊയോട്ടയുടെ വെൽഫയറും ഉണ്ട്. ഒരു കാരവൻ നൽകുന്ന എല്ലാ സുഖസൗകര്യങ്ങളും നൽകാൻ മോഡൽ പ്രാപ്‌തമാണ് എന്ന മിടുക്കാണ് താരങ്ങളുടെ ശ്രദ്ധയാകർഷിക്കുന്നതിൻ്റെ പ്രധാന കാരണം. 2021 മോഡലാണ് വിജയ് ബാബുവിൻ്റെ പക്കലുളളത്. 2025 മോഡൽ ടൊയോട്ട വെല്‍ഫയറിന് രണ്ട് വേരിയന്റുകളാണ ഉളളത്. ആദ്യത്തെ ഹൈ വേരിയന്റിന് 1.22 കോടി രൂപയാണ് വില. കൂടുതല്‍ പ്രീമിയം വേരിയന്റായ വിഐപി വിത്ത് എക്‌സിക്യൂട്ടീവ് ലോഞ്ച് പാക്കേജിന് 1.32 കോടി രൂപയാണ് വില. എക്‌സ്‌ഷോറൂം വിലകള്‍ ആണിത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, June 28, 2025, 15:19 [IST]
English summary
Film producer and actor vijay babu brings home toyota innova hycross images inside
കൂടുതല്‍... #auto news #celebrity car
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X