കേന്ദ്ര ബജറ്റിൽ സ്ക്രാപ്പേജ് പോളിസിയെ പരാമർശിച്ച് കേന്ദ്ര ധനമന്ത്രി പറഞ്ഞതിങ്ങനെ

സ്ക്രാപ്പേജ് പോളിസി എന്ന് കുറേ നാളായി കേൾക്കുന്നതല്ലാതെ അതിൽ കൂടുതൽ എന്തെങ്കിലും വാർത്തകൾ കേൾക്കുന്നില്ലായിരുന്നു. അപ്പോഴാണ് ഇന്നത്തെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ സ്ക്രാപ്പേജ് പോളിസിയെ പറ്റിയും, പഴക്കം ചെന്ന സർക്കാർ വാഹനങ്ങളും മറ്റും പൊളിക്കുന്നതിനെ പറ്റിയും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും സർക്കാർ സാമ്പത്തിക പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞത്.

പഴയ വാഹനങ്ങളും ആംബുലൻസുകളും ഒഴിവാക്കുന്നതിന് സംസ്ഥാന സർക്കാരുകളെ കേന്ദ്രം പിന്തുണയ്ക്കുമെന്നും മന്ത്രി പ്രത്യേകം പറഞ്ഞു. 2021-22 ബജറ്റിൽ പ്രഖ്യാപിച്ച വാഹന സ്ക്രാപ്പേജ് നയം കൂടാതെ, കേന്ദ്ര സർക്കാരിന് കീഴിലുള്ള പഴയ വാഹനങ്ങൾ ഒഴിവാക്കാനുള്ളപ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ കൂടുതൽ ഫണ്ട് ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അഭിപ്രായപ്പെട്ടത്.

കേന്ദ്ര ബജറ്റിൽ സ്ക്രാപ്പേജ് പോളിസിയെ പരാമർശിച്ച് കേന്ദ്ര ധനമന്ത്രി പറഞ്ഞതിങ്ങനെ

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലുള്ള ഒമ്പത് ലക്ഷം വാഹനങ്ങൾ 2023 ഏപ്രിൽ 1 മുതൽ നിർത്തലാക്കുമെന്ന് സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. വളരെപ്പെട്ടെന്ന് തന്നെ ബിഎസ് 6 എമിഷൻ മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതും ഇലക്ട്രിക്ക് വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കുന്നതുമൊക്കെ ഇതിന്‍റെ ഭാഗമായിരുന്നു. ഇങ്ങനെ വായു മലിനീകരണത്തിനെതിരായ പോരാട്ടം അനുദിനം ശക്തിപ്പെടുത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍.

2021 ഓഗസ്റ്റിൽ സ്‍ക്രാപ്പിംഗ് നയം അവതരിപ്പിച്ചുകൊണ്ട് അയോഗ്യവും മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കാനും സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാനും ഈ നയം സഹായിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. 20 വർഷത്തില്‍ അധികം പഴക്കമുള്ള വ്യക്തിഗത വാഹനങ്ങളും 15 വർഷത്തില്‍ അധികം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും നിരത്തിൽ തുടരണമെങ്കിൽ ഫിറ്റ്‌നസ് പരിശോധന നടത്തണമെന്നാണ് ഈ നിയമം.

കേന്ദ്ര ബജറ്റിൽ സ്ക്രാപ്പേജ് പോളിസിയെ പരാമർശിച്ച് കേന്ദ്ര ധനമന്ത്രി പറഞ്ഞതിങ്ങനെ

2023-24 വർഷത്തെ കേന്ദ്ര ബജറ്റിൽ അഞ്ചാമത്തെ മുൻഗണനയായിട്ടാണ് കാലപ്പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുന്നത് ഇടംപിടിച്ചത്. ചെറിയ നാക്ക് പിഴയോടെയാണ് പഴയ വാഹനങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഓൾ പൊലൂട്ടിങ്ങ് വെഹിക്കിൾ എന്നത് ഓൾഡ് പൊളിറ്റിക്കൽ എന്ന് വായിച്ചത് സഭയിൽ ചിരി പടർത്തുകയായിരുന്നു.

ഫിറ്റ്നസ് സർട്ടിഫിക്കേഷൻ നേടുന്നതിൽ പരാജയപ്പെടുകയോ അനുയോജ്യമല്ലെന്ന് കണ്ടെത്തുകയോ ചെയ്താൽ, വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കും. പഴയ വാഹനങ്ങൾ ഒഴിവാക്കി വാങ്ങുന്ന വാഹനങ്ങൾക്ക് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും (യുടി) റോഡ് നികുതിയിൽ 25 ശതമാനം വരെ നികുതി ഇളവ് നൽകുമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. 100 ബില്യണിലധികം രൂപയുടെ (1.3 ബില്യൺ ഡോളർ) പുതിയ നിക്ഷേപം ആകർഷിക്കാനും ലോഹങ്ങൾക്കായി രാജ്യം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് തടയാനും പദ്ധതി സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. വിലപിടിപ്പുള്ള ലോഹങ്ങൾ പുനരുപയോഗം ചെയ്യപ്പെടാത്തതിനാലും ഊർജ വീണ്ടെടുക്കൽ ശൂന്യമായതിനാലും ഇന്ത്യയിൽ എൻഡ് ഓഫ് ലൈഫ് വാഹനങ്ങൾ നിർത്തലാക്കുന്നത് നിലവിൽ ഉൽപ്പാദനക്ഷമമല്ലെന്ന് സര്‍ക്കാര്‍ പറയുന്നു.

രജിസ്‌ട്രേഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റിക്ക് (ആർ‌വി‌എസ്‌എഫ്) ആവശ്യമായ സൈബർ സുരക്ഷാ സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്നാണ് റോഡ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. വാഹനങ്ങൾ സ്‌ക്രാപ്പുചെയ്യുന്നതിന് മുമ്പ് ലോക്കൽ പോലീസുമായി വാഹനങ്ങളുടെ റെക്കോർഡ് പരിശോധിക്കാൻ ആർ‌വി‌എസ്‌എഫിന് ആവശ്യമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രജിസ്ട്രേഷൻ റദ്ദാക്കൽ പ്രക്രിയ ഇപ്പോൾ കൂടുതൽ ലളിതമാക്കുകയും ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തു. വാഹനങ്ങളിലെ എല്ലാ യാത്രക്കാരുടെയും സുരക്ഷ വർധിപ്പിക്കുന്നതിനായി, വാഹന നിർമ്മാതാക്കൾ പിൻ സീറ്റുകളിലും സീറ്റ് ബെൽറ്റ് അലാറം സംവിധാനം ഏർപ്പെടുത്തുന്നത് നിർബന്ധമാക്കാൻ സർക്കാർ ആലോചിക്കുന്നതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്ഗരി മുൻപ് പറഞ്ഞിരുന്നു

പഴയതും അനുയോജ്യമല്ലാത്തതുമായ വാഹനങ്ങൾ നിരത്തിലിറക്കി പകരം ആധുനികവും പുതിയതുമായ വാഹനങ്ങൾ നിരത്തിലിറക്കാനുള്ള സർക്കാരിൻ്റെ പദ്ധതിയാണിത്. 2021-2022 ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ചതിന് ശേഷം 2022 ഏപ്രിൽ 1 മുതൽ നയം പ്രാബല്യത്തിൽ വന്നു. വെഹിക്കിൾ സ്ക്രാപ്പേജ് പോളിസി വ്യക്തിഗത വാഹനങ്ങൾക്ക് 20 വർഷത്തിനും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷത്തിനും ശേഷം ഫിറ്റ്നസ് ടെസ്റ്റുകൾ നൽകുന്നു.

More from DriveSpark

Article Published On: Wednesday, February 1, 2023, 18:15 [IST]
English summary
Finance minister nirmala sitharaman pointout scrappage policy on budget
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X