ഹോണ്ട സിവിക്കില്‍ നടത്തിയത് വിചിത്ര പരീക്ഷണം; വീഡിയോ വൈറല്‍

വാഹനങ്ങളെ വ്യത്യസ്ത രീതിയില്‍ മനോഹരമാക്കുകയും മോഡിഫൈ ചെയ്യുകയും ചെയ്യുന്ന വാര്‍ത്തകള്‍ നാം കണ്ടിട്ടുണ്ട്. അത്തരത്തില്‍ മോഡിഫൈ ചെയ്ത വാഹനങ്ങള്‍ നമ്മള്‍ കണ്ടിട്ടും ഉണ്ടാകാം.

ഹോണ്ട സിവിക്കില്‍ നടത്തിയത് വിചിത്ര പരീക്ഷണം; വീഡിയോ വൈറല്‍

ഇവിടെ ഇന്നും നാം അത്തരത്തിലൊരു മോഡിഫിക്കേഷനെക്കുറിച്ചാണ് പരിചയപ്പെടാന്‍ പോകുന്നത്. ലൈഫ് OD എന്ന യൂട്യൂബ് ചാനലില്‍ വന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നതും വാര്‍ത്തയാകുന്നതും.

ഹോണ്ട സിവിക്കില്‍ നടത്തിയത് വിചിത്ര പരീക്ഷണം; വീഡിയോ വൈറല്‍

വിചിത്രമായ പരീക്ഷണങ്ങളിലൊന്ന് എന്നൊക്കെ വേണമെങ്കില്‍ ഇതിനെ വിളിക്കാം. സംഭവം എന്താണെന്ന് അറിയേണ്ടേ! സൈക്കിളിന്റെ പെഡലില്‍ നിന്നുള്ള പവര്‍ ഉപയോഗിച്ച് ഒരു കാറിന്റെ ആന്തരിക ജ്വലന എഞ്ചിന്‍ (ICE) മാറ്റി സ്ഥാപിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും.

ഹോണ്ട സിവിക്കില്‍ നടത്തിയത് വിചിത്ര പരീക്ഷണം; വീഡിയോ വൈറല്‍

നാലാം തലമുറ ഹോണ്ട സിവികാണ് ഇത്തരത്തില്‍ മോഡിഫൈ ചെയ്ത് എടുത്തിരിക്കുന്നതെന്നും വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം. പോസ്റ്റുചെയ്ത വീഡിയോയില്‍ ഇതിന്റെ നിര്‍മ്മാണം എങ്ങനെയായിരുന്നുവെന്ന് വ്യക്തമായി കാണിക്കുന്നു.

ഗിയര്‍ബോക്‌സ് കേടുപാടുകള്‍ കൂടാതെ ടീം കാറിന്റെ ICE നീക്കം ചെയ്തു. തുടര്‍ന്ന സൈക്കിളിന്റെ പിന്‍ ചക്രം നീക്കം ചെയ്യുകയും അതിന്റെ പിന്‍ കാസറ്റ് വാഹനത്തിന്റെ ട്രാന്‍സ്മിഷനില്‍ ഘടിപ്പിക്കുകയും ചെയ്തു.

ഹോണ്ട സിവിക്കില്‍ നടത്തിയത് വിചിത്ര പരീക്ഷണം; വീഡിയോ വൈറല്‍

സിവിക് എഞ്ചിന്‍ ബേയില്‍ നിന്ന് സൈക്കിള്‍ പുറത്തേക്ക് തള്ളി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. തല്‍ഫലമായി, രണ്ടുപേര്‍ സൈക്കിളില്‍ കയറി ഇരുന്ന പെഡല്‍ ചെയ്യുമ്പോള്‍, കാറിന്റെ സ്റ്റിയറിംഗ് വീല്‍ നിയന്ത്രണം മറ്റൊരാള്‍ ഏറ്റൊടുക്കുന്നു.

ഹോണ്ട സിവിക്കില്‍ നടത്തിയത് വിചിത്ര പരീക്ഷണം; വീഡിയോ വൈറല്‍

രസകരമായ ഒരു കാര്യം എന്തെന്ന് ചോദിച്ചാല്‍ ഈ കാറിന്റെ സ്പീഡ് വെറും 2 മൈല്‍ വേഗതയില്‍ താഴെയാണ്, അതായത് ഒരു ശരാശരി വ്യക്തിയുടെ നടത്തത്തിന്റെ വേഗതയേക്കാള്‍ വേഗത കുറവാണ്.

ഹോണ്ട സിവിക്കില്‍ നടത്തിയത് വിചിത്ര പരീക്ഷണം; വീഡിയോ വൈറല്‍

വഴിയില്‍ കണ്ട് രസകരമായ ഈ കാര്യം കുറച്ച് പേര്‍ ക്യാമറകളില്‍ പകര്‍ത്തുമ്പോള്‍, അമ്പരന്ന് നില്‍ക്കുന്നവരെയും വീഡിയോയില്‍ കാണാന്‍ സാധിക്കും.

ഹോണ്ട സിവിക്കില്‍ നടത്തിയത് വിചിത്ര പരീക്ഷണം; വീഡിയോ വൈറല്‍

ഇവരെ പിന്തുടരുന്ന ഒരു പൊലീസ് വാഹനം എത്തുന്നതും, പരീക്ഷണാത്മക വാഹനത്തെക്കുറിച്ച് പൊലീസുകാരന്‍ ചോദിച്ച് മനസ്സിലാക്കുന്നതും വീഡിയോയില്‍ കാണാം. സൈക്കിള്‍ യാത്രക്കാര്‍ ഉദ്യോഗസ്ഥരോട് കാര്യങ്ങള്‍ വിശദീകരിച്ചുകഴിയുമ്പോള്‍, അവര്‍ പോവുകയും മൂവരും തങ്ങളുടെ യാത്ര തുടരുകയും ചെയ്യുന്നു.

Image Courtesy: Life OD

Most Read Articles

Malayalam
English summary
Find Here Honda Civic Modified With Bicycle, Video Goes Viral. Read in Malayalam.
Story first published: Tuesday, July 6, 2021, 17:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X