Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹ്യുണ്ടായി വെന്യു N-ലൈന്‍ രാജ്യത്ത് ഔദ്യോഗികമായി വില്‍പ്പനയ്ക്കെത്തിയിരിക്കുകയാണ്. രണ്ട് വേരിയന്റുകളില്‍ എത്തുന്ന വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 12.16 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

പുതിയ ഹ്യുണ്ടായി വെന്യു N-ലൈന്‍ N6, N8 എന്നീ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. ടോപ്പ്- എന്‍ഡ് വേരിയന്റിന് 13.15 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില. 2022 ഹ്യുണ്ടായി വെന്യു N-ലൈന്‍ അടുത്തിടെ അപ്ഡേറ്റ് ചെയ്ത വെന്യൂവിനെ അടിസ്ഥാനമാക്കിയുള്ളതാണ്, കൂടാതെ കമ്പനിയുടെ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 7-സ്പീഡ് DCT ഗിയര്‍ബോക്സുമായി ജോടിയാക്കുകയും ചെയ്യുന്നു.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

സ്റ്റാന്‍ഡേര്‍ഡ് വെന്യുവുമായി താരതമ്യപ്പെടുത്തുമ്പോള്‍, പുതിയ വെന്യു N-ലൈനിന് ബോഡിയിലെ റെഡ് ആക്സന്റ്, പുതിയ അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, റിയര്‍ സ്പോയിലര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റുകള്‍, സ്പോര്‍ട്ടി റൈഡ് നല്‍കുന്നതിനായി ട്വീക്ക് ചെയ്ത സസ്പെന്‍ഷന്‍ എന്നിങ്ങനെ നിരവധി വിഷ്വല്‍ അപ്ഡേറ്റുകള്‍ ലഭിക്കുന്നുണ്ട്.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

ഈ വിഭാഗത്തില്‍, ടാറ്റ നെക്സോണ്‍, മഹീന്ദ്ര XUV300, കിയ സോനെറ്റ്, നിസാന്‍ മാഗ്‌നൈറ്റ് ടര്‍ബോ, റെനോ കൈഗര്‍, അടുത്തിടെ പുറത്തിറക്കിയ മാരുതി സുസുക്കി ബ്രെസ എന്നിവയാണ് ഹ്യുണ്ടായി വെന്യു N-ലൈനിന്റെ പ്രാഥമിക എതിരാളികള്‍. പുതിയ വെന്യു N-ലൈന്‍ മത്സരത്തിനെരുങ്ങുമ്പോള്‍ ഈ മോഡലുകള്‍ തമ്മിലുള്ള വിലകള്‍ താരതമ്യം ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത്.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

ഹ്യുണ്ടായി വെന്യു N-ലൈന്‍ vs കിയ സോനെറ്റ്

വെന്യു N-ലൈന്‍ പോലെ സോനെറ്റിന്റെ ഒരു സ്‌പോര്‍ട്ടിയര്‍ പതിപ്പ് കിയ വാഗ്ദാനം ചെയ്യുന്നില്ല, എന്നിരുന്നാലും, ഹ്യുണ്ടായിയുടെ സഹോദര കമ്പനി വെന്യു N-ലൈനിന്റെ അതേ എഞ്ചിന്‍ സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്നു.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

1.0-ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ഒരു DCT-യുമായി ജോടിയാക്കിയിരിക്കുന്ന സോനെറ്റ് വിപണിയില്‍ ലഭ്യമാണ്. സമാനമായ സജ്ജീകരണമുള്ള കിയ സോനെറ്റിന് 11.55 ലക്ഷം രൂപ മുതല്‍ വിലയുണ്ട്, വെന്യു N-ലൈനേക്കാള്‍, 50,000 രൂപ കുറവാണ് ഈ മോഡലിനെന്ന് വേണം പറയാന്‍.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

ഹ്യുണ്ടായി വെന്യു N-ലൈന്‍ vs മാരുതി സുസുക്കി ബ്രെസ

മാരുതി സുസുക്കി ബ്രെസ അടുത്തിടെയാണ് നവീകരണങ്ങളോടെ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതിന് ഡിസൈന്‍ ട്വീക്കുകളും ടെക് അപ്ഗ്രേഡുകളും ഉള്‍പ്പെടുന്ന നിരവധി അപ്ഡേറ്റുകളാണ് പുതുക്കലില്‍ ലഭിച്ചിരിക്കുന്നത്.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

പുതിയ ബ്രെസയ്ക്ക് 1.5 ലിറ്റര്‍ എഞ്ചിന്‍ കരുത്ത് പകരുന്നു, കൂടാതെ പാഡില്‍ ഷിഫ്റ്ററുകളുള്ള പുതിയ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും ലഭിക്കുന്നു, എന്നിരുന്നാലും ടര്‍ബോചാര്‍ജ്ഡ് പതിപ്പ് ഓഫറില്‍ ഇല്ല.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

2022 മാരുതി സുസുക്കി ബ്രെസയുടെ AT വേരിയന്റുകള്‍ക്ക് 10.96 ലക്ഷം മുതല്‍ 13.96 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില, പുതിയ വെന്യു N-ലൈന്‍ വേരിയന്റുകള്‍ക്ക് 12.16 ലക്ഷം മുതല്‍ 13.15 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ടോപ്പ്-സ്‌പെക്ക് ബ്രെസയേക്കാള്‍ 80,000 രൂപ കുറവാണ്.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

ഹ്യുണ്ടായി വെന്യു N-ലൈന്‍ vs ടാറ്റ നെക്‌സോണ്‍

ടാറ്റ നെക്സോണ്‍ കാര്‍ നിര്‍മാതാവിന്റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. കൂടാതെ മാരുതി സുസുക്കി ബ്രെസയ്ക്ക് ശേഷം കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ എസ്‌യുവിയുമാണ്.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

നെക്സോണിന് 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ മാനുവലിലോ AMT-യിലോ ഘടിപ്പിച്ചിരിക്കുന്നു, അതേസമയം AMT പതിപ്പുകള്‍ക്ക് 9.24 ലക്ഷം മുതല്‍ 14.07 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

ഹ്യുണ്ടായി വെന്യു N-ലൈന്‍ vs മഹീന്ദ്ര XUV300

മഹീന്ദ്ര XUV300 കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ ഒരു നല്ല ഓപ്ഷനാണ്, കാരണം DCT ഓഫറില്‍ ഇല്ല എന്നതിനാല്‍ മാനുവല്‍ അല്ലെങ്കില്‍ AMT ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുന്നു.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

മഹീന്ദ്ര XUV300-ന്റെ AMT ശ്രേണിക്ക് 10.50 ലക്ഷം മുതല്‍ 12.30 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില, ഇത് ടോപ്പ്-സ്‌പെക്ക് XUV300 വേരിയന്റിന് എന്‍ട്രി ലെവല്‍ വെന്യു N-ലൈനേക്കാള്‍ 15,000 രൂപ കൂടുതലാണ്.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

ഹ്യുണ്ടായി വെന്യു N-ലൈന്‍ vs റെനോ കൈഗര്‍

മാനുവല്‍ അല്ലെങ്കില്‍ CVT ഗിയര്‍ബോക്സുമായി ഘടിപ്പിച്ച 99 bhp കരുത്തും 160 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ എഞ്ചിന്‍ ലഭിക്കുന്ന സ്പോര്‍ട്ടിയര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ വേരിയന്റും റെനോ കൈഗറിന് ലഭിക്കുന്നു.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

ഓട്ടോമാറ്റിക് (CVT) വേരിയന്റുകളുടെ വില 9.82 ലക്ഷം മുതല്‍ 10.62 ലക്ഷം രൂപ വരെയാണ്, വെന്യു N-ലൈനേക്കാള്‍ വളരെ കുറവാണ് വില, എന്നിരുന്നാലും, വെന്യു N-ലൈനിന്റെ DCT ഗിയര്‍ബോക്സുമായി താരതമ്യപ്പെടുത്തുമ്പോള്‍ CVT ഗിയര്‍ബോക്സ് നിരാശാജനകമാണ്.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

ഹ്യുണ്ടായി വെന്യു N-ലൈന്‍ vs നിസാന്‍ മാഗ്‌നൈറ്റ്

റെനോ കൈഗറിന് സമാനമായി, നിസാന്‍ മാഗ്നൈറ്റിന് 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വേരിയന്റും ലഭിക്കുന്നു, അത് മാനുവല്‍ അല്ലെങ്കില്‍ CVT ഗിയര്‍ബോക്സ് ഉപയോഗിച്ച് 99 bhp കരുത്തും 160 Nm ടോര്‍ക്കും നല്‍കുന്നു.

Hyundai Venue N-ലൈനും എതിരാളികളും; വിലകള്‍ തമ്മിലുള്ള താരതമ്യം ഇവിടുണ്ട്

CVT പതിപ്പുകളുടെ വില 9.74 ലക്ഷം മുതല്‍ 10.53 ലക്ഷം രൂപ വരെയാണ്, വെന്യു N-ലൈനേക്കാള്‍ താങ്ങാനാവുന്നതും മോശമല്ലാത്തൊരു CVT ലഭിക്കുന്ന മോഡല്‍ കൂടിയാണ് മാഗ്നൈറ്റ്.

More from DriveSpark

Article Published On: Wednesday, September 7, 2022, 10:41 [IST]
English summary
Find here hyundai venue n line vs against its competitors price comparison
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X