മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ഇന്ത്യയില്‍ ഇപ്പോള്‍ ഓട്ടോമോട്ടീവ് വ്യവസായത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ് ഹ്യുണ്ടായി. ബ്രാന്‍ഡ് ഇപ്പോള്‍ പതിറ്റാണ്ടുകളായി രാജ്യത്തെ രണ്ടാമത്തെ വലിയ നിര്‍മാതാക്കളായി തുടരുകയും ചെയ്യുന്നു.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

നിരവധി മോഡലുകളെ വിപണിയില്‍ എത്തിച്ച് ജനങ്ങളുടെ വിശ്വസ്തത നേടിയെടുക്കാനും ഹ്യൂണ്ടായിക്ക് സാധിച്ചിട്ടുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ പോലും, ഹ്യുണ്ടായി കാറുകള്‍ ഇന്ന് വളരെ മികച്ചതാണ്.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ഹ്യുണ്ടായി കാറുകള്‍ വിശ്വസനീയവും അവരുടെ സേവന ശൃംഖല ഇന്ത്യയിലുടനീളവും വളരെ ശക്തവുമാണ് എന്നതാണ് ഇതിന് പ്രധാന കാരണം. സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന 5 മികച്ച ഹ്യൂണ്ടായി കാറുകള്‍ ഏതൊക്കെയെന്ന് പരിശോധിച്ചാലോ!.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ഹ്യുണ്ടായി i10 (2012-2018)

സിറ്റി ഡ്രൈവിംഗിലെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് i10. ഇതിന് ധാരാളം പവര്‍ ഉണ്ട്, അതിശയിപ്പിക്കുന്ന ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം നിങ്ങള്‍ക്ക് നല്ല മൈലേജും വാഹനം നല്‍കുന്നു.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ഒരു ചെറിയ സെക്കന്‍ഡ് ഹാന്‍ഡ് കാറാണ് നിങ്ങള്‍ തെരയുന്നതെങ്കില്‍ ഇതൊരു മികച്ച ഓപ്ഷനെന്ന് വേണം പറയാന്‍. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും 1.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ഉപയോഗിച്ചാണ് മോഡല്‍ വിപണിയില്‍ എത്തിയിരുന്നത്. 2.5-3.5 ലക്ഷം രൂപയ്ക്ക് സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഇന്ന് കാര്‍ ലഭ്യമാണ്.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ഹ്യുണ്ടായി എലാന്‍ട്ര (2014-2019)

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മറ്റൊരു കൊറിയന്‍ കാറാണ് എലാന്‍ട്ര. ഹോണ്ട സിവിക്, ടൊയോട്ട കൊറോള, സ്‌കോഡ ഒക്ടാവിയ തുടങ്ങിയ കാറുകളോട് മത്സരിച്ച പ്രീമിയം സെഡാനാണ് എലാന്‍ട്ര.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

അത്യന്തം സുഖപ്രദമായ യാത്രയ്ക്കും എളുപ്പമുള്ള ഡ്രൈവിംഗിനും പേരുകേട്ടതാണ് ഈ വാഹനം. 2 ലിറ്റര്‍ പെട്രോള്‍ ഒരു മാന്യമായ പഞ്ചില്‍ പായ്ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

പുതിയ വേരിയന്റുകള്‍ക്ക് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിങ്ങനെ രണ്ട് സവിശേഷതകള്‍ കൂടി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോഗിച്ച എലാന്‍ട്രയ്ക്ക് അതിന്റെ പഴക്കമനുസരിച്ച് 6-15 ലക്ഷം രൂപ വരെ സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ വില വരും.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ഹ്യുണ്ടായി വെര്‍ണ (2014-2020)

സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നാണ് വെര്‍ണ, പ്രത്യേകിച്ച് ഡീസല്‍ യൂണിറ്റ്. 1.5 ലീറ്റര്‍ ഡീസല്‍ മികച്ച പരിഷ്‌കരണവും വിശ്വാസ്യതയും വാഗ്ദാനം ചെയ്യുന്നു.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

1 ലക്ഷത്തിലധികം കിലോമീറ്ററുകള്‍ ഒരു തടസ്സവുമില്ലാതെ ആളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ വാഹനം കൊണ്ടുനടക്കുകയും ചെയ്യുന്നു. അതിന്റെ ഫ്യൂച്ചറിസ്റ്റിക്, സ്റ്റെലിഷ് രൂപവും, സവിശേഷതകളും വാഹനത്തെ ഇന്നും ജനപ്രീയമാക്കുന്നു. ഒരു സെക്കന്‍ഡ് ഹാന്‍ഡ് വെര്‍ണയ്ക്ക് അതിന്റെ വര്‍ഷവും അവസ്ഥയും അനുസരിച്ച് 4-10 ലക്ഷം രൂപ വരെ വില വരുമെന്ന് വേണം പറയാന്‍.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ഹ്യുണ്ടായി i20 (2012-2020)

കൊറിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും മികച്ച പ്രീമിയം ഹാച്ച്ബാക്കുകളില്‍ ഒന്നാണ് i20. ഏകദേശം 10 വര്‍ഷത്തിലേറെയായി ഇത് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. മാത്രമല്ല അത് വളരെ മികച്ച രീതിയില്‍ കാലത്തിന് അനുസരിച്ചുള്ള മാറ്റത്തിന് വിധേയമാകുകയും ചെയ്യാറുണ്ട്.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

വാഹനത്തില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ഫീച്ചറുകളുടെ എണ്ണം പ്രശംസനീയമാണ്. അള്‍ട്രാ-ലൈറ്റ് സ്റ്റിയറിംഗും ഓപ്ഷണല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും കാരണം i20 സിറ്റി യാത്രകള്‍ക്ക് വളരെ ജനപ്രിയമാണ്.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ഇപ്പോള്‍, സെക്കന്‍ഡ് ഹാന്‍ഡ് വിപണിയിലും വാഹനത്തിന് ആവശ്യക്കാര്‍ ഏറെയാണ്. 3-8 ലക്ഷം രൂപയ്ക്ക് ഉള്ളില്‍ ഒരു i20 സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാന്‍ സാധിക്കും.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ഹ്യുണ്ടായി സൊണാറ്റ (2004-2015)

ഹ്യുണ്ടായി സൊണാറ്റ ഒരുപക്ഷേ അക്കാലത്തെ പ്രീമിയം സെഡാന്‍ ആയിരുന്നു. മെര്‍സിഡീസ് ശൈലിയിലുള്ള ഹെഡ്‌ലൈറ്റുകളും ഗോള്‍ഡ് നിറവും ഇതിനെ വളരെ ഉയര്‍ന്ന സെഗ്മെന്റില്‍ നിന്നുള്ള ഒരു കാര്‍ പോലെയാക്കി.

മടിവേണ്ട! സെക്കന്‍ഡ് ഹാന്‍ഡ് വിപണിയില്‍ നിന്നും തെരഞ്ഞെടുക്കാവുന്ന മികച്ച ഹ്യൂണ്ടായി കാറുകള്‍

ആളുകള്‍ അന്ന് ചെലവഴിക്കാന്‍ തയ്യാറായതിനേക്കാള്‍ വളരെ ഉയര്‍ന്ന വിലയായതിനാല്‍ ഇന്ത്യയില്‍ ഇതിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെന്ന് പറയുന്നതാകും ശരി. നിലവില്‍, ഏകദേശം 5-7 ലക്ഷം രൂപയ്ക്ക് നിങ്ങള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സെക്കന്‍ഡ് ഹാന്‍ഡ് ഹ്യുണ്ടായി കാറുകളിലൊന്നാണ് സൊണാറ്റ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Find here some best second hand hyundai cars you can buy in india
Story first published: Sunday, November 7, 2021, 9:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X