ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

ഇന്ധനവില കുതിച്ചുയരുകയും ഡല്‍ഹി പോലുള്ള നഗരങ്ങള്‍ വായു മലിനീകരണവുമായി മല്ലിടുകയും ചെയ്യുന്ന സാഹചര്യത്തില്‍, രാജ്യത്ത് സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പന ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

ഇലക്ട്രിക് വാഹങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഒരുക്കമാണെങ്കിലും, നിലവില്‍ സാധാരണക്കാരനും താങ്ങാവുന്ന വിലയില്‍ ഒരു മോഡല്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും. ഈ സാഹചര്യത്തിലാണ് ആളുകള്‍ സിഎന്‍ജി എന്ന ഓപ്ഷനിലേക്ക് മാറി ചിന്തിക്കുന്നത്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

ബിഎസ് VI മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുന്നത് ഇന്ത്യയില്‍ ഈ ശുദ്ധമായ ഇന്ധന കാറുകളുടെ വര്‍ധിച്ചുവരുന്ന ഡിമാന്‍ഡിന് കാരണമായി, കൂടുതല്‍ കൂടുതല്‍ നിര്‍മാതാക്കള്‍ സിഎന്‍ജി കാറുകളിലേക്ക് ചുവടുവെക്കുകയും ചെയ്തു.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

മാരുതി, ഹ്യുണ്ടായി പോലുള്ള ബ്രാന്‍ഡുകള്‍ ഈ വിഭാഗത്തില്‍ കൂടുതല്‍ പ്രബലരാകാനൊരുങ്ങുമ്പോഴാണ് ഈ വിഭാഗത്തിലേക്ക് ടാറ്റയും ചുവടുവെയ്ക്കാനൊരുങ്ങുന്നത്. ടാറ്റ കൂടി എത്തുന്നതോടെ സിഎന്‍ജി വിഭാഗത്തില്‍ മത്സരം കടുക്കുമെന്ന് ഏറെക്കുറെ ഉറപ്പാകുകയും ചെയ്തിട്ടുണ്ട്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

നേരത്തെ ഉണ്ടായിരുന്ന ഡീസല്‍ മോഡലുകളെ പിന്‍വലിച്ച് ഈ നിയിലേക്ക് സിന്‍ജി, ഹൈബ്രിഡ് വാഹനങ്ങളെ എത്തിക്കുന്നതിനാണ് മാരുതി ശ്രമിക്കുന്നത്. ഏതാനും മാസങ്ങളായുള്ള സിഎന്‍ജി വാഹനങ്ങളുടെ വില്‍പ്പന പരിശോധിച്ചാല്‍ ഗണ്യമായ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും കാണാന്‍ സാധിക്കും.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു കാര്‍ സ്വന്തമാക്കിയാല്‍ നിരവധി നേട്ടങ്ങളുണ്ട്. അതിശയകരമായ ഇന്ധനക്ഷമത കൂടാതെ, ഫാക്ടറി നിര്‍മ്മിതവും മികച്ച പ്രകടനവും വാഗ്ദാനം ചെയ്യുന്നു. ഫാക്ടറിയില്‍ നിന്നുള്ള സിഎന്‍ജി വേരിയന്റില്‍ വരുന്നതും പരമ്പരാഗത ഇന്ധന കാറുകള്‍ പോലെ തന്നെ മികച്ചതുമായ കുറച്ച് വാഹനങ്ങളാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

മാരുതി സുസുക്കി വാഗണ്‍ആർ LXi 1.0 സിഎന്‍ജി

സിഎന്‍ജി വിഭാഗത്തില്‍ സാധാരണക്കാരനും താങ്ങാവുന്ന ഒരു മോഡലാണ് മാരുതിയുടെ വാഗണ്‍ആര്‍. ലോ-സ്‌പെക്ക് LXi-യില്‍ മാത്രമേ സിഎന്‍ജി ലഭ്യമുള്ളൂവെങ്കിലും, ARAI റിപ്പോര്‍ട്ട് ചെയ്ത മൈലേജ് 32.52 കിലോമീറ്ററാണ്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

6.55 ലക്ഷം രൂപ വിലയുള്ള ഈ LXi 1.0 സിഎന്‍ജി വേരിയന്റിന് യഥാക്രമം 5500 rpm-ല്‍ 58 bhp കരുത്തും 3500 rpm-ല്‍ 78 Nm പരമാവധി പവറും പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഒരു എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

ഹ്യുണ്ടായി ഓറ S 1.2 സിഎന്‍ജി പെട്രോള്‍

സെഡാന്‍ വിഭാഗത്തില്‍ ഒരു സിഎന്‍ജി വേരിയന്റാണ് നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍, ഹ്യുണ്ടായി ഓറയാണ് നിങ്ങളുടെ ഏറ്റവും മികച്ച ചോയ്‌സ് എന്ന് വേണം പറയാന്‍. എന്നിരുന്നാലും, ഓറയ്ക്ക് പൂര്‍ണ്ണ-സിഎന്‍ജി വേരിയന്റ് ഇല്ല. പകരം ബൈ-ഫ്യുവല്‍ സിഎന്‍ജി പെട്രോള്‍ വേരിയന്റാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

ഈ വേരിയന്റില്‍ 1.2-ലിറ്റര്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു, കൂടാതെ 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും ഉള്‍പ്പെടുന്നു. ഇതിന് 6000 rpm-ല്‍ 68 bhp കരുത്തും 95 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ കഴിയും. 28 km/kg മൈലേജും ARAI റിപ്പോര്‍ട്ട് ചെയ്യുന്നു. 7.28 ലക്ഷം രൂപ വിലയുള്ള, ഹ്യുണ്ടായി ഓറ ഒരു അസാധാരണ ചോയ്സാണ്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

മാരുതി ആള്‍ട്ടോ 800

രണ്ട് വേരിയന്റുകളില്‍ സിഎന്‍ജി വാഗ്ദാനം ചെയ്യുന്ന ചുരുക്കം ചിലരില്‍ മോഡലുകളില്‍ ഒന്നാണ് മാരുതി ആള്‍ട്ടോ. കുറഞ്ഞ വിലയുള്ള മാരുതി ആള്‍ട്ടോ 800 LXI S-സിഎന്‍ജിയുടെ വില 5.38 ലക്ഷം രൂപയാണ്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

അതേസമയം ഉയര്‍ന്ന വേരിയന്റായ മാരുതി ആള്‍ട്ടോ 800 LXI Opt S-സിഎന്‍ജിയുടെ വില 5.45 ലക്ഷം (ഓണ്‍- റോഡ്) രൂപയാണ്. ന്യായമായ പ്രതിദിന യാത്രയ്ക്കുള്ള മികച്ച ചോയിസാണിതെന്ന് വേണം പറയാന്‍. ഈ കാറുകള്‍ക്ക് ARAI റിപ്പോര്‍ട്ട് ചെയ്ത മൈലേജ് 31.59km/kg ആണ്.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് മാഗ്ന 1.2 കപ്പ VTVT സിഎന്‍ജി

ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് 2020 ഏപ്രിലിലാണ് കമ്പനി പുറത്തിറക്കിയത്. അതിന്റെ സിഎന്‍ജി വേരിയന്റായ ഗ്രാന്‍ഡ് i10 നിയോസ് മാഗ്ന 1.2 കപ്പ VTVT സിന്‍ജിയുടെ വില 7.92 ലക്ഷം (ഓണ്‍-റോഡ്) രൂപയാണ്. ഇത് 18.9 km/kg എന്ന സാക്ഷ്യപ്പെടുത്തിയ മൈലേജ് നല്‍കുന്നുവെന്നും ARAI സാക്ഷ്യപ്പെടുത്തി.

ഫാക്ടറി-ഫിറ്റഡ് സിഎന്‍ജി യൂണിറ്റിനൊപ്പം ലഭ്യമായ ഇന്ത്യയിലെ മികച്ച കാറുകള്‍

ഈ മാഗ്‌ന 1.2 കപ്പ VTVT സിഎന്‍ജി വേരിയന്റില്‍ യഥാക്രമം 6000 rpm-ല്‍ 68 bhp കരുത്തും 4000 rpm-ല്‍ 95 Nm പരമാവധി ടോര്‍ക്കും പുറപ്പെടുവിക്കുന്ന എഞ്ചിനാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
English summary
Find here some cars you can buy in india with a factory fitted cng unit
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X