എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

ഇന്ത്യന്‍ വാഹന വിപണിയില്‍, എസ്‌യുവികള്‍ വാങ്ങുന്നവര്‍ക്കിടയില്‍ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല കാര്‍ നിര്‍മാതാക്കളും ഈ വിഭാഗത്തില്‍ മത്സരം കടുപ്പിച്ചിരിക്കുകയാണ്.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

അടുത്ത കാലത്തായി, കോംപാക്ട്, മിഡ്-സൈസ്, വലിയ എസ്‌യുവികള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പുതിയ ലോഞ്ചുകള്‍ വിപണിയില്‍ കണ്ടു. എന്നിരുന്നാലും, ഉയര്‍ന്ന ഡിമാന്‍ഡും നിര്‍മ്മാണ വെല്ലുവിളികളും കുറച്ച് വാഹനങ്ങള്‍ക്ക് വിപണിയില്‍ ഉയര്‍ന്ന കാത്തിരിപ്പ് കാലയളവാണ് ഉള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച എതാനും എസ്‌യുവികളെയും, അവയുടെ കാത്തിരിപ്പ് കാലയളവും ഒന്ന് പരിശോധിക്കാം.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

മഹീന്ദ്ര ഥാര്‍

ഇന്ന് ഇന്ത്യന്‍ കാര്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള ഒരു മോഡലാണ് മഹീന്ദ്ര ഥാര്‍. തെരഞ്ഞെടുത്ത വേരിയന്റുകള്‍ക്കായി, വാങ്ങുന്നവര്‍ ഇപ്പോള്‍ ഡെലിവറി എടുക്കാന്‍ ഒരു വര്‍ഷം വരെ കാത്തിരിക്കണം.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

2.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ മോട്ടോര്‍, 2.2 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ഥാര്‍ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ എത്തിയതുമുതല്‍ മികച്ച സ്വീകാര്യതയാണ് വാഹനത്തിന് ലഭിക്കുന്നത്.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

ഹ്യുണ്ടായി ക്രെറ്റ

ഈ ശ്രേണിയിലെ മറ്റൊരു ജനപ്രീയ മോഡലാണ് കൊറിയന്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ക്രെറ്റ. ലോവര്‍ വേരിയന്റുകളില്‍ 9 മാസം വരെയാണ് കാത്തിരിപ്പ് കാലാവധി. മിഡ്, ടോപ്പ്-സ്‌പെക്ക് ട്രിമ്മുകള്‍ക്ക് താരതമ്യേന കുറഞ്ഞ കാത്തിരിപ്പ് ഉണ്ടെങ്കിലും 1 മാസം മുതല്‍ 3 മാസം വരെ കാത്തിരിക്കേണ്ടി വരും.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ ക്രെറ്റ ലഭ്യമാണ്. 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍. അതോടൊപ്പം ഒന്നിലധികം ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു (CVT, 6 സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക്, 7 സ്പീഡ് DCT).

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

നിസാന്‍ മാഗ്‌നൈറ്റ്

നിസാന്‍ ഇന്ത്യ തങ്ങളുടെ ആദ്യത്തെ സബ് -4 മീറ്റര്‍ എസ്‌യുവിയായി, മാഗ്‌നൈറ്റ് കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ചെറിയ ക്രോസ്ഓവര്‍ വാങ്ങുന്നവരുടെ ഇടയില്‍ വലിയ മതിപ്പ് ഉണ്ടാക്കി.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

പ്രധാനമായും അതിന്റെ ആക്രമണാത്മക വില നിര്‍ണ്ണയം വാഹനത്തെ ജനപ്രീയമാക്കിയെന്ന് വേണം പറയാന്‍. ഇത് നിലവില്‍ നിര്‍മ്മാതാവിന്റെ നിരയിലെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന മോഡല്‍ കൂടിയാണ്.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

ഈ ചെറിയ എസ്‌യുവിയുടെ ചില വകഭേദങ്ങള്‍ 7 മാസം വരെ ഉയര്‍ന്ന കാത്തിരിപ്പ് കാലാവധി ആവശ്യപ്പെടുന്നു. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് മാഗ്‌നൈറ്റ് വിപണിയില്‍ എത്തുന്നു.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി വാഗ്ദാനം ചെയ്യുന്നു, ടര്‍ബോ-പെട്രോള്‍ മോട്ടോറില്‍ CVT ഒരു ഓപ്ഷനായി ലഭ്യമാണ്.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

കിയ സോനെറ്റ്

കിയ ഇന്ത്യയുടെ ഏറ്റവും താങ്ങാനാവുന്ന ഓഫറായ സോനെറ്റിന് തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് 5 മാസം വരെ കാത്തിരിപ്പ് കാലാവധിയുണ്ട്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളില്‍ സോനെറ്റ് വാഗ്ദാനം ചെയ്യുന്നു.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക്, 6 സ്പീഡ് iMT, 7 സ്പീഡ് DCT എന്നിവ ഉള്‍പ്പെടെ ധാരാളം ഗിയര്‍ബോക്‌സ് ഓപ്ഷനുകളും സോനെറ്റില്‍ ലഭ്യമാണ്.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

കിയ സെല്‍റ്റോസ്

ഈ വിഭാഗത്തില്‍ കൂടുതല്‍ കാത്തിരിപ്പ് കാലയളവ് ആവശ്യപ്പെടുന്ന മറ്റൊരു മോഡലാണ് കിയ സെല്‍റ്റോസ്. ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഒരു കിയ സെല്‍റ്റോസിന്റെ ഡെലിവറി എടുക്കാന്‍ വാങ്ങുന്നവര്‍ വളരെക്കാലം കാത്തിരിക്കേണ്ടതുണ്ട്. തെരഞ്ഞെടുത്ത വേരിയന്റിനെ ആശ്രയിച്ച് കാത്തിരിപ്പ് കാലയളവ് 5 മാസം വരെയാണ്.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

ടാറ്റ നെക്‌സോണ്‍

ടാറ്റ നെക്‌സോണ്‍ ഇന്ത്യന്‍ വിപണിയില്‍ രണ്ട് എഞ്ചിന്‍ ചോയിസുകളുമായി ലഭ്യമാണ് - 1.2 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോ-ഡീസല്‍. ഒരു ഇലക്ട്രിക് പവര്‍ട്രെയിന്‍ ഓപ്ഷനും (നെക്‌സോണ്‍ ഇവി) കമ്പനി വില്‍ക്കുന്നുണ്ട്.

എസ്‌യുവി ശ്രേണിയുടെ ജനപ്രീതി വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കാത്തിരിപ്പ് കാലയളവുള്ള മോഡലുകള്‍

നെക്സോണില്‍, പെട്രോള്‍, ഡീസല്‍ വേരിയന്റുകള്‍ക്കായി നിലവില്‍ 3 മാസം മുതല്‍ 5 മാസം വരെയാണ് കാത്തിരിപ്പ് കാലയളവ്. നെക്‌സോണ്‍ EV- യ്ക്ക് കുറഞ്ഞ കാത്തിരിപ്പ് കാലയളവാണുള്ളത്. ഇത് ഏകദേശം 2 മാസം വരെയാണ്.

Most Read Articles

Malayalam
English summary
Find Here Some SUVs With Highest Waiting Period In India. Read in Malayalam.
Story first published: Saturday, July 10, 2021, 14:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X