Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

കഴിഞ്ഞ വര്‍ഷം, ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതിനാല്‍, ഇന്ത്യയിലെ ധാരാളം കാര്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഡീസല്‍ എഞ്ചിനുകള്‍ നിര്‍ത്തലാക്കിയിരുന്നു. ചിലവ് വര്‍ധിക്കും എന്ന കാരണം കൊണ്ട് മാത്രമാണ് മിക്ക നിര്‍മാതാക്കളും ഡിസല്‍ വാഹനങ്ങളോട് ഗുഡ് ബൈ പറഞ്ഞത്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

എന്നാല്‍ അടുത്ത കാലത്തായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് ഡീസല്‍ കാറുകള്‍ക്ക് ഇന്നും വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് തന്നെയാണ്. ഇന്ധന വിലയിലും അടിക്കടി വര്‍ധനവാണ് ഉണ്ടാകുന്നത്. പെട്രോളും ഡീസലും തമ്മിലുള്ള വ്യത്യാസം ഇപ്പോള്‍ ശ്രദ്ധേയമാണ്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ഇതിന്റെയൊക്ക് ഭാഗമായി ഇക്കാലത്ത് പലരും ഇപ്പോഴും ഡീസല്‍ കാര്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ട്. നിങ്ങള്‍ ഇപ്പോള്‍ വിപണിയില്‍ നിന്നും ഒരു ഡീസല്‍ കാര്‍ വാങ്ങന്‍ പദ്ധതിയിടുന്നുണ്ടെങ്കില്‍, തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന മികച്ച കുറച്ച് മോഡലുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ഹ്യുണ്ടായി i20

നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന ഏറ്റവും ആവേശകരവും ഫീച്ചറുകള്‍ നിറഞ്ഞതുമായ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഹ്യുണ്ടായി i20. ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ വാഗ്ദാനം ചെയ്യുന്ന വിപണിയില്‍ അവശേഷിക്കുന്ന ചുരുക്കം ചില ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഇത്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

i20 ഡീസലിന് 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍-4 മോട്ടോറാണ് ലഭിക്കുന്നത്. ഇത് 100 bhp കരുത്തും 240 Nm torque ഉം നല്‍കുന്നു. ഇവിടെ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ മാത്രമേ ലഭ്യമാകൂകയുള്ളു. ഡീസല്‍-ഓട്ടോമാറ്റിക് ഓപ്ഷന്റെ അഭാവം അല്‍പ്പം സങ്കടകരമാണെന്ന് വേണം പറയാന്‍.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റങ്ങളോടെയാണ് പുതിയ വാഹനം വിപണിയില്‍ എത്തിയിരിക്കുന്നത്. കണക്ട് ടെക്‌നോളജിയാണ് കാറിന്റെ പ്രധാന സവിശേഷത. എല്‍ഇഡി ഡിആര്‍എല്ലുകളോട് കൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, Z ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവ പുറമെയുള്ള സവിശേഷതകളാണ്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ആംബിയന്റ് ലൈറ്റിംഗ്, മൗണ്ടഡ് കണ്‍ട്രോളുകളുള്ള സ്റ്റിയറിംഗ് വീല്‍, പിന്‍ എസി വെന്റുകള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവയും ഓഫറിലെ ചില സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

കിയ സോനെറ്റ്

കോംപാക്ട് എസ്‌യുവി സെഗ്മെന്റില്‍ പരിഗണിക്കാവുന്ന മികച്ച ഓപ്ഷനുകളിലൊന്നാണ് കിയ സോനെറ്റ്. അതിന്റെ ആക്രമണാത്മക വില നിര്‍ണ്ണയത്തിനും ഒന്നിലധികം പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം ഫീച്ചറുകളുടെ ഒരു നീണ്ട നിരയും വാഹനത്തെ ജനപ്രീയമാക്കി മാറ്റുന്നു.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ഇതിന്റെ 1.5-ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, 4-സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ രണ്ട് രീതിയിലാണ് നിര്‍മാതാക്കള്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. മാനുവല്‍ പതിപ്പ് (6-സ്പീഡ് MT) 100 bhp കരുത്തും 240 Nm torque ഉം സൃഷ്ടിക്കുമ്പോള്‍, ഓട്ടോമാറ്റിക് പതിപ്പ് (6-സ്പീഡ് AT), 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്ന രീതിയിലാണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ഈ വര്‍ഷം മെയ് മാസത്തിലാണ് സോനെറ്റിന്റെ നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 6.79 ലക്ഷം രൂപ മുതലാണ് ഈ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. നവീകരണത്തിന്റെ ഭാഗമായി വാഹനത്തിലേക്ക് മാറ്റങ്ങള്‍ കൊണ്ടുവരാനും ബ്രാന്‍ഡിന് സാധിച്ചിട്ടുണ്ട്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ലോഗോ ഡിസൈന്‍ നവീകരിച്ചതിന് പുറമെ, പുതിയ കിയ സോനെറ്റിലേക്ക് കമ്പനി രണ്ട് പുതിയ സവിശേഷതകള്‍ ചേര്‍ത്തിട്ടുണ്ട്. ഇതില്‍ പാഡില്‍ ഷിഫ്റ്ററുകള്‍, സെഗ്മെന്റ്-ആദ്യത്തെ വോയ്സ്-അസിസ്റ്റഡ് സണ്‍റൂഫ് ഓപ്പറേഷന്‍, റിയര്‍ വിന്‍ഡോ സണ്‍ഷെയ്ഡുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

പുതിയ കിയ സോനെറ്റ് ഇപ്പോള്‍ മുന്‍ മോഡലിനെ അപേക്ഷിച്ച് നിരവധി സെഗ്മെന്റ്-ആദ്യ കൂട്ടിച്ചേര്‍ക്കലുകള്‍ ഉള്‍പ്പെടെ നിരവധി അപ്ഡേറ്റുകള്‍ അവതരിപ്പിക്കുന്നു. ഇത് ഇതിനകം തന്നെ ആകര്‍ഷകമായ കോംപാക്ട് എസ്‌യുവിയെ വാങ്ങുന്നവരെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. ഓട്ടോമാറ്റിക് വേരിയന്റുകളില്‍ പാഡില്‍ ഷിഫ്റ്ററുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് രാജ്യത്തെ പ്രേമികളെ സന്തോഷിപ്പിക്കുന്ന സ്പോര്‍ട്ടി ഡ്രൈവിംഗിന് കാരണമാകുന്നു.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ടാറ്റ നെക്‌സോണ്‍

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രചാരമുള്ള കോംപാക്ട് എസ്‌യുവികളിലൊന്നാണ് ടാറ്റ നെക്സോണ്‍. ഗ്ലോബല്‍ എന്‍സിഎപി പരീക്ഷിച്ചതുപോലെ ഉയര്‍ന്ന യാത്രാ സുരക്ഷ വാഗ്ദാനം ചെയ്യുന്ന വാഹനം പെട്രോള്‍, ഡീസല്‍, ഇലക്ട്രിക് പതിപ്പുകളില്‍ ഇന്ന് ലഭ്യമാണ്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ഡീസല്‍ വേരിയന്റ് 1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍-4 യൂണിറ്റാണിലാണ് നിരത്തിലെത്തുന്നത്. ഈ യൂണിറ്റ് 110 bhp കരുത്തും 260 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയും. ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനും 6-സ്പീഡ് എഎംടിയും ഉള്‍പ്പെടുന്നു.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ട്രാക്ഷന്‍ കണ്‍ട്രോള്‍, റോള്‍-ഓവര്‍ മിറ്റിഗേഷന്‍, എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, എല്‍ഇഡി ലൈറ്റിംഗ്, ത്രീ-ടോണ്‍ ഇന്റീരിയറുകള്‍, ഇലക്ട്രിക് സണ്‍റൂഫ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, എബിഎസ് വിത്ത് ഇബിഡി, റിവേഴ്‌സ് പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങി ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് ടാറ്റ നെക്‌സോണിന് ലഭിക്കുന്നുണ്ട്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

ഹ്യുണ്ടായി ക്രെറ്റ

കൊറിയന്‍ നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്രെറ്റ. ഒരു ഡീസല്‍ എഞ്ചിന്‍ ഉള്‍പ്പെടെ ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകളും ഓഫറിലുണ്ടെന്നതാണ് വാഹനത്തിന്റെ പ്രധാന സവിശേഷത.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

1.5 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ്, ഇന്‍ലൈന്‍-4 യൂണിറ്റ് 115 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കുന്നു. വാങ്ങുന്നവര്‍ക്ക് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും 6-സ്പീഡ് ടോര്‍ക്ക്-കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും തെരഞ്ഞെടുക്കാം.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

പഴയ പതിപ്പില്‍ നിന്നും മൊത്തത്തില്‍ മാറ്റങ്ങളോടെയാണ് പുതുതലമുറ ക്രെറ്റ വിപണിയില്‍ എത്തുന്നത്. ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ കാസ്‌കേഡിംഗ് ഗ്രില്ലാണ് മുന്‍വശത്ത് അവതരിപ്പിക്കുന്നത്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പുതുതായി രൂപകല്‍പ്പന ചെയ്ത എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും സവിശേഷതയാണ്. ഫ്രണ്ട് ബമ്പറും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ എല്‍ഇഡി ഫോഗ് ലാമ്പുകളും അടിയില്‍ ഫോക്‌സ് സില്‍വര്‍ സ്‌കഫ് പ്ലേറ്റുകളുള്ള സെന്‍ട്രല്‍ എയര്‍ ഇന്‍ടേക്കും ഫീച്ചര്‍ ചെയ്യുന്നു.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, EBD ഉള്ള എബിഎസ്, പാഡില്‍ ഷിഫ്റ്ററുകള്‍, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, പിന്‍ പാര്‍ക്കിംഗ് ക്യാമറ & സെന്‍സറുകള്‍, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഹില്‍-ഡിസെന്റ് കണ്‍ട്രോള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവയാണ് പുതിയ ഹ്യൂണ്ടായ് ക്രെറ്റയിലെ മറ്റ് സവിശേഷതകള്‍.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

കിയ സെല്‍റ്റോസ്

പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ക്കൊപ്പം കിയ സെല്‍റ്റോസ് അതിന്റെ ആര്‍ക്കിടെക്ചര്‍ ക്രെറ്റയുമായി പങ്കിടുന്നു. സെല്‍റ്റോസിന്റെ ഡീസല്‍ എഞ്ചിന്‍ ഹ്യുണ്ടായിയുടെ അതേ 1.5 ലിറ്റര്‍ യൂണിറ്റാണ്, സമാനമായ പവര്‍ ഔട്ട്പുട്ട് തന്നെയെന്ന് വേണം പറയാന്‍. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും സമാനമാണ് - 6-സ്പീഡ് MT, 6-സ്പീഡ് AT.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

മെയ് മാസത്തില്‍ തന്നെ സെല്‍റ്റോസിന്റെയും നവീകരിച്ച പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 9.95 ലക്ഷം രൂപ മുതല്‍ 17.65 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. അവതരിപ്പിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വാഹനത്തിന് ഒരു നവീകരണം കമ്പനി നല്‍കുന്നത്.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

പുതിയതും കൂടുതല്‍ സ്‌റ്റൈലിഷും ആധുനികവുമായ കിയ ലോഗോ ബോണറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഔട്ട്ഗോയിംഗ് മോഡലില്‍ നിന്നുള്ള ഡിസൈനും ശൈലിയും 2021 കിയ സെല്‍റ്റോസ് നിലനിര്‍ത്തുന്നു.

Kia Seltos മുതല്‍ Tata Nexon വരെ; വിപണിയില്‍ വാങ്ങാന്‍ കഴിയുന്ന മികച്ച ഡീസല്‍ കാറുകള്‍ ഇതൊക്കെ

റാപ്പറൗണ്ട് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടൈഗര്‍-നോസ് ഗ്രില്‍, മസ്‌കുലര്‍ ബമ്പര്‍ എന്നിവയ്ക്കൊപ്പം പരിചിതമായ ഫ്രണ്ട് ഫാസിയ ഇപ്പോഴും ഇതിന് ലഭിക്കുന്നു. ഡ്യുവല്‍-ടോണ്‍ ഡയമണ്ട്-കട്ട് അലോയ് വീലുകളില്‍ ടോപ്പ്-സ്‌പെക്ക് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ എസ്‌യുവി ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനുകളിലും ലഭ്യമാണ്.

Most Read Articles

Malayalam
English summary
Find here some top diesel cars you can buy in india details
Story first published: Monday, November 8, 2021, 13:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X