ഏറ്റവും മികച്ച ഇന്ധനക്ഷമതയുള്ള മാരുതി സുസുക്കി സിഎന്‍ജി കാറുകള്‍ ഇതൊക്കെ
അടുത്ത കാലത്തായി, ഇന്ധന വിലയിലെ വര്‍ദ്ധനവും പ്യുവര്‍ ഇന്ധനത്തിലേക്കുള്ള പ്രേരണയും കാരണം സിഎന്‍ജി കാറുകള്‍ ജനപ്രിയമായി മാറിക്കൊണ്ടിരിക്കുകയാണ്. പല കാര്‍ നിര്‍മാതാക്കളും അവരുടെ നിലവിലുള്ള കാറുകള്‍ക്കൊപ്പം സിഎന്‍ജി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു.

എന്നിരുന്നാലും, നിരവധി മോഡലുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് മാരുതി സുസുക്കി തന്നെയാണ് ഈ വിഭാഗത്തില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് വേണം പറയാന്‍. മാരുതി സുസുക്കിയില്‍ നിന്നും വിപണിയില്‍ എത്തുന്ന ഏറ്റവും മികച്ച 5 ഇന്ധനക്ഷമതയുള്ള സിഎന്‍ജി കാറുകള്‍, അവയുടെ മൈലേജ്, വിലനിര്‍ണ്ണയം, എഞ്ചിന്‍ സ്‌പെസിഫിക്കേഷനുകള്‍ എന്നിവയാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

മാരുതി സുസുക്കി സെലേറിയോ സിഎന്‍ജി
ഏറ്റവും ഇന്ധനക്ഷമതയുള്ള മാരുതി സുസുക്കി സിഎന്‍ജി കാര്‍ സെലേറിയോയാണ്, ഇത് കിലോഗ്രാമിന് 35 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

6.7 ലക്ഷം രൂപയാണ് എക്സ്‌ഷോറൂം വില, മാരുതി സുസുക്കി സെലേറിയോ സിഎന്‍ജി VXi ട്രിമ്മില്‍ വാഗ്ദാനം ചെയ്യുന്നു. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 56 bhp കരുത്തും 82 Nm ടോര്‍ക്കും നല്‍കുന്ന 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് സെലേറിയോ സിഎന്‍ജിക്ക് കരുത്തേകുന്നത്.

ഒരു ബദല്‍ തിരയുന്നവര്‍ക്ക്, മാരുതി സുസുക്കി വാഗണ്‍ ആര്‍ സിഎന്‍ജിയും വാഗ്ദാനം ചെയ്യുന്നു, അതേ എഞ്ചിന്‍ അടിസ്ഥാനമാക്കി 34 കി.മീ/കിലോ മൈലേജ് നല്‍കുന്നു.

മാരുതി സുസുക്കി വാഗണ്‍ ആര്‍ സിഎന്‍ജി LXi, VXi വകഭേദങ്ങളില്‍ ലഭ്യമാണ്, അതിന്റെ വില 6.43 ലക്ഷം രൂപ മുതല്‍ (എക്‌സ്‌ഷോറൂം) ആരംഭിക്കുന്നു. സെലേറിയോയും വാഗണ്‍ആറും ഒരേ സെഗ്മെന്റില്‍ നിന്നുള്ളതാണ് എന്നതിനാല്‍ മാത്രമാണ് പട്ടികയില്‍ ഇടം പിടിക്കാത്തത്.

മാരുതി സുസുക്കി ആള്‍ട്ടോ 800 സിഎന്‍ജി
കമ്പനിയുടെ ഏറ്റവും ഇന്ധനക്ഷമതയുള്ള എന്‍ട്രി ലെവല്‍ ഓഫറാണ് മാരുതി സുസുക്കി ആള്‍ട്ടോ 800, എന്നിരുന്നാലും, സിഎന്‍ജിയുടെ കാര്യം വരുമ്പോള്‍, ആള്‍ട്ടോ 800 രണ്ടാമതാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.

എന്‍ട്രി ലെവല്‍ ആള്‍ട്ടോ 800 സിഎന്‍ജി 31.5 km/kg മൈലേജ് നല്‍കുന്നു, കൂടാതെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സിഎന്‍ജി ഓഫറെന്ന കിരീടവും സ്വന്തമാക്കി. LXi (O) വേരിയന്റിനെ അടിസ്ഥാനമാക്കി, മാരുതി സുസുക്കി ആള്‍ട്ടോ 800 സിഎന്‍ജിയുടെ വില 5.03 ലക്ഷം രൂപയാണ്.

കൂടാതെ 800 സിസി എഞ്ചിന്‍ മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 40 bhp കരുത്തും 60 Nm പീക്ക് ടോര്‍ക്കും നല്‍കുന്നു. അടുത്തിടെ പുറത്തിറക്കിയ 2022 മാരുതി സുസുക്കി ആള്‍ട്ടോ K10-ന് ഉടന്‍ ഒരു സിഎന്‍ജി വേരിയന്റ് ലഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ സിഎന്‍ജി
മൂന്നാമതായി, ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള 5 മാരുതി സുസുക്കി സിഎന്‍ജി കാറുകളുടെ പട്ടികയില്‍ സ്വിഫ്റ്റ് ഡിസയര്‍ സെഡാന്‍ ആണ് ഇടംപിടിക്കുന്നത്.

അത് കിലോഗ്രാമിന് 31.1 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. സ്വിഫ്റ്റിന്റെ അതേ എഞ്ചിന്‍ അടിസ്ഥാനമാക്കിയുള്ളതും കൂടുതല്‍ ഭാരമുള്ളതും ആണെങ്കിലും, മാരുതി സുസുക്കിക്ക് അതിന്റെ ഹാച്ച്ബാക്ക് സഹോദരങ്ങളെ അപേക്ഷിച്ച് ഡിസയര്‍ സിഎന്‍ജിയില്‍ നിന്ന് കൂടുതല്‍ കാര്യക്ഷമത പുറത്തെടുക്കാന്‍ കഴിഞ്ഞു.

സ്വിഫ്റ്റ് സിഎന്‍ജിക്ക് സമാനമായി, മാരുതി സുസുക്കി ഡിസയര്‍ സിഎന്‍ജി VXi, ZXi ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ 76 bhp കരുത്തും 98 Nm ടോര്‍ക്കും വികസിപ്പിക്കുന്നു. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസയര്‍ സിഎന്‍ജിയുടെ എക്സ് ഷോറൂം വില 8.23 ലക്ഷം രൂപയാണ്.

മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജി
അടുത്തിടെയാണ് മാരുതി സുസുക്കി, സ്വിഫ്റ്റ് സിഎന്‍ജി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 7.77 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില വരുന്നത്.

VXi, ZXi വകഭേദങ്ങളില്‍ സ്വിഫ്റ്റ് CNG വാഗ്ദാനം ചെയ്യുന്നു, കൂടാതെ 30.9 km/kg മൈലേജ് നല്‍കുന്നു. 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ 76 bhp കരുത്തും 98 Nm ടോര്‍ക്കും വികസിപ്പിക്കുന്ന 1.2 ലിറ്റര്‍ എഞ്ചിനാണ് പുതിയ മാരുതി സുസുക്കി സ്വിഫ്റ്റ് സിഎന്‍ജിക്ക് കരുത്തേകുന്നത്.

മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജി
അഞ്ചാം സ്ഥാനത്താണ് മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജി, ഇത് കിലോഗ്രാമിന് 26.11 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു.

അതേ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എര്‍ട്ടിഗയ്ക്ക് കരുത്തേകുന്നത്, സിഎന്‍ജി മോഡില്‍, 5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിന്റെ സഹായത്തോടെ എര്‍ട്ടിഗ 86 bhp കരുത്തും 121 Nm പരമാവധി ടോര്‍ക്കും വികസിപ്പിക്കുന്നു.

മാരുതി സുസുക്കി എര്‍ട്ടിഗ സിഎന്‍ജി മോഡല്‍ VXi, ZXi വകഭേദങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു, 10.5 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. കൂടാതെ, എര്‍ട്ടിഗ സിഎന്‍ജിയെക്കുറിച്ചുള്ള രസകരമായ ഒരു ഭാഗം, സിഎന്‍ജി ഓപ്ഷനുള്ള ഇന്ത്യയില്‍ വില്‍ക്കുന്ന ഒരേയൊരു എംപിവിയാണിത്.


Click it and Unblock the Notifications








