കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വൈറലായി 'വാക്‌സിന്‍ ഓട്ടോ'

കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ഒരു ചെറുത്ത് നില്‍പ്പാണ് വാക്‌സിനേഷന്‍. വാക്‌സിനേഷന്റെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആളുകളെ അവരുടെ കുത്തിവെയ്പ്പ് എടുക്കാന്‍ പ്രേരിപ്പിക്കുന്നതിനുമായി വിവിധ തരത്തിലുള്ള മാതൃകകള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു.

കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വൈറലായി 'വാക്‌സിന്‍ ഓട്ടോ'

അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തയാകുന്നത്. ചെന്നൈയില്‍ നിന്നുള്ള ഒരു കലാകാരന്‍, ഒരു ഓട്ടോറിക്ഷയെ അത്തരത്തിലുള്ളൊരു മാതൃകയാക്കി മാറ്റിയിരിക്കുകയാണ്. വാക്‌സിനേഷന്റെ പ്രയോജനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആളുകളെ അവരുടെ കുത്തിവെയ്പ്പ് എടുക്കാന്‍ പ്രേരിപ്പിക്കുന്നതിനുമായി കൊവിഡ് -19 വാക്‌സിനുകള്‍ ചിത്രീകരിക്കുന്ന ഒരു ഓട്ടോറിക്ഷയാണ് ഇപ്പോള്‍ താരം.

കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വൈറലായി 'വാക്‌സിന്‍ ഓട്ടോ'

ആര്‍ട്ട് കിംഗ്ഡം എന്ന ആര്‍ട്ട് സ്ഥാപനത്തിന്റെ സ്ഥാപകനായ ബി. ഗൗതം മാലിന്യ പൈപ്പുകള്‍, പഴയ പ്ലാസ്റ്റിക് കുപ്പികള്‍, പ്ലൈവുഡ് പോലുള്ള ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ എന്നിവയില്‍ നിന്നാണ് ഈ ഓട്ടോറിക്ഷയയെ ഇങ്ങനെ രൂപകല്‍പ്പന ചെയ്തത്.

കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വൈറലായി 'വാക്‌സിന്‍ ഓട്ടോ'

മുകളില്‍ നിന്ന് താഴേക്ക് ഇളം നീല നിറത്തില്‍ ഓട്ടോ റിക്ഷയില്‍ പെയിന്റ് ചെയ്തിട്ടുണ്ട്, കൂടാതെ സിറിഞ്ചുകളുടെയും വാക്‌സിന്‍ കുപ്പികളുടെയും വലിയ തനിപ്പകര്‍പ്പുകള്‍ എല്ലാ വശത്തും കാണാന്‍ സാധിക്കും.

കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വൈറലായി 'വാക്‌സിന്‍ ഓട്ടോ'

കൊവിഡ് -19 വാക്സിനുകളുടെ പ്രാധാന്യത്തെ പ്രതിനിധീകരിക്കുന്നതിനായി ഒരു വാക്‌സിന്‍ വിയലിന്റെ വലിയ പകര്‍പ്പ് ഓട്ടോയുടെ മുകളില്‍ ഘടിപ്പിച്ചിരിക്കുന്നു. മറ്റൊരു ചെറിയ വാക്‌സിന്‍ വിയല്‍ റെപ്ലിക്ക വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന് മുകളില്‍ നല്‍കിയിരിക്കുന്നു. ഓട്ടോയുടെ വശത്ത് ഒരു വലിയ സിറിഞ്ച് റെപ്ലിക്ക ഘടിപ്പിച്ചിട്ടുണ്ട്.

കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വൈറലായി 'വാക്‌സിന്‍ ഓട്ടോ'

ഈ സംരംഭത്തിനായി ആര്‍ട്ടിസ്റ്റ് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനുമായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് മാസം മുമ്പാണ് താന്‍ ആദ്യമായി ഓട്ടോയുടെ രൂപകല്‍പ്പന കോര്‍പ്പറേഷന് മുന്നില്‍ അവതരിപ്പിച്ചത്. നല്ല പ്രതികരണമാണ് ലഭിച്ചത്. ഓട്ടോയില്‍ ഡിസൈന്‍ നടപ്പിലാക്കാന്‍ പത്ത് ദിവസമെടുത്തുവെന്നും ഗൗതം പറഞ്ഞു.

കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വൈറലായി 'വാക്‌സിന്‍ ഓട്ടോ'

ആളുകളില്‍ അവബോധം പകരുന്നതിനായി നഗരത്തിലെ 15 സോണുകളിലേക്ക് 'വാക്‌സിന്‍ ഓട്ടോ' ഓടിക്കുന്ന ഒരു പ്രാദേശിക ഓട്ടോ ഡ്രൈവര്‍ നല്‍കിയ വാഹനത്തില്‍ രൂപകല്‍പ്പന നടപ്പാക്കി. പ്രചാരണത്തിന് ഇതുവരെ ചെന്നൈയിലെ പൊതുജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്.

കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വൈറലായി 'വാക്‌സിന്‍ ഓട്ടോ'

ഗൗതവും സംഘവും സന്നദ്ധപ്രവര്‍ത്തകരും വാക്‌സിനേഷന്‍ എടുക്കുന്നതിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖകള്‍ പൗരന്മാര്‍ക്ക് വിതരണം ചെയ്യുന്നു. 'വാക്‌സിന്‍ ഓട്ടോ' ക്കുള്ളിലെ ഒരു ശബ്ദ സംവിധാനം വാക്‌സിനേഷനുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളെയും അഭിസംബോധന ചെയ്യുന്നു. കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്നതിനായി, താനുമായി സഹകരിക്കാന്‍ സന്നദ്ധരായ സംഘടനകളെ കണ്ടെത്തിയാല്‍ അത്തരം കൂടുതല്‍ ഓട്ടോകള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഗൗതം വ്യക്തമാക്കി.

കൊവിഡ് -19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ വൈറലായി 'വാക്‌സിന്‍ ഓട്ടോ'

കഴിഞ്ഞ വര്‍ഷം, മാര്‍ച്ച് അവസാനം, രാജ്യം ആദ്യമായി കൊവിഡ് മൂലം ലോക്ക്ഡൗണ്‍ അവസ്ഥയിലേക്ക് പോയപ്പോള്‍, ഗൗതം ചെന്നൈ പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് യാത്രക്കാരെ തെരുവിലിറങ്ങാതിരിക്കാന്‍ ഒരു അദ്വിതീയ കൊറോണ' ഹെല്‍മെറ്റ് സൃഷ്ടിച്ചു. പ്രത്യേക ഹെല്‍മെറ്റ് സൃഷ്ടിക്കാന്‍ അദ്ദേഹം തകര്‍ന്ന ഹെല്‍മെറ്റും പേപ്പറുകളുമാണ് ഉപയോഗിച്ചത്.

Image Courtesy: B Gowtham

Most Read Articles

Malayalam
English summary
Find Here Vaccine Auto, Chennai Man Designed Auto Rickshaw To Spread Wwareness About Vaccination. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X