സിഗ്നലിൽ ഫോൺ തോണ്ടാൻ പോയാൽ പിഴ ഉറപ്പ്; എഐ ക്യാമറ നിങ്ങളുടെ ഫോട്ടം പിടിക്കുമെന്ന് മുന്നറിയിപ്പ്
കാറിൽ പോകുമ്പോൾ സിഗ്നലിൽ നിർത്തി ഫോൺ നോക്കുന്ന പ്രവണത പലർക്കുമുണ്ട്. പച്ച കത്താൻ സമയമുണ്ടെല്ലോ എങ്കിൽ കുറച്ച് നേരം ഫോൺ നോക്കിയേക്കാം എന്ന് എങ്ങാനും വിചാരിച്ചാൽ ഇനി ചലാൻ അങ്ങ് വീട്ടിൽ വരും. വാഹനം നിർത്തിയിടുമ്പോൾ ഫോൺ നോക്കാമല്ലോ എന്നോർത്താൽ അത് പോക്കറ്റ് കാലിയാവാനുളള ചിന്തയാണ് എന്ന് വേണം പറയാൻ. കാരണം നിങ്ങൾക്ക് ഫോൺ നോക്കണമെങ്കിൽ അത് റോഡരികിൽ മറ്റ് വാഹനങ്ങൾക്കോ യാത്രക്കാർക്കോ ശല്യമില്ലാതെ വേണം. സിഗ്നലിൽ കാത്ത് കിടക്കുമ്പോൾ നിങ്ങളുടെ മൊബൈലിൽ നോക്കാൻ പോയാൽ ചിലപ്പോൾ വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടേക്കാം. ആരും ശ്രദ്ധിക്കുന്നില്ല എന്ന് വിചാരിച്ചാൽ മുകളിൽ ഒരാൾ നിങ്ങളുടെ നീക്കങ്ങൾ കാണുന്നുണ്ട് കേട്ടോ.
സംഭവം നിങ്ങൾ വിചാരിക്കുന്നത് പോലെ ഇന്ത്യയിൽ അല്ല കേട്ടോ, എന്ന് കരുതി സിഗ്നലിൽ മൊബൈൽ ഉപയോഗിക്കുന്നത് അത്ര നല്ല ശീലമല്ല. കുവൈറ്റിൽ ട്രാഫിക് സിഗ്നലിൽ കാത്തുനിൽക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമലംഘനമായി കരുതുമെന്നാണ് അറിയിച്ചിരിക്കുന്നത്. റെഡ് സിഗ്നലിൽ വാഹനം നിശ്ചലമായിരിക്കുമ്പോൾ പോലും ഡ്രൈവിങ്ങിൽ വളരെ ശ്രദ്ധ വേണമെന്നും, ഫോണിൽ നോക്കിയിരിക്കുന്നത് കൊണ്ട് പച്ച സിഗ്നൽ തെളിഞ്ഞിട്ടും വാഹനങ്ങൾ മുന്നോട്ട് എടുക്കാൻ താമസിക്കുന്നു എന്നാണ് കണ്ടെത്തൽ.

വാഹനമോടിക്കുമ്പോൾ മൊബൈൽ മാറ്റിവെക്കുക, ഭക്ഷണസാധനങ്ങൾ, പേപ്പർ, പേന അല്ലെങ്കിൽ മറ്റേതെങ്കിലും സാധനങ്ങൾ നിങ്ങളുടെ കൈയിൽ ഉണ്ടാകരുതെന്നാണ് നിയമം അനുശാസിക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് പലര്‍ക്കും അത്ര സുഖകരമയി തോന്നില്ലെങ്കിലും സുരക്ഷിതമായ ഡ്രൈവിംഗിന് അത് ആവശ്യമാണ്. നിങ്ങളുടെ സഹയാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക.
ഇപ്പോള്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ പോലും സീറ്റ്‌ബെല്‍റ്റ് ധരിക്കല്‍ നിര്‍ബന്ധമാണ്. അപകടമുണ്ടായാല്‍ ആദ്യ ലെവലിലുള്ള സംരക്ഷണം സീറ്റ് ബെല്‍റ്റുകള്‍ ഉറപ്പാക്കുന്നു. ഉയര്‍ന്ന വേഗതയില്‍ വാഹനമോടിക്കുന്നത് ചിലര്‍ക്ക് ആവേശം നല്‍കും. എന്നാല്‍ ഇത് നിങ്ങള്‍ക്കും നിങ്ങളുടെ ചുറ്റുമുള്ള മറ്റ് വാഹനങ്ങള്‍ക്കും അപകടകരമായേക്കാം. തുറന്ന സ്ട്രെച്ച് ഉള്ള ഹൈവേയില്‍ ആണെങ്കിലും, എപ്പോഴും വേഗപരിധിക്കുള്ളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കുക.

അപകടകരമായ സാഹചര്യം വല്ലതും നേരിടുമ്പോള്‍ അല്ലാതെ അമിതവേഗത ഒഴിവാക്കുക. അമിതവേഗത നിങ്ങളുടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കിയേക്കാം. അത് മാരകമായ പ്രത്യാഘാതങ്ങളില്‍ ചെന്ന് പതിക്കും. മറ്റൊരു കാര്യം എന്താണെന്ന് വച്ചാൽ വാഹനങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ വെച്ചതിന് കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ഇടത്തോട്ടോ വലത്തോട്ടോ തിരിയുന്നതിന് മുമ്പ് അവ ശരിയായി ഉപയോഗിക്കുക.
ഇന്‍ഡിക്കേറ്റര്‍ ഉപയോഗിച്ച്, നിങ്ങളുടെ അടുത്ത നീക്കത്തെക്കുറിച്ച് പിന്നില്‍ നിന്നോ എതിര്‍വശത്ത് നിന്നോ വരുന്ന മറ്റ് ഡ്രൈവര്‍മാരെ മനസ്സിലാക്കാന്‍ അനുവദിക്കുക. അങ്ങനെ ചെയ്താല്‍ അവര്‍ക്ക് ജാഗ്രത പുലര്‍ത്താന്‍ കഴിയും. അതിനനുസരിച്ച് പ്രതികരിക്കാന്‍ അവര്‍ക്ക് മതിയായ സമയമുണ്ടാകും. അല്ലാതെ തിരിയുന്നതിന് തൊട്ട് മുൻപ് ഉപയോഗിക്കുന്നത് ദയവായി ഒഴിവാക്കാൻ ശ്രമിക്കുക.

നിങ്ങള്‍ വണ്ടിയോടിക്കുമ്പോള്‍ ഹൈ ബീമുകളും ലോ ബീമുകളും ശരിയായി ഉപയോഗിക്കുക. ഹൈ ബീം ഉപയോഗിക്കുന്നത് എതിര്‍വശത്ത് നിന്ന് വരുന്ന ഡ്രൈവര്‍ക്ക് പ്രശ്നമുണ്ടാക്കിയേക്കാം. കാരണം അത് അവരുടെ കാഴ്ച നിമിഷനേരം കൊണ്ട് മറച്ചേക്കാം. അത് മാരകമായ അപകടത്തിന് കാരണമാകുമെന്നതിനാല്‍ അക്കാര്യം ഒഴിവാക്കാൻ ശ്രമിക്കണം. നിങ്ങൾക്ക് മാത്രം കണ്ടാൽ പോരല്ലോ, എതിരെ വരുന്നവർക്ക് നിങ്ങളേയും കാണണ്ടേ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








