വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വന്ദേ ഭാരത് എക്സ്പ്രസിന് തീപിടിച്ചു

ഭോപ്പാലിലെ റാണി കമലപതിയിൽ നിന്ന് സാഗറിലെ ബിനാ സ്റ്റേഷന് സമീപം നിസാമുദ്ദീനിലേക്ക് പോവുകയായിരുന്ന വന്ദേ ഭാരത് ട്രെയിനിന്റെ സി-14 കോച്ചിന് തീപിടിച്ചു. ബാറ്ററി കമ്പാർട്ടുമെന്റിൽ നിന്നാണ് തീ പടർന്നതെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്. തീപിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തുകയും ചെയ്തു.

തിങ്കളാഴ്ച പുലർച്ചെ 5:40 നാണ് ട്രെയിൻ നമ്പർ 20171 ഭോപ്പാൽ-ഹസ്രത്ത് നിസാമുദ്ദീൻ വന്ദേ ഭാരത് യാത്ര ആരംഭിച്ചത്. കുർവായ് കെതോറയ്ക്ക് സമീപമുള്ള ബിന റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പാണ് സി-14 കോച്ചിന് തീപിടിച്ചത്. സംഭവസമയത്ത് കോച്ചിൽ ഉണ്ടായിരുന്ന 36 യാത്രക്കാരെ പെട്ടെന്ന് തന്നെ ട്രെയിനിൽ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു.

വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വന്ദേ ഭാരത് എക്സ്പ്രസിന് തീപിടിച്ചു

പെട്ടെന്ന് തന്നെ അഗ്നിശമന സേനാ സംഘം സ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു. കോൺഗ്രസ് നേതാവ് അജയ് സിംഗ് ഉൾപ്പെടെ നിരവധി പ്രമുഖർ ആ ട്രെയിനിലുണ്ടായിരുന്നു. റാണി കമലപതി-നിസാമുദ്ദീൻ റൂട്ട് മധ്യപ്രദേശിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിനാണ് ഇത്. നാല് മാസം മുമ്പ് ഏപ്രിൽ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്.

സംഭവം നടന്നയുടനെ തന്നെ ഇലക്ട്രിക്കൽ സുരക്ഷാ സംവിധാനങ്ങൾ ബാറ്ററികളിൽ നിന്ന് ഊരി മാറ്റുകയും ബന്ധം വിച്ഛേദിക്കുകയും ചെയ്തു. അതിന് ശേഷം പരിശോധനകളെല്ലാം നടത്തി ട്രെയിൻ യാത്ര ചെയ്യാൻ പ്രാപ്തമാണ് എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് യാത്ര തുടർന്നത്. തീ ഒരുപാട് ആളി പടരാത്തത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്.

വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്; വന്ദേ ഭാരത് എക്സ്പ്രസിന് തീപിടിച്ചു

ട്രെയിനിന്റെ മധ്യഭാഗത്തുള്ള ബോഗികളാണ് യാത്ര ചെയ്യാൻ ഏറ്റവും സുരക്ഷിതം. കാരണം ഇവയാണ് പാളംതെറ്റാൻ ഏറ്റവും സാധ്യത കുറവുള്ള ബോഗികൾ. ആയതിനാൽ ഇവിടെയുള്ള യാത്ര ചെയ്യാൻ ശ്രമിക്കാം. പക്ഷേ മുൻകൂട്ടി ബുക്ക് ചെയ്‌തുള്ള യാത്രകളാണ് നാം ചെയ്യുന്നത് എങ്കിൽ ഈ ഭാഗത്തു തന്നെ സീറ്റ് ലഭിക്കണമെന്നില്ല. തീവണ്ടിയുടെ മുന്നിലും പിന്നിലുമാണ് ഊർജം കൂടുതൽ ലഭിക്കുന്നത്. തൽഫലമായി, അവിടെയാണ് ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുള്ളത്.

പിന്നിലേക്ക് അഭിമുഖമായി ഇരിക്കുക എന്നത് ട്രെയിൻ യാത്രകളിൽ മിക്കവരും ഇഷ്ടപ്പെടാത്തൊരു സംഗതിയാണ്. പക്ഷേ ഏറ്റവും സുരക്ഷിതമായ യാത്രയാണ് ഈ സീറ്റുകൾ നിങ്ങൾക്ക് സമ്മാനിക്കുക. എങ്ങനെയെന്നല്ലേ. ട്രെയിൻ ചെറുതായി നിർത്തുകയോ അപകടത്തിൽപ്പെടുകയോ ചെയ്താൽ മുന്നോട്ട് എറിയുന്നതിനുപകരം നിങ്ങളെ സീറ്റിലേക്കാണ് നാം വീഴുക എന്നതിനാൽ പരിക്കുകൾ പറ്റാനുള്ള സാധ്യതയും എവിടെയെങ്കിലും വേഗത്തിൽ പോയി ഇടിച്ച് പരിക്കുകൾ ഉണ്ടാവാനുള്ള സാധ്യതകളും വരെ കുറവാണ്.

എന്തെങ്കിലും അപകടത്തിന് ശേഷം നിങ്ങൾക്ക് എത്രയും വേഗം ട്രെയിനിൽ നിന്ന് പുറത്തുകടക്കണമെന്ന് വിചാരിച്ചാൽ എമർജൻസി വിൻഡോ നീക്കംചെയ്യുന്നതാണ് ഏറ്റവും മികച്ച ഓപ്ഷൻ. ഇതിനായി ട്രെയിനിന്റെ എമർജൻസി വിൻഡോയിൽ നൽകിയിരിക്കുന്ന ഗ്രിൽ ഉയർത്തണം. ഏസി കോച്ചിലാണെങ്കിൽ ഇതിനായി പ്രത്യേകം ഹാൻഡിലുകളും നൽകിയിട്ടുണ്ടാവും. ഇത് അത്ര വേഗത്തിൽ ഉയർത്താനും ആവില്ല. കാരണം ഇതൽപം ഭാരമേറിയതാവും എന്നും ഈ സാഹചര്യത്തിൽ ഓർമിക്കേണം.

അപകടത്തിനു ശേഷം ട്രെയിന്റെ ഡോറിനടുത്ത് എത്താൻ കഴിയുമെങ്കിൽ നിങ്ങൾക്ക് അവ സ്വമേധയാ തുറക്കാൻ കഴിഞ്ഞേക്കും. കൂടാതെ ഇവ സ്വമേധയാ തുറക്കാനും ഒരു മാർഗമുണ്ട്. രാജ്യത്തെ എല്ലാ ട്രെയിനുകളിലും എമർജൻസി ബോർഡുകൾ ഉണ്ട്. ഇതിന്റെ അടയാളം ഡോറിനടുത്ത് കണ്ടെത്താനായാൽ വാതിൽ ഏളുപ്പത്തിൽ തുറക്കാം. ആദ്യം ഡോറിനടുത്തുള്ള പാനൽ കണ്ടെത്തുക, പിന്നീട് ലോക്ക് ഉയർത്താം.

പിന്നീട് അവിടെ കാണുന്ന റിംഗ് വലിക്കുക, തുടർന്ന് ചുവന്ന ഹാൻഡിൽ താഴേക്ക് തള്ളുക. അപ്പോൾ വാതിലുകൾ അൽപ്പം തുറക്കും. ഇതിനു ശേഷം പൂർണമായും സ്വയമേ തുറക്കുകയാണ് വേണ്ടത്. അപകടം നടന്നാൽ തീവണ്ടിക്കകത്ത് അധിക സമയം ഇരിക്കുന്നതോ തങ്ങുന്നതോ നല്ല സൂചനയല്ല. എന്തേലും കാരണവശാൽ തീപിടുത്തമോ മറ്റോ സംഭവിച്ചാൽ അത് ജീവനെ വരെ ബാധിച്ചേക്കാം. ആയതിനാൽ കഴിയുന്നത്ര വേഗത്തിൽ പുറത്തെത്താൻ ശ്രമിക്കണം.

More from DriveSpark

Article Published On: Tuesday, July 18, 2023, 8:30 [IST]
English summary
Fire broke out in vande bharat express passengers are safe video viral
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X