ചൂടുകാലത്ത് കാർ സീറ്റുകളിലെ പഞ്ഞി ക്യാൻസറിന് കാരണമാകുമോ, പുതിയ പഠനങ്ങൾ പറയുന്നതിങ്ങനെ

ചൂടുകാലത്ത് വാഹനങ്ങൾക്ക് കുറച്ച് കൂടുതൽ പരിപാലനം വേണ്ട സമയമാണ്. ഈ സമയത്താണ് കൂടുതലും വാഹനങ്ങൾക്ക് തീപിടിക്കുന്ന വാർത്തകളും കേൾക്കുന്നത്. വാഹനങ്ങളിലെ സീറ്റുകളിൽ തീപിടിത്തം തടയാൻ സഹായിക്കുന്ന തരത്തിലുളള പഞ്ഞി ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത്തരം പഞ്ഞികൾ വഴി ക്യാൻസറിനുളള സാധ്യതയുണ്ട് എന്നാണ്.

ചൂടുള്ള ദിവസങ്ങളിൽ ദോഷകരമായ രാസവസ്തുക്കളുടെ അളവ് കൂടുതലാണെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. വേനൽക്കാലത്ത് ലെവലുകൾ കൂടുതലായിരിക്കുന്നത് കാരണം ഊഷ്മാവ് ഓഫ്-ഗ്യാസിംഗിൻ്റെ വർദ്ധനവിന് കാരണമാകുകയും ഇത് കാറിൻ്റെ ഇൻ്റീരിയറിൽ നിന്ന് രാസവസ്തുക്കൾ പുറത്തുവിടാനും കാരണമാകുന്നു. വെയിലത്ത് പാർക്ക് ചെയ്തതിന് ശേഷമായിരിക്കും ഇത്തരം സംഭവങ്ങൾ നടക്കുക.

ചൂട് കാലമായത് കൊണ്ട് തന്നെ പുതിയൊരു വാഹനം സ്വന്തമാക്കാൻ പോകുന്ന ഒരു ഉപഭോക്താവ് ആദ്യം ചോദിക്കുന്നത് വെൻ്റിലേറ്റഡ് സീറ്റുകളുണ്ടോ എന്നാണ്. വെൻ്റിലേറ്റഡ് സീറ്റുകൾ, സീറ്റ് കുഷ്യനുകളിൽ ഫാനുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, അത് തുണിയുടെയോ ലെതറിൻ്റെയോ ഒരു പെർമിബിൾ പാളിയിലൂടെ വായു വീശുകയും ഈ വായു സീറ്റിൻ്റെ ഉപരിതലത്തെ തണുപ്പിക്കുകയും ചെയ്യുന്നതാണ് പ്രധാനമായും വെൻ്റിലേറ്റഡ് സീറ്റുകളുടെ പ്രവർത്തനം എന്നു പറയുന്നത്.

വെൻ്റിലേറ്റഡ് സീറ്റുകളുടെ പ്രധാന ഗുണം വേനൽക്കാലത്ത് നിങ്ങളെ തണുപ്പിക്കുകയും അമിതമായ വിയർപ്പ് മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കുകയും ചെയ്യുന്നു എന്നതാണ്. കാർ ക്യാബിൻ പുതുമയുള്ളതും ദുർഗന്ധമില്ലാത്തതും നിലനിർത്തുന്നതിനും നിങ്ങളുടെ ഡ്രൈവിംഗ് അനുഭവം വർദ്ധിപ്പിക്കുന്നതിനും അവ സഹായിക്കുന്നു.

സീറ്റുകളുടെ കാര്യം പറയുമ്പോൾ സീറ്റ് ബെൽറ്റുകളുടെ കാര്യം കൂടെ പറയണമല്ലോ. നിങ്ങൾ മികച്ച ഒരു ഡ്രൈവറായിരിക്കാം പക്ഷേ സുരക്ഷയാണ് വലുത്. അത് നിങ്ങളുടേയും വാഹനത്തിൽ ഒപ്പം യാത്ര ചെയ്യുന്നവരുടേയും. അത് കൊണ്ട് സീറ്റ് ബെൽറ്റ് ധരിക്കുകയും മറ്റുളളവരെ ധരിക്കാൻ നിർബന്ധിക്കുകയും വേണം. സീറ്റ് ബെൽറ്റ് ധരിക്കുമ്പോഴും ശ്രദ്ധിക്കണം, മറ്റൊന്നും കൊണ്ടല്ല സീറ്റ് ബെൽറ്റ് ധരിക്കുന്നതിന് ശരിയായ രീതിയുണ്ട്. ആദ്യം സീറ്റിലേക്ക് ശരിക്കും ചേർന്നിരുന്നതിന് ശേഷം മാത്രം സീറ്റ് ബെൽറ്റ് ധരിക്കുക.

പുതിയ വാഹനത്തിൽ സീറ്റുകളിൽ പ്ലാസ്റ്റിക്ക് കവറുകളാൽ പൊതിഞ്ഞിരിക്കുകയായിരിക്കും. അത് മാറ്റുന്നതായിരിക്കും നല്ലത്. പുതിയ സീറ്റ്കവർ ഇടുമ്പോഴും സീറ്റ് ബെൽറ്റിൻ്റെ ദ്വാരം മൂടിപോകാതിരിക്കാൻ ശ്രദ്ധിക്കണം. അപകടങ്ങളിൽ കൂടുതലും വെളുപ്പിനെ മൂന്ന് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ് സംഭവിക്കുന്നത് എന്നാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. സീറ്റ്ബെൽറ്റ് നിങ്ങളുടെ കഴുത്തിൻ്റെ കോളർബോൺ വഴി ഷോൾഡർ ബെൽറ്റ് ഇടുക.

അത് പോലെ തന്നെ ഇടുപ്പ് വഴിയിടുന്ന ബെൽറ്റ് ഒരുപാട് മുറുക്കരുത്. നിങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ധരിക്കുക. സീറ്റ്ബെൽറ്റ് നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്ന ഒന്നാണ് എന്ന് ഒരിക്കലും മറക്കരുത്. മുൻസീറ്റിലും പിൻസീറ്റിലും ഇരിക്കുന്നവർ സീറ്റ്ബെൽറ്റ് ധരിക്കുക. ലോറികളിൽ സഞ്ചരിക്കുമ്പോൾ മുന്നിൽ ഇരിക്കുന്ന രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിക്കണം. ബസിൽ ക്യാബിൻ ഉളളതാണ് എങ്കിൽ മുൻവശത്തുളള രണ്ട് പേരും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണം എന്നതും നിർബന്ധമാണ്.

ചൂടുകാലത്ത് നിങ്ങളുടെ വാഹനങ്ങളിൽ കുറച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് നല്ലത്. അത് കൊണ്ട് പ്രത്യേകിച്ച് സീറ്റുകളുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണം. അത് പോലെ തന്നെ ഈ ചൂട് കാലത്ത് പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുളള വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കാതിരിക്കാനും ശ്രദ്ധിക്കുക. വാഹനം വെയിലത്ത് അധികസമയം പാർക്ക് ചെയ്യേണ്ടി വന്നാൽ തിരിച്ചു വരുമ്പോൾ വാഹനത്തിൻ്റെ ഗ്ലാസുകൾ തുറന്നിടുക, പെട്ടെന്ന് തന്നെ ഏസി ഇടാതിരിക്കുക. അൽപ്പസമയം ഗ്ലാസ് തുറന്ന് ഇട്ട് ഓടിച്ചതിന് ശേഷം മാത്രം ഏസി ഇടാൻ ശ്രദ്ധിക്കുക.

More from DriveSpark

Article Published On: Sunday, May 12, 2024, 12:00 [IST]
English summary
Fire retardant compound in car seats for being potentially carcinogenic details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X