4.59 കോടി രൂപ പോട്ടെ പ്രതാപം വരട്ടെ, രാജ്യത്തെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ DB12 ഉടമയായ കോടീശ്വരനെ മനസിലായോ
ബ്രിട്ടീഷ് സൂപ്പർകാർ നിർമ്മാതാക്കളായ ആസ്റ്റൺ മാർട്ടിൻ തങ്ങളുടെ ഏറ്റവും പുതിയ GT കാറായ DB12, കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇപ്പോൾ, ലോഞ്ച് ചെയ്ത് മാസങ്ങൾക്ക് ശേഷം, ആദ്യത്തെ ഉപഭോക്താവായ DB12 രാജ്യത്ത് സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലാണ്. 4.59 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള ഈ സൂപ്പർകാർ, പോർഷെ 911 ടർബോ എസ്, ഫെരാരി റോമ, ലംബോർഗിനി ഉറുസ് എന്നിവയോടൊപ്പം ഇനി ഗാരേജിൽ മുന്നിൽ തന്നെ കാണും
ദീപീന്ദർ ഗോയലിൻ്റെ ബ്രാൻഡ്-ന്യൂ ആസ്റ്റൺ മാർട്ടിൻ DB12 ൻ്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള ഓട്ടോമൊബിലി ആർഡൻ്റിനാണ് പങ്കുവച്ചിരിക്കുന്നത്. "രാജ്യത്തെ ആദ്യത്തെ ആസ്റ്റൺ മാർട്ടിൻ DB12" എന്ന അടിക്കുറിപ്പോടെയാണ് ആസ്റ്റൺ മാർട്ടിൻ GT സൂപ്പർകാറിൻ്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. @astonmartinnewdelhi വഴി ഡെലിവർ ചെയ്‌ത ഈ സാറ്റിൻ ആസ്റ്റൺ മാർട്ടിൻ്റെ റേസിംഗ് ഗ്രീൻ ഷേഡാണ് ഇദ്ദേഹം തെരഞ്ഞെടുത്തിരിക്കുന്നത്.

ഡയമണ്ട് കട്ട് ഫിനിഷുള്ള 21 ഇഞ്ച് അലോയ് വീലുകളും ദീപീന്ദർ ഗോയൽ തിരഞ്ഞെടുത്തിട്ടുണ്ട്. ഇത് കൂടാതെ, ദീപീന്ദറിൻ്റെ പുതിയ ആസ്റ്റൺ മാർട്ടിൻ്റെ കൃത്യമായ ഫീച്ചറുകളെ കുറിച്ചോ കസ്റ്റമൈസേഷനുകളോ പറ്റിയോ കൂടുതൽ വിവരങ്ങൾ ഇതു വരെ ലഭിച്ചിട്ടില്ല. പുതുതായി പുറത്തിറക്കിയ DB12 സ്വീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഉപഭോക്താവാണ് ദീപീന്ദർ ഗോയൽ എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത.
പുതുതായി പുറത്തിറക്കിയ ആസ്റ്റൺ മാർട്ടിൻ DB12 ൻ്റെ വിശദാംശങ്ങളെ സംബന്ധിച്ചിടത്തോളം, ഇത് ഇതിനകം ജനപ്രിയമായ ആസ്റ്റൺ മാർട്ടിൻ DB11 GT സൂപ്പർകാറിൻ്റെ പിൻഗാമിയാണ്. പുതിയ DB12 80 ശതമാനത്തോളം മാറ്റങ്ങളുമായിട്ടാണ് എത്തിയതെന്നാണ് കമ്പനിയുടെ അവകാശവാദം. വാഹനത്തിൻ്റെ ഡിസൈനിൽ പ്രധാന ഹൈലൈറ്റുകളിലൊന്ന് അതിൻ്റെ പുതിയ കൂറ്റൻ ഫ്രണ്ട് ഗ്രില്ലാണ്. പുതിയ DB12-ന് ത്രീ-പീസ് DRL സജ്ജീകരണത്തോടുകൂടിയ ഒരു കൂട്ടം റീഡിസൈൻ ചെയ്ത ഹെഡ്‌ലാമ്പുകളും ലഭിക്കുന്നുണ്ട്.

ഇതിനുപുറമെ, കൂടുതൽ മസ്കുലാർ രൂപം വർദ്ധിപ്പിക്കുന്നതിനായി മുൻ ബമ്പറും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, DB12-ൻ്റെ മൊത്തത്തിലുള്ള ഡിസൈനും സിൽഹൗട്ടും ആസ്റ്റൺ മാർട്ടിൻ DB11 പോലെ തന്നെയാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. പുതിയ DB12 ൻ്റെ പ്രധാന ഹൈലൈറ്റിലേക്ക് വരുമ്പോൾ, അതിൻ്റെ ഇൻ്റീരിയർ DB11 പോലെയൊന്നുമില്ല. ഇതിന് കൂടുതൽ ആധുനികവും സങ്കീർണ്ണവുമായ ഒരു പുതിയ ലേഔട്ട് ലഭിക്കുന്നുണ്ട്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമുള്ള ഡ്യുവൽ-ടോൺ ലെതർ ഇൻ്റീരിയറാണ് ഇതിൻ്റെ പ്രധാന സവിശേഷതയായി പറയേണ്ടത.
വാഹനത്തിൻ്റെ പവർട്രെയിൻ വശം നോക്കിയാൽ DB12 ൽ ഒരു മെർസിഡീസ് ബെൻസ്-സോഴ്‌സ്ഡ് എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. 680 PS പവറും 800 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഒരു വലിയ 4.0-ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 എഞ്ചിനാണ് ഇതിന് ലഭിക്കുന്നത്. എട്ട് സ്പീഡ് ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷനുമായി ഇത് ജോടിയാക്കിരിക്കുകയാണ്.

ഈ സൂപ്പർ ടൂററിനെ പിടിച്ചു കെട്ടാൻ DB12-ൽ മുൻവശത്ത് 400mm ഡിസ്‌ക് ബ്രേക്കുകളാണ് കമ്പനി നൽകിയിരിക്കുന്നത്, അത് 6-പിസ്റ്റൺ കാലിപ്പറുകളാലാണ് ഘടിപ്പിച്ചിരിക്കുന്നത്, അതോടൊപ്പം തന്നെ പിന്നിൽ 4-പിസ്റ്റൺ കാലിപ്പറുകളുളള 360mm ഡിസ്‌ക് ബ്രേക്കുകളും നൽകിയിട്ടുണ്ട്. ആസ്റ്റൺ മാർട്ടിൻ DB12 -ന് 3.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 -ൽ എത്താൻ സാധിക്കും. മണിക്കൂറിൽ 325കിലോമീറ്ററാണ് ഈ പുലികുട്ടിയുടെ പരമാവധി വേഗത.
കമ്പനി പറയുന്നതനുസരിച്ച്, ഇലക്ട്രോണിക് റിയർ ഡിഫറൻഷ്യൽ, അഡാപ്റ്റീവ് ഡാംപറുകൾ എന്നിവയും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. പുതിയ DB12-ലെ കമ്പനിയുടെ പ്രധാന ശ്രദ്ധ കംഫർട്ട്, ഹൈവേ, കാന്യോൺ ക്രൂയിസിംഗ് എന്നിവയിലാണ്. രാജ്യത്തെ ആദ്യത്തെ കസ്റ്റമറായ സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിൻ്റെ ഗാരേജിൽ ഞാൻ ആദ്യം സൂചിപ്പിച്ചത് പോലെ ആഡംബര വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. കഴിഞ്ഞ വർഷമാണ് അദ്ദേഹം ഫെരാരി റോമ സ്വന്തമാക്കിയത്.
2021 ലാണ് ഫെരാരി റോമ എന്ന മോഡൽ വിപണിയിൽ അവതരിപ്പിച്ചത്. പരിമിതമായ കാറുകൾ മാത്രമേ വിപണിയിൽ വിറ്റഴിഞ്ഞിരുന്നുളളു. ദിപീന്ദർ സ്വന്തമാക്കിയ മോഡലിന് ഒരു മികച്ച സ്ട്രൈക്കിംഗ് ഡിസൈനാണ് ലഭിക്കുന്നത്, ഫെരാരിയുടെ മറ്റ് മോഡലുകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് റോമയിലുളളത്. വലിയ വെന്റുകളോ വലിയ വിങുകളോ ഇല്ലാതെയാണ് റോമയെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെറാറിയുടെ ഒരു ആധുനിക വിപ്ലവമാണ് റോമ എന്നു വേണം പറയാൻ.
ഫെറാറിയുടെ അവാർഡ് നേടിയ 3.9 ലിറ്റർ, ഇരട്ട-ടർബോചാർജ്ഡ് V8 എഞ്ചിനാണ് റോമയുടെ ഹൃദയതുടിപ്പ്. ഇത് പരമാവധി 620 bhp കരുത്തിൽ 760 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് വഴി എഞ്ചിൻ പിൻ വീലിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്. ഫെറാറിയുടെ അവാർഡ് നേടിയ 3.9 ലിറ്റർ, ഇരട്ട-ടർബോചാർജ്ഡ് V8 എഞ്ചിനാണ് റോമയുടെ ഹൃദയതുടിപ്പ്. ഇത് പരമാവധി 620 bhp കരുത്തിൽ 760 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 8 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് വഴി എഞ്ചിൻ പിൻ വീലിലേക്കാണ് ജോടിയാക്കിയിരിക്കുന്നത്.


Click it and Unblock the Notifications








