ലക്ഷ്വറി വേറെ ലെവൽ...!!! മനം മയക്കും ലുക്കിൽ ഇന്ത്യയിലെ ആദ്യ റോൾസ് റോയ്സ് കലിനൻ മാൻസോറി
ബ്രിട്ടീഷ് ആഡംബര കാർ നിർമ്മാതാക്കളായ റോൾസ് റോയ്‌സിന്റെ കലിനൻ എന്ന മോഡൽ നിലവിൽ ലോകത്തിലെ ഏറ്റവും ചെലവേറിയ ആഡംബര എസ്‌യുവിയാണ്. ഇന്ത്യയിൽ 6.95 കോടി രൂപ പ്രാരംഭ വിലയ്ക്കാണ് വാഹനം എത്തുന്നത്. എന്നിരുന്നാലും, ചില ആളുകൾ, ലോകത്തിലെ ഏറ്റവും ചെലവേറിയതും എക്‌സ്‌ക്ലൂസീവുമായ എസ്‌യുവി വാങ്ങിയിട്ടും അതിൽ തൃപ്ത്തരാവാതെ വാഹനത്തിനെ കൂടുതൽ ചെലവേറിയതും യുണീക്കുമാക്കുന്നതിന് അവയെ വീണ്ടും പരിഷ്‌ക്കരിക്കുക/ മോഡിഫൈ ചെയ്യുന്നു.
വളരെ ചെലവേറിയ കാറുകളുടെ പല മോഡലിഫൈഡ് മോഡലുകളും നാം ഇതിനോടകം കണ്ടിട്ടുണ്ട്, എന്നാൽ ഈ പട്ടികയിൽ സ്ഥാനം പിടിച്ച ഏറ്റവും പുതിയ അതിഥിയാണ് റോൾസ് റോയ്സ് കലിനൻ മാൻസോറി. മാൻസോറി കിറ്റ് ഫിറ്റു ചെയ്ത ഇന്ത്യയിലെ ആദ്യത്തെ റോൾസ് റോയ്സ് കലിനൻ ഡൽഹി NCR -ലാണ് ക്യാമറയിൽ കുടുങ്ങിയത്. ലക്ഷ്വറി & ഹൈ പെർഫോമെൻസ് കാറുകൾ പരിഷ്‌ക്കരിച്ച് അവയിൽ നിന്നും വളരെ യുണീക്കും കസ്റ്റമൈസ് ചെയ്തതുമായ വാഹനങ്ങൾ സൃഷ്ടിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഒരു ജർമ്മൻ കമ്പനിയാണ് മാൻസോറി.

1989-ൽ കൊറോഷ് മാൻസോറി എന്ന വ്യക്തിയാണ് കമ്പനി സ്ഥാപിച്ചത്, അതിനുശേഷം അതിരുകടന്നതും ചിലപ്പോൾ വളരെ വിവാദപരവുമായ ഡിസൈനുകൾ മൂലം പേരുകേട്ട ബ്രാൻഡാണിത്. ബെന്റ്‌ലി, റോൾസ് റോയ്‌സ്, മെർസിഡീസ് ബെൻസ്, ഫെറാറി, ലംബോർഗിനി തുടങ്ങിയ മുൻനിര ആഡംബര ബ്രാൻഡുകളിൽ നിന്നുള്ള വാഹനങ്ങൾക്കായി മാൻസോറി വൈവിധ്യമാർന്ന മോഡിഫിക്കേഷനുകളും കസ്റ്റമൈസേഷനുകളും വാഗ്ദാനം ചെയ്യുന്നു.
പുതിയ ബോഡി കിറ്റുകൾ, കാർബൺ ഫൈബർ പാർട്സുകൾ, കസ്റ്റം പെയിന്റ് എന്നിങ്ങനെയുള്ള എക്സ്റ്റീരിയർ ഡിസൈൻ മാറ്റങ്ങൾ ഈ പരിഷ്‌ക്കരണങ്ങളിൽ ഉൾപ്പെടുന്നു. ഇന്റീരിയർ മോഡിഫിക്കേഷനുകളിൽ പുതിയ അപ്ഹോൾസ്റ്ററി, കസ്റ്റമൈസ്ഡ് സ്റ്റിയറിംഗ് വീലുകൾ, അപ്പ്ഗ്രേഡഡ് എന്റർടെയിൻമെന്റ് സിസ്റ്റം തുടങ്ങിയവ ഉൾപ്പെടാം.
ഡൽഹിയിൽ കണ്ടെത്തിയ ഈ പ്രത്യേക മാൻസോറി റോൾസ് റോയ്സ് കലിനൻ വളരെ മനോഹരമായ പേൾ വൈറ്റ് ഷേഡിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. കൂടാതെ ഫുൾ മാൻസോറി വൈഡ് ബോഡി കിറ്റും വാഹനം അവതരിപ്പിക്കുന്നു. പുതിയ ബോഡി കിറ്റിൽ പുനർരൂപകൽപ്പന ചെയ്ത ഫ്രണ്ട്, റിയർ ബമ്പറുകൾ, പുതിയ ഇല്യുമിനേറ്റഡ് ഫ്രണ്ട് ഗ്രില്ല്, വാഹനത്തിലുടനീളം കാർബൺ ഫൈബർ ആക്‌സന്റുകൾ എന്നിവ ഉൾപ്പെടുന്നു.
അതോടൊപ്പം കസ്റ്റം ബിൾഡ് മൾട്ടി-സ്‌പോക്ക് അലോയി വീലുകളും എസ്‌യുവി നമുക്ക് കാണാം. എസ്‌യുവിയ്ക്ക് കൂടുതൽ സ്‌പോർട്ടി ലുക്കിനായി സസ്പെൻഷനും അല്പം ലോവർ ചെയ്തിട്ടുണ്ട്. ഈ സ്പെഷ്യൽ കലിനന്റെ മറ്റൊരു സവിശേഷമായ ഘടകം എന്നത് വളരെ റെയറായ ബ്രഷ്ഡ് സ്റ്റീൽ ബോണറ്റാണ്. ഈ കിറ്റിന് ഏകദേശം 80 ലക്ഷം രൂപയോളമാണ് ചെലവ്.

ജർമ്മൻ ബ്രാൻഡിൽ നിന്നുള്ള അത്ര വൈൾഡ് അല്ലാത്ത കൂടുതൽ മെരുക്കിയ ഡിസൈനുകളിൽ ഒന്നാണ് കലിനൻ മാൻസോറി ബോഡി കിറ്റ്. എന്നാൽ മുകളിൽ സൂചിപ്പിച്ചതു പോലെ മാൻസോറി എന്നത് ബ്രൈറ്റ് ഗ്ലോസി കളറുകൾ, ബോൾഡ് പാറ്റേണുകൾ, എൽഇഡി ലൈറ്റുകൾ, ഗൾ-വിംഗ് ഡോറുകൾ എന്നിവ പോലുള്ള തങ്ങളുടെ എക്സ്ട്രീം ഡിസൈനുകൾക്ക് വളരെ പേരുകേട്ടതാണ്.
മികവുറ്റ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു. ഒരു നാണയത്തിന് ഇരു പുറമുള്ളതുപോലെ ചില കാർ പ്രേമികൾ മാൻസോറിയുടെ അതുല്യമായ ഡിസൈനുകളെ അഭിനന്ദിക്കുമ്പോൾ, മറ്റു ചിലർ ആഡംബര വാഹനങ്ങളുടെ യഥാർത്ഥ സൗന്ദര്യം നശിപ്പിക്കുന്നതിനും വിചിത്രമായ പരിഷ്കാരങ്ങൾ സൃഷ്ടിക്കുന്നതിനും കമ്പനിയെ വിമർശിക്കുന്നു.
എന്നാൽ ഈ പറഞ്ഞ വിവാദങ്ങൾക്കിടയിലും, ഉയർന്ന നിലവാരമുള്ള കാർ കസ്റ്റമൈസേഷനായി സെർച്ച് ചെയ്യപ്പെടുന്ന ഒരു കമ്പനിയായി മാൻസോറി ഇന്ന് മാറിയിരിക്കുന്നു. കൂടാതെ ബ്രാൻഡിന്റെ ഉപഭോക്താക്കളുടെ ലിസ്റ്റിൽ ലോകമെമ്പാടുമുള്ള സെലിബ്രിറ്റികളും കായികതാരങ്ങളും സമ്പന്നരായ വ്യക്തികളും ഉൾപ്പെടുന്നു. ഇൻഡിവ്ജ്വാലിറ്റിയിലും കസ്റ്റമൈസേഷനിലും കമ്പനി നൽകുന്ന ശ്രദ്ധ ആൾക്കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കാനും ശരിക്കും സവിശേഷവും വേറിട്ട് നിൽക്കുന്നതുമായ വാഹനം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ വല്ലാതെയങ്ങ് ആകർഷിക്കുന്നു.
കാറിനെ സംബന്ധിച്ച് നോക്കിയാൽ, ഒരു എസ്‌യുവി നിർമ്മിക്കാനുള്ള റോൾസ് റോയ്‌സിന്റെ ആദ്യ ശ്രമമാണ് കലിനൻ. നിലവിൽ ഗോസ്റ്റിനും ഫാന്റം VIII -നും ഇടയിലാണ് ആഡംബര എസ്‌യുവി പ്ലേസ് ചെയ്തിരിക്കുന്നത്. ഓൾ-വീൽ-ഡ്രൈവ് സിസ്റ്റം അവതരിപ്പിക്കുന്ന ആദ്യത്തെ റോൾസ് റോയ്‌സ് മോഡൽ കൂടെയാണിത്. റോൾസ് റോയ്സ് കലിനൻ ആദ്യമായി 2018 -ലാണ് അവതരിപ്പിച്ചത്.
വാഹനം യുകെയിലെ ഗുഡ്‌വുഡിലുള്ള റോൾസ് റോയ്‌സിന്റെ നിർമ്മാണ ശാലയിൽ ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്കായി നിർമ്മിക്കുന്നു. 571 PS മാക്സ് പവറും 850 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്ന 6.75 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V12 പെട്രോൾ എഞ്ചിനാണ് റോൾസ് റോയ്‌സ് കലിനന്റെ ഹൃദയം. എഞ്ചിൻ 8-സ്പീഡ് ZF ഓട്ടോമാറ്റിക് ഗിയർബോക്സുമായി കണക്ട് ചെയ്തിരിക്കുന്നു. മണിക്കൂറിൽ 250 കിലോമീറ്റർ ടോപ്പ് സ്പീഡ് ഇതിന് കൈവരിക്കാനാവും.
Source: Car Crazy India


Click it and Unblock the Notifications








