മഹീന്ദ്രയെ പോലും വെല്ലും ഈ വർക്‌ഷോപ്പുകൾ, പുതിയ ഇൻ്റീരിയറുളള രാജ്യത്തെ ആദ്യ ഥാർ
ഏതൊരു ഓഫ്റോഡ് പ്രാന്തൻ്റേയും ഇഷ്ടവാഹനമാണ് മഹീന്ദ്ര ഥാർ. പുതിയ റോക്സ് ഇറങ്ങിയപ്പോൾ ഉണ്ടായിരുന്ന ആവേശം ഒന്ന് കൂടി വർധിച്ചതിൻ്റെ തെളിവാണല്ലോ റോക്സിൻ്റെ ബുക്കിങ്ങ് കണക്കുകൾ സൂചിപ്പിക്കുന്നത്.റോക്സ് രാജ്യത്ത് അവതരിപ്പിച്ചപ്പോൾ തന്നെ ഒരു പോരായ്മയായി എല്ലാവരും പറഞ്ഞിരുന്നത് വാഹനത്തിൻ്റെ ഇൻ്റീരിയറായിരുന്നു. കാരണം വെളള ഇൻ്റീരിയർ പ്രത്യേകിച്ച് സീറ്റുകൾ പെട്ടെന്ന് ചെളി പുരളാൻ സാധ്യത കൂടുതലാണ് എന്നതാണ് എല്ലാവരും ഉയർത്തി കാട്ടിയ പ്രശ്നം. എന്നാൽ വാഹനത്തിൻ്റെ ഡെലിവറി ആരംഭിക്കുന്നതിന് മുൻപ് തന്നെ മഹീന്ദ്ര ഈ പ്രശ്നം പരിഹരിക്കുകയും ചെയ്തു. മോച്ച ബ്രൗൺ എന്ന നിറത്തിൽ പുതിയ ഇൻ്റീരിയർ കൂടി ലഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ അത് വിപണിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ഡെലിവറി ചെയ്ത വാഹനങ്ങളിൽ ഉടമസ്ഥർ കസ്റ്റമൈസേഷനിലൂടെ ചെയ്തിരിക്കുകയാണ്. അതിൻ്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മോച്ച ബ്രൗൺ ഇൻ്റീരിയർ വഹിക്കുന്ന രാജ്യത്തെ ആദ്യത്തെ മഹീന്ദ്ര ഥാർ റോക്‌സ് ഇതായിരിക്കണം. മഹീന്ദ്രയും ഫാക്ടറിയിൽ നിന്ന് ഈ കോമ്പിനേഷൻ വാഗ്ദാനം ചെയ്യുന്നുവെങ്കിലും ആ വേരിയൻ്റുകളുടെ ഡെലിവറി ജനുവരി മുതൽ ആരംഭിക്കും. അതുകൊണ്ടാണ് നിലവിലുള്ള ഉപഭോക്താവ് ഇത് ഉടൻ ലഭിക്കാൻ കാർ ഷോപ്പിനെ സമീപിച്ചത്.

ഇൻസ്റ്റാളേഷന് ശേഷം, സീറ്റുകളിലെ ബ്രൗൺ അപ്ഹോൾസ്റ്ററി, സെൻ്റർ കൺസോൾ, ഡാഷ്ബോർഡ് എന്നിവ കറുത്ത ഡാഷ്ബോർഡിനൊപ്പം സ്പോർട്ടിയായി കാണപ്പെടുന്നുണ്ട്. കൂടാതെ, പുറത്ത്, ഫോഗ് ലാമ്പുകൾ, ഓട്ടോ-ഫോൾഡിംഗ് ORVM-കൾ, സ്മോക്ക്ഡ് എൽഇഡി ടെയിൽലാമ്പുകൾ, റിഫ്ലക്ടർ ലൈറ്റുകൾ എന്നിവയും മറ്റും മാറ്റിസ്ഥാപിച്ചിട്ടുണ്ട്.
MX1, MX3, MX5, AX3L, AX5L, AX7L എന്നീ വേരിയന്റുകളില്‍ ഥാര്‍ റോക്‌സ് ലഭ്യമാണ്. ബേസ് വേരിയന്റിന്റെ വില 12.99 ലക്ഷം രൂപയാണ്. ഓഫ്-റോഡ് യാത്രകള്‍ക്കായി 4x4 ഡ്രൈവ് സിസ്റ്റം സജ്ജീകരിച്ച ഥാര്‍ റോക്സ് വേരിയന്റുകളുടെ വില 18.79 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്നു. ടോപ് സ്‌പെക് വേരിയന്റിന് 22.49 ലക്ഷം രൂപയാണ് മുടക്കേണ്ടി വരിക. എക്‌സ്‌ഷോറൂം വിലകളാണിത്.

2.0-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ അല്ലെങ്കില്‍ 2.2-ലിറ്റര്‍ ടര്‍ബോ, ഇന്‍ലൈന്‍-4-സിലിണ്ടര്‍ ഡീസല്‍ എന്നിവയില്‍ ഒരു എഞ്ചിന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ഥാര്‍ 3 ഡോര്‍, സ്‌കോര്‍പിയോ N എന്നിവയില്‍ കാണപ്പെടുന്ന അതേ എഞ്ചിനുകളാണ് റോക്‌സിനും തുടിപ്പേകാന്‍ എത്തുന്നത്. എന്നാല്‍ ഇവ വ്യത്യസ്തമായ ട്യൂണ്‍ സ്‌റ്റേറ്റുകളാണ് ഓഫര്‍ ചെയ്യുക. 6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. അതേസമയം 4X4 സാങ്കേതികവിദ്യ ഡീസലിന് മാത്രമേ ലഭ്യമാകൂ.
അധികമായി രണ്ട് ഡോറുകള്‍ കൂടി ചേര്‍ന്നതോടെ ഥാര്‍ റോക്‌സിന്റെ വീല്‍ബേസ് അളവ് കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രായോഗിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഥാര്‍ റോക്‌സ് വിശാലമായ അകത്തളവുമായാണ് എത്തുന്നത്. ആഡംബര ലുക്കിലുള്ള ഇന്റീരിയറിന് പുറമെ അധിക ഭാരം ഉള്‍ക്കൊള്ളുന്നതിനും സുഗമമായ യാത്ര സമ്മാനിക്കുന്നതിനുമായി എസ്‌യുവിയുടെ സസ്‌പെന്‍ഷന്‍ സജ്ജീകരണവും ട്യൂണ്‍ ചെയ്തിട്ടുണ്ട്.
വാഹനത്തിന്റെ നീളവും ഡോറുകളുടെ എണ്ണവും കൂട്ടിയിട്ടുണ്ടെങ്കിലും സാധാരണ പോലെ ഇതൊരു 5 സീറ്റര്‍ എസ്‌യുവിയാണ്. ഇതില്‍ ഇപ്പോള്‍ 5 പേര്‍ക്ക് സുഖമായി സഞ്ചരിക്കാം. മഹീന്ദ്ര ഥാര്‍ റോക്സിന് 644 ലിറ്റര്‍ ബൂട്ട് സ്പേസ് ഉണ്ട്,. അതായത് ഒരു മുതിര്‍ന്നയാള്‍ ഇതിനുള്ളില്‍ ഉള്‍ക്കൊള്ളും. പിന്നിലെ സീറ്റുകള്‍ക്കായി 60:40 സ്പ്ലിറ്റും ഥാര്‍ റോക്സില്‍ ഉണ്ട്, അത് മടക്കിവെച്ച് കൂടുതല്‍ ലഗേജ് സ്‌പെയ്‌സ് സൃഷ്ടിക്കാന്‍ കഴിയും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








